പുരുഷന്‍മാര്‍ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ആരോഗ്യ കാര്യത്തില്‍ സ്ത്രീ ആയാലും പുരുഷനായാലും ശ്രദ്ധ വേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ പല പുരുഷന്‍മാരും ആരോഗ്യ കാര്യത്തില്‍ അത്രയധികം ശ്രദ്ധ നല്‍കാറില്ല എന്നത് സത്യം. എന്നാല്‍ ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ചെന്നെത്തുക.

പിന്നീട് ചികിത്സിച്ചു മാറ്റുക എന്നതിനേക്കാളുപരി രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തില്‍ അവഗണിച്ചാല്‍ പിന്നീട് കിട്ടുന്ന എട്ടിന്റെ പണി പലര്‍ക്കും താങ്ങാനായെന്നും വരില്ല. എന്തൊക്കെയാണ് പുരുഷന്‍മാര്‍ അവഗണിക്കരുതാത്ത രോഗലക്ഷണങ്ങള്‍ എന്നു നോക്കാം.

കഠിനമായ തലവേദന

കഠിനമായ തലവേദന

പലപ്പോഴും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശനമാണ് കഠിനമായ തലവേദന. ഇത് മൈഗ്രേയ്ന്‍ ലക്ഷണമായിരിക്കും പലപ്പോഴും എന്നാല്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നാല്‍ ഹൃദയപ്രശ്‌നങ്ങളിലേക്ക് വരെ ഇത് വഴി തെളിയ്ക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമെല്ലാം അതിന്റേതായ വഴിയ്ക്കു പോട്ടെ എന്ന ചിന്താഗതിയാണ് നിങ്ങള്‍ക്കെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഉണ്ടാക്കുക.

അമിതവിയര്‍പ്പ്

അമിതവിയര്‍പ്പ്

വിയര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതവിയര്‍പ്പ് എന്തുകൊണ്ടും രോഗത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് ഉടന്‍ തന്നെ ചികിത്സ തേടുക എന്നതാണ് ആദ്യ പടി.

 സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ത്വക്ക് രോഗവിദഗ്ധനെ കണ്ടാലും പലപ്പോഴും കാര്‍ഡിയോളജിസ്റ്റിനെ കൂടി കാണുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ കാലാവസ്ഥാ മാറ്റമനുസരിച്ച് വരുന്നതാണ്. എന്നാല്‍ ഇത് പലപ്പോഴും കടുത്ത ഡിപ്രഷനിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിക്കും.

English summary

Health Problems That Men Never Ignore

Lurking behind these conditions may be other, scarier illnesses. Here's what to look out for.
Story first published: Thursday, January 7, 2016, 17:59 [IST]