നന്നായി ഉറങ്ങാന്‍ ഇവ കഴിയ്ക്കാം

Posted By:
Subscribe to Boldsky

നമ്മള്‍ രാത്രി കഴിയ്ക്കുന്ന ഭക്ഷണത്തിന് നമ്മുടെ ഉറക്കത്തെ ഇല്ലാതാക്കാന്‍ കഴിയും. പലര്‍ക്കും ഉറക്കം പല തരത്തിലാണ്. ചിലര്‍ കിടക്ക കണ്ടാല്‍ ബോധം കെട്ടുറങ്ങും ചിലരാകട്ടെ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാത്തവര്‍. മറ്റു പലരും ഉറക്കത്തില്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നവര്‍. അങ്ങനെ നിരവധി കാറ്റഗറികള്‍ ഉണ്ട് നമ്മുടെ ഉറക്കത്തിന്. എന്നാല്‍ നല്ല ഉറക്കം നല്‍കാന്‍ നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിനി കഴിയും.

Foods that Help You Sleep Better At Night

ഉറക്കമില്ലായ്മ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ചിലപ്പോള്‍ വിഷാദരോഗം, മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം, അങ്ങനെ പലതും. എന്നാല്‍ നല്ല ഉറക്കം ലഭിയ്ക്കാനായി പല ഭക്ഷണങ്ങളും നമുക്ക് നമ്മുടെ ദൈനംദിന ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്താം. സ്വാഭാവിക ഉറക്കത്തിന് ഭക്ഷണ കാര്യത്തില്‍ എങ്ങനെ ശ്രദ്ധിക്കണമെന്നു നോക്കാം.

പ്രഭാതഭക്ഷണത്തില്‍ മുട്ട ചേര്‍ക്കാം. പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ മുട്ടകൂടി ശീലമാക്കുന്നത് ഉറക്കത്തിന് സഹായിക്കും. മാതള നാരങ്ങ, തക്കാളി, പപ്പായി തുടങ്ങിയവ ഉറക്കം നല്‍കുന്ന ഭക്ഷണങ്ങളാണ്. വിവിധ തരത്തിലുള്ള മത്സ്യങ്ങളും അത്താഴത്തില്‍ ഉള്‍പ്പെടുത്താം. മത്തി, അയില കൂടാതെ നട്‌സ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഉറക്കം നല്‍കുന്ന ഭക്ഷണങ്ങളാണ്.

food for better sleep

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും സ്ഥിരമാക്കാം.സ്‌ട്രോബെറി, പൈനാപ്പിള്‍, ബ്രൊക്കാളി എന്നിവയും അത്താഴത്തിനു ശേഷം കഴിയ്ക്കാവുന്നതാണ്. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാം.

English summary

Foods that Help You Sleep Better At Night

Eating the wrong foods can affect your sleep. These key nutrients can help you get your rest tonight.
Story first published: Tuesday, January 12, 2016, 17:59 [IST]