തേനിലലിയും കൊളസ്‌ട്രോള്‍

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ എന്നും എപ്പോഴും പേടിയ്ക്കണ്ട അവസ്ഥ തന്നെയാണ്. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം വരുമ്പോഴാണ് അത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

കൊളസ്‌ട്രോള്‍ തന്നെ ചീത്തയും നല്ലതും എല്ലാം ഉണ്ട്. ചീത്ത കൊളസ്‌ട്രോള്‍ പലപ്പോഴും പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജിം വേണ്ട, കശുവണ്ടിപ്പരിപ്പ് നല്‍കും സിക്‌സ്പാക്ക്

എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ പറ്റിയ ഒരാളുണ്ട്. അതാണ് തേന്‍. തേന്‍ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും എന്നതാണ് സത്യം. തേന്‍ എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു എന്ന് നോക്കാം.

 ഒരുമാസത്തിനുള്ളില്‍ കൊളസ്‌ട്രോള്‍

ഒരുമാസത്തിനുള്ളില്‍ കൊളസ്‌ട്രോള്‍

ഒരു മാസത്തിനുള്ളില്‍ തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ തേനിന്റെ ഉപയോഗത്തിലൂടെ സാധിയ്ക്കും. ഒരു മാസം കൊണ്ട് 70 ഗ്രാം തേന്‍ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാക്കാവുന്നതാണ്.

 ഹൃദ്രോഗം ഇല്ലാതാകും

ഹൃദ്രോഗം ഇല്ലാതാകും

കൊളസ്‌ട്രോളിന്റെ പരിണിതഫലമാണ് പലപ്പോഴും ഹൃദ്രോഗം. എന്നാല്‍ ഹൃദ്രോഗത്തിനെ പ്രതിരോധിയ്ക്കാന്‍ കൊളസ്‌ട്രോളിന് കഴിയും. തേന്‍ ഉപയോഗിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയുന്നതും ഹൃദ്രോഗത്തിന് വിട നല്‍കുകയും ചെയ്യും.

ബി കോംപ്ലക്‌സ് വിറ്റാമിന്‍

ബി കോംപ്ലക്‌സ് വിറ്റാമിന്‍

ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തേന്‍. ഇതാകട്ടെ കൊളസ്‌ട്രോളിനെതിരെ പൊരുതാന്‍ സഹായിക്കുന്നതും. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

 ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തേന്‍. മാത്രമല്ല പ്രകൃതിദത്തമായ മധുരമാണ് അടങ്ങിയിട്ടുള്ളത് എന്നത് തന്നെയാണ് തേനിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.

 നാരങ്ങയും തേനും

നാരങ്ങയും തേനും

നാരങ്ങാ നീരില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. മാത്രമല്ല ശരീരത്തില്‍ ആന്റി ഓക്‌സിഡന്റിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

 തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും

കറുവപ്പട്ട പൊടിച്ചതും തേനും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നതും കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കാന്‍ ഉത്തമമാണ്. മാത്രമല്ല ഊര്‍ജ്ജം നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

English summary

How Honey Affects Cholesterol Levels

Good news! Honey lowers cholesterol. The antioxidants in honey are a cholesterol fighter and have the potential to protect against heart disease!
Story first published: Tuesday, May 3, 2016, 16:23 [IST]