മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ പല രോഗാവസ്ഥകളും കണ്ടുപിടിയ്‌ക്കാന്‍ രക്തം, മലം, മൂത്രം എന്നിവയുടെ പരിശോധന നടത്തുന്നത്‌ സാധാരണമാണ്‌. മലത്തിന്റെ നിറമനുസരിച്ച്‌ നമ്മുടെ ശരീരത്തിലെ പല അവസ്ഥകളും രോഗങ്ങളും പ്രശ്‌നങ്ങളുമെല്ലാം പറയാം.

എതെല്ലാം വിധത്തിലാണ്‌ മലനിറം ആരോഗ്യത്തെക്കുറിച്ചു പറയുന്നതെന്നറിയൂ, ഈ വിധത്തില്‍ നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ചറിയുകയും ചെയ്യാം.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

കറുപ്പു നിറത്തിലെ മലം സാധാരണ അയേണ്‍ ടാബ്ലറ്റുകള്‍ കഴിയ്‌ക്കുമ്പോഴുണ്ടാകുന്നതാണ്‌. ഇതല്ലെങ്കില്‍ ബിസ്‌മത്‌ സബ്‌സാലിസിലേറ്റ്‌ പോലുള്ള ഘടകങ്ങള്‍ അടങ്ങിയ മരുന്നു കഴിയ്‌ക്കുമ്പോള്‍.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

കറുപ്പു നിറത്തില്‍, പശിമയുള്ള, ദുര്‍ഗന്ധത്തോടെയുള്ള മലം വയറ്റില്‍ ബ്ലീഡിംഗുണ്ടാകുമ്പോഴാണ്‌ ഉണ്ടാവുക. അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ്‌ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇതിനു കാരണമാകും. രക്തവും വയറ്റിലെ ഡൈജസ്റ്റീവ്‌ എന്‍സൈമുകളും തമ്മിലുള്ള പ്രവര്‍ത്തനം ഇതിനു കാരണമാകും.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

ചുവപ്പോ മെറൂണോ നിറത്തിലാണ്‌ ശോധനയെങ്കില്‍ കുടലിന്റെ അടിഭാഗത്തുണ്ടാകുന്ന രക്തപ്രവാഹമാണ്‌ കാരണമാകുന്നത്‌. രക്തത്തിന്‌ എന്‍സൈമുകളുമായി പ്രവര്‍ത്തിയ്‌ക്കാന്‍ സമയക്കുറവു മൂലമാണിതുണ്ടാകുന്നത്‌.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

ചിലപ്പോള്‍ ചുവന്ന നിറത്തിലുള്ള ബീറ്റ്‌റൂട്ട്‌ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്‌ക്കുന്നത്‌ ചുവപ്പ്‌ നിറത്തിലെ മലത്തിനുള്ള കാരണമാകും.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

ഗ്രെ അല്ലെങ്കില്‍ കളിമണ്ണു നിറത്തിലെ മലമെങ്കില്‍ ബൈല്‍ അളവ്‌ കുറവാണെന്നതാണ്‌ കാരണം. കുടലിലേയ്‌ക്കുള്ള ബൈല്‍ ഒഴുക്ക്‌ ട്യൂമര്‍ പോലുള്ള പ്രശ്‌നങ്ങളാല്‍ തടസപ്പെടുന്നതാണ്‌ കാരണം.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മഞ്ഞ നിറത്തിലെ മലം കാണിയ്‌ക്കുന്നത്‌ ദഹിയ്‌ക്കാത്ത കൊഴുപ്പുണ്ടെന്നതാണ്‌. ക്രോണിക്‌ പാന്‍ക്രിയാറ്റിസ്‌, സിസ്റ്റിക്‌ ഫൈബ്രോസിസ്‌, പാന്‍ക്രിയാറ്റിക്‌ അള്‍സര്‍, സീലിയാക്‌ ഡിസീസ്‌ എന്നിവയെല്ലാം ഇത്തരം അവസ്ഥയ്‌ക്കു കാരണമാകും.

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

മലത്തിന്റെ നിറം പറയും ആരോഗ്യപ്രശ്‌നങ്ങള്‍

പച്ചനിറത്തിലെ സ്റ്റൂള്‍ വയറിളക്കം പോലുള്ള അവസ്ഥകള്‍ കൊണ്ടാകാം. ഇത്തരം ഘട്ടത്തില്‍ കുടലിലൂടെ കടന്നു പോകുന്ന മലത്തില്‍ ബിലിറൂബിന്‍ കലരാന്‍ സമയം ലഭിയ്‌ക്കാതെ വരുമ്പോഴാണ്‌ ഈ നിറമുണ്ടാകുന്നത്‌. ഇതിനു പുറമെ പച്ചനിറിത്തലുള്ള ചില ഭക്ഷണവസ്‌തുക്കള്‍, പ്രത്യേകിച്ച്‌ പര്‍പ്പിള്‍, ഗ്രീന്‍ നിറത്തിലെ ഡൈ അടങ്ങിയവ കഴിയ്‌ക്കുമ്പോള്‍ പച്ച നിറത്തിലെ മലം പോകാറുണ്ട്‌. ഓടുന്നത്‌ ഉദ്ധാരണം കുറയ്‌ക്കും??

English summary

Health Conditions That Your Stool Defines

Health Conditions That Your Stool Defines, read more to know about,
Story first published: Sunday, August 14, 2016, 12:51 [IST]