യോനീഭാഗത്തെ കറുപ്പ്, ആരോഗ്യവാസ്തവങ്ങള്‍

Posted By:
Subscribe to Boldsky

മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ഒരേ നിറമാകണമെന്നില്ല. പല കാരണങ്ങല്‍ കൊണ്ടു നിറവ്യത്യാസമുണ്ടാകാം. ഇതില്‍ ആരോഗ്യപരമായ കാരണങ്ങള്‍ വരുമ്പോഴാണ് ഇത് പ്രാധാന്യമര്‍ഹിയ്ക്കുന്നത്.

സ്ത്രീകളുടെ സ്വകാര്യഭാഗത്തിന്റ കാര്യവും ഇതുതന്നെ. ഇത് വ്യക്തികള്‍ക്കുനുസരിച്ചു വ്യത്യാസപ്പെടാം. ഇതിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ടാകാം. ആരോഗ്യപരമായതും അല്ലാത്തതും.

ചിലരില്‍ ഈ ഭാഗം മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ഇരുണ്ടതായിരിയക്കും. വെളുത്ത ചര്‍മമുള്ള സ്ത്രീകളാണെങ്കില്‍ വരം. ഇത് പല സ്ത്രീകളേയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ചിലരെങ്കിലും ഈ ഭാഗത്തിന് നിറം നല്‍കാന്‍ അനാരോഗ്യകരമായ വഴികള്‍ പരീക്ഷിയ്ക്കുകയും ചെയ്യും. വജൈനല്‍ മസിലുകള്‍ക്ക് ബലം ലഭിയ്ക്കാന്‍.....

വജൈനല്‍ ഭാഗത്ത് നിറവ്യത്യാസത്തിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം വജൈനല്‍ ഭാഗത്തെ ഇരുണ്ട നിറത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്.

മെലാട്ടോനിന്‍ ഉല്‍പാദനം

മെലാട്ടോനിന്‍ ഉല്‍പാദനം

ചില സ്ത്രീകളില്‍ ചര്‍മത്തിന് കറുപ്പുനിറം വരുത്തുന്ന മെലാട്ടോനിന്‍ ഉല്‍പാദനം വജൈനല്‍ ഭാഗത്ത് അധികമായിരിയ്ക്കും. ഇത് ഇരുണ്ട നിറം വരുത്താറുണ്ട്.

ജലാംശം

ജലാംശം

പ്രായമേറുന്തോറും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും ചര്‍മം അനാരോഗ്യകരമാകുന്നതും വജൈനല്‍ ഭാഗത്തെ ഇരുണ്ട നിറത്തിനുള്ള ഒരു കാരണമാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വജൈനല്‍ ഭാഗത്തെ നിറവ്യത്യാസത്തിനുള്ള ആരോഗ്യപരമായ കാരണങ്ങളിലൊന്നാകാറുണ്ട്.

ഫംഗല്‍, യീസ്റ്റ് അണുബാധകള്‍

ഫംഗല്‍, യീസ്റ്റ് അണുബാധകള്‍

ഫംഗല്‍, യീസ്റ്റ് അണുബാധകള്‍ വജൈനല്‍ ഭാഗത്തെ ബാധിയ്ക്കാന്‍ സാധ്യതയേറെയാണ് ഇത് വജൈനല്‍ ഭാഗത്ത് ഇരുണ്ട നിറം വരുത്താറുണ്ട്.

വൈറ്റമിനുകളുടെ കുറവ്

വൈറ്റമിനുകളുടെ കുറവ്

ശരീരത്തിനാവശ്യമായ ചില പ്രത്യേകതരം വൈറ്റമിനുകളുടെ കുറവ് വജൈനല്‍ ഭാഗത്തെ നിറവ്യത്യാസത്തിനുള്ള ഒരു പ്രധാന കാരണമാണ്.

അമിതവണ്ണമുള്ള സ്ത്രീ

അമിതവണ്ണമുള്ള സ്ത്രീ

അമിതവണ്ണമുള്ള സ്ത്രീകളില്‍ ഈ അവസ്ഥ കണ്ടുവരാറുണ്ട്. ഇത് ശരീരത്തില്‍ അനിയന്ത്രിതമായ കൊഴുപ്പടിയുന്നതു കാരണവും ഇതുവരുത്തുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങളും കാരണമാണ്.

സോപ്പ്, ക്രീമുകള്‍

സോപ്പ്, ക്രീമുകള്‍

സോപ്പ്, ക്രീമുകള്‍ തുടങ്ങിയവയുടെ ഉപയോഗവും അടിക്കടിയുള്ള ഷേവിംഗുമെല്ലാം ഇത്തരം പ്രശ്‌നത്തിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.

വായു

വായു

വായു കടക്കാത്ത രീതിയിലെ അടിവസ്ത്രങ്ങളാണ് മറ്റൊരു കാരണം. ഇത് ഈ ഭാഗത്തു കറുപ്പു നിറം വരുത്തും.

English summary

Health Facts Behind Dark Vaginal Area

Health Facts Behind Dark Vaginal Area, Read more to know about,
Story first published: Friday, October 14, 2016, 10:10 [IST]