For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിയ്ക്കണം, കാരണം

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

|

ചില ഭക്ഷണങ്ങള്‍ വിരുദ്ധാഹാരം എന്നാണ് അറിയപ്പെടുന്നത്. കാരണം ഇവ ഒരിക്കലും മിക്‌സ് ചെയ്ത് കഴിയ്ക്കരുത്. അത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. എന്നാല്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഫലം ഇരട്ടിയാവുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഫലം എന്നതിലുപരി ആരോഗ്യത്തിന് ഏറ്റവും അധികം ഉത്തമമാണ് ഈ ഭക്ഷണങ്ങള്‍. പ്രമേഹം മരണകാരണമാകുമോ, നേരത്തെറിയാം

ഇത് ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കുകയും ഭക്ഷണത്തിന്റെ ഗുണം ഇരട്ടിയാക്കുകയും ചെയ്യുന്നു. അത്രയേറെ ഗുണങ്ങളാണ് ചില ഭക്ഷണങ്ങള് മിക്‌സ് ചെയ്ത് കഴിയ്ക്കുന്നതിലൂടെ. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കാവുന്നവ എന്ന് നോക്കാം.

 തൈരും പഴവും

തൈരും പഴവും

കേള്‍ക്കുമ്പോള്‍ പലരും മുഖം ചുളിയ്ക്കും. എന്നാല്‍ പ്രോട്ടീനും പൊട്ടാസ്യവും ആണ് ഇഴ രണ്ടും കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് ലഭിയ്ക്കുന്നത്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും മസിലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

 കാരറ്റും ബീറ്റ്‌റൂട്ടും

കാരറ്റും ബീറ്റ്‌റൂട്ടും

രണ്ടും കിഴങ് വര്‍ഗ്ഗത്തില്‍ പെട്ടതാണ്. അതുകൊണ്ട് തന്നെ കഴിയ്ക്കുമ്പോള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപകാരപ്പെടുന്നു.

ആവക്കാഡോയും സാലഡും

ആവക്കാഡോയും സാലഡും

സാലഡ് വിവിധ തരത്തില്‍ ഉണ്ടാവും. ഏത് സാലഡിനോടൊപ്പവും കഴിയ്ക്കാന്‍ പറ്റുന്നതാമ് ആവക്കാഡോ അഥവാ ബട്ടര്‍ഫ്രൂട്ട്.

 മുട്ടയും ചീസും

മുട്ടയും ചീസും

വിറ്റാമിന്‍ ഡിയും കാല്‍സ്യവുമാണ് ഇതിന്റെ പിന്നിലുള്ളത്. പ്രഭാത ഭക്ഷണത്തിന് ഇവ ഉപയോഗിക്കാം.

ഇലക്കറികളും ഒലീവ് ഓയിലും

ഇലക്കറികളും ഒലീവ് ഓയിലും

ഇലക്കറികള്‍ തയ്യാറാക്കുമ്പോള്‍ ഇനി വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനു പകരം ഒലീവ് ഓയില്‍ ഉപയോഗിക്കാം. വിറ്റാമിന്‍ കെ, നല്ല കൊഴുപ്പ് ഇവ രണ്ടുമാണ് അടങ്ങിയിട്ടുള്ളത്.

സ്‌ട്രോബെറിയും ചീരയും

സ്‌ട്രോബെറിയും ചീരയും

വിറ്റാമിന്‍ സിയുടേയും അയേണിന്റേയും കലവറയാണ് ഇവ രണ്ടും. ആരോഗ്യത്തിന് ഗുണം ചെയ്യാന്‍ ഇതില്‍ കൂടുതല്‍ വേറെന്ത് വേണം.

 പച്ചക്കറികളും മുട്ടയും

പച്ചക്കറികളും മുട്ടയും

പച്ചക്കറികളോടൊപ്പം മുട്ടയും ചേര്‍ത്താല്‍ ആരോഗ്യം വര്‍ദ്ധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കരോട്ടിനോയ്ഡുകളും മുട്ടയുടെ മഞ്ഞയും പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

English summary

Foods You Should Always Eat Together

Find out how these six food pairs can work double-time for you, read to know more.
Story first published: Wednesday, November 30, 2016, 17:46 [IST]
X
Desktop Bottom Promotion