For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുന്നത്ത് ഗുണമോ ദോഷമോ?

|

സുന്നത്ത് നടത്തുന്നത് ചില സമുദായങ്ങളില്‍ പതിവാണ്. ഇത് മതപരമായ ആചാരമെന്ന രീതിയിലാണ് നടത്തുന്നത്.

ലിംഗത്തിന്റെ അഗ്രചര്‍മം നീക്കുന്നതാണ് സുന്നത്ത് എന്നറയിപ്പെടുന്നത്. ഏറ്റവും ചെറുപ്രായത്തില്‍ ഇത് നടത്തുന്നത് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്രായമേറുന്തോറും സുന്നത്ത് നടത്തുമ്പോള്‍ ഇതനുസരിച്ചുള്ള പ്രശ്‌നങ്ങളും വര്‍ദ്ധിയ്ക്കും.

മതപരമായ ആചാരത്തിന്റെ പേരിലാണെങ്കിലും അല്ലെങ്കിലും സുന്നത്ത് നടത്തുന്നതു കൊണ്ട് ഇതിന്റേതായ ആരോഗ്യവശങ്ങളുണ്ട്. ഇതിന് ഗുണങ്ങളും അതുപോലെത്തന്നെ ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഗുണങ്ങള്‍

ഗുണങ്ങള്‍

സുന്നത്ത് നടത്തുന്നവരില്‍ യൂറിനറി ഇന്‍ഫെക്ഷനുള്ള സാധ്യതകള്‍ ഏറെ കുറവാണ്. അഗ്രചര്‍മം നീക്കുന്നതുകൊണ്ടുതന്നെ അഴുക്കുണ്ടാകാനും ഇതുവഴി അണുബാധകള്‍ ഉണ്ടാകാനും സാധ്യത തീരെക്കുറവ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ലിംഗാഗ്ര ചര്‍മം നീക്കുന്നത് പുരുഷന്മാരില്‍ പെനൈല്‍ ക്യാന്‍സര്‍ സാധ്യകള്‍ കുറയ്ക്കുന്നു. ഇവരുടെ പങ്കാളിയായ സ്ത്രീയ്ക്ക് സെര്‍കിക്കല്‍ ക്യാന്‍സര്‍ സാധ്യത കുറയുകയും ചെയ്യുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

എയ്ഡ്‌സ് പോലുള്ളവ സാംക്രമിക സെക്‌സ് രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെക്കുറവാണ്. കാരണം ചര്‍മം നീക്കുന്നതിനാല്‍ രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന പാത്തോജനുകളും ലിംഗസ്രവങ്ങളും അടിഞ്ഞു കൂടാന്‍ സാധ്യത കുറവായതു തന്നെ.

ഗുണങ്ങള്‍

ഗുണങ്ങള്‍

ലിംഗാഗ്രഗ്രന്ഥികള്‍ക്കും ലിംഗാഗ്ര ചര്‍മത്തിനും വീക്കം വരാന്‍ സാധ്യതയുള്ള ബലാനൈറ്റിസ്, ബലാനോഫോസ്‌റ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയും.

ഗുണങ്ങള്‍

ഗുണങ്ങള്‍

ചില പുരുഷന്മാരില്‍ ലിംഗാഗ്ര ചര്‍മം പുറകോട്ടു നീങ്ങാത്തത് സെക്‌സിന് തടസവും വേദനയുമുണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സുന്നത്ത് നടത്തുന്നത് നല്ലതാണ്.

ദോഷങ്ങള്‍

ദോഷങ്ങള്‍

ഏതു ശസ്ത്രക്രിയക്കുമുള്ളതുപോലുള്ള റിസ്‌ക്കുകള്‍ ഇതിനുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് വേദന.

ദോഷങ്ങള്‍

ദോഷങ്ങള്‍

ചിലരില്‍ ശസ്ത്രക്രിയയ്ക്കു ശേഷം ലിംഗാഗ്രത്തുണ്ടാകുന്ന മുറവില്‍ അണുബാധയ്ക്കുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ചു വേണ്ട രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍. ചിലപ്പോള്‍ ബ്ലീഡിംഗുമുണ്ടാകാം.

ദോഷങ്ങള്‍

ദോഷങ്ങള്‍

ലിംഗാഗ്രത്തിന് ചിലപ്പോള്‍ സുന്നത് അസ്വസ്ഥതകളുണ്ടാക്കിയേക്കാം.

ദോഷങ്ങള്‍

ദോഷങ്ങള്‍

മിയാറ്റൈറ്റിസ് എന്ന രോഗത്തിനും സാധ്യതയേറെയാണ്. ലിംഗദ്വാരം ചര്‍മത്താല്‍ മൂടുന്നത് ഈ രോഗസാധ്യത കുറയ്ക്കും.

ദോഷങ്ങള്‍

ദോഷങ്ങള്‍

അപൂര്‍വമായെങ്കിലും ശസ്ത്രക്രിയ ലിംഗത്തിനും മുറിവേല്‍പ്പിയ്ക്കും.

English summary

Health Effects Of Circumcision

Circumcision has become a mandatory ritual in some parts of the world. Here are some of the blood-curdling facts on circumcision, that will scare you.
Story first published: Thursday, March 17, 2016, 11:13 [IST]
X
Desktop Bottom Promotion