നമ്മളറിയാത്ത ചില അപകടങ്ങള്‍ വളരുന്നു ശരീരത്തില്‍

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തില്‍ നമ്മളറിയാത്ത ചില അപകടങ്ങള്‍ വളരുന്നുണ്ട്. എത്രയൊക്കെ ആരോഗ്യപരമായി ശ്രദ്ധിച്ചിട്ടും വൃത്തിയില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടും ഇവയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള കുറവും ഉണ്ടാവുന്നില്ല.

എന്നാല്‍ ഇതില്‍ ഏറ്റവും വലിയ രസം എന്നു പറയുന്നത് പല ബാക്ടീരിയകളുടേയും സാന്നിധ്യം നാം അറിയുന്നില്ല എന്നതാണ്. പലതിനും ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മഹാമാരികളെ വരെ ഉണ്ടാക്കാനുള്ള കഴിവാണുള്ളത്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ വരുത്തുന്ന ആരോഗ്യത്തെറ്റ്

എന്തൊക്കെയാണ് നമ്മുടെ ശരീരത്തില്‍ നമ്മളറിയാതെ താമസിക്കുന്നവര്‍ കാണിച്ചു കൂട്ടുന്നത് എന്നു നോക്കാം.

ഫൂട്ട് ഫംഗസ്

ഫൂട്ട് ഫംഗസ്

കാലുകളില്‍ നമ്മളറിയാതെ പറ്റിപ്പിടിയ്ക്കുന്ന ഫംഗസുകളാണ് ഇവ. പ്രത്യേകിച്ച് ശുചിമുറികളില്‍ നിന്നും കക്കൂസുകളില്‍ നിന്നുമെല്ലാമാണ് ഇവ നമ്മുടെ കാലുകളില്‍ പിടി മുറുക്കുന്നത്. ഇതിന പിന്നീട് നമ്മുടെ തലയോട്ടിയില്‍ വരെ എത്താനുള്ള പെര്‍മിഷന് ലഭിയ്ക്കുന്നു.

 വജൈനല്‍ ഫ്‌ളോറ

വജൈനല്‍ ഫ്‌ളോറ

യോനീ പ്രദേശത്താണ് ഈ ബാക്ടീരിയ സ്ഥിരതാമസമാക്കുന്നത്. നമ്മുടെ ശരീരത്തിന് ഉപകാരപ്രദമായ കാര്‍ഡ്ഡ ആല്‍ബിക്കന്‍സ് എന്ന ബാക്ടീരിയയെ വരെ പ്രതിരോധിച്ച് കഴിഞ്ഞു കൂടാനുള്ള കഴിവ് ലാക്ടോ ബാസിലസ് എന്ന് ഈ ബാക്ടീരിയക്കുണ്ട്.

അന്നനാളത്തിലെ ബാക്ടീരിയ

അന്നനാളത്തിലെ ബാക്ടീരിയ

അന്നനാളത്തില്‍ നൂറ്കണക്കിന് ബാക്ടീരിയകളാണ് താമസിക്കുന്നത്. എന്നാല്‍ ഇവ പലപ്പോഴും നമുക്ക് ഉപദ്രവകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹ്യൂമന്‍ പാപ്പിലോമ വൈറസ്

ഹ്യൂമന്‍ പാപ്പിലോമ വൈറസ്

അരിമ്പാറകളും മറ്റു ചര്‍മ്മപ്രശ്‌നകളും ഉണ്ടാക്കാന്‍ മിടുക്കനാണ്. പലതും ലൈംഗിക ബന്ധം വഴിയാണ് പകരുന്നത്. ഇവ പലപ്പോഴും ക്യാന്‍സര്‍ ഉണ്ടാക്കും എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

 പരിചയക്കാരന്‍ പേന്‍

പരിചയക്കാരന്‍ പേന്‍

പേനിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പെഡിക്യുലസ് ഹ്യുമാനസ് കാപ്പിറ്റിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മുടിയിഴകളില്‍ മുട്ടയിട്ട് അവിടെ നിന്നുള്ള ചോര കുടിച്ചാണ് ജീവിയ്ക്കുന്നത്.

കണ്‍പോളകളേയും വിശ്വസിക്കരുത്

കണ്‍പോളകളേയും വിശ്വസിക്കരുത്

കണ്‍പോളകളില്‍ പറ്റിപ്പിടിച്ചു വളരുന്ന ഡിമോഡെക്‌സ് മൈറ്റുകള്‍ അവിടെ തന്നെ പെറ്റുപെരുകി വസിക്കും. മുതിര്‍ന്നവരില്‍ എല്ലാവരിലും ഈ ബാക്ടീരിയ പിടിമുറുക്കും.

ഷിന്‍ഗിന്‍സ്

ഷിന്‍ഗിന്‍സ്

ചിക്കന്‍പോക്‌സ് വന്നു പോയവരിലാണ് വീണ്ടും ഇത്തരം ബാക്ടീരിയയുടെ ആക്രമണം ഉണ്ടാവുന്നത്. തൊലിയിലുണ്ടാകുന്ന തടിപ്പുകളും ചൊറിച്ചിലുമാണ് ഇതിന്റെ പ്രധാന ലക്ഷണം.

പല്ലിലെ പ്ലാക്ക്

പല്ലിലെ പ്ലാക്ക്

പല്ലിലുണ്ടാകുന്ന പ്ലാക്കിനു കാരണവും ബാക്ടീരിയകളാണ്. ശരിയായി പല്ലു തേക്കാത്തവരാണ് ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരിക.

 സ്റ്റഫൈലോകോക്കസ്

സ്റ്റഫൈലോകോക്കസ്

സ്റ്റഫൈലോകോക്കസ് എന്നു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല. ചര്‍മ്മത്തിലുണ്ടാവുന്ന ബാക്ടീരിയയാണ് ഇത്. ഇതിന്റെ എണ്ണമാകട്ടെ ഒരു ട്രില്ല്യന്‍ ആണ്. എന്നാല്‍ ഇവ ശരീരത്തിന് നല്ലതാണ്. അപകടമുണ്ടാക്കുന്ന പല ബാക്ടീരിയകളേയും ചെറുക്കാന്‍ ഇവയ്ക്ക് കഴിയും.

English summary

How Much Bacteria Does The Human Body Really Contain

The human body may contain around 10 times fewer bacteria than previously thought, with the average person being made up of roughly equal numbers of body cells and microbes.
Story first published: Wednesday, March 9, 2016, 15:55 [IST]