For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മാസം ശീലമാക്കാം, ക്യാന്‍സര്‍ തോറ്റുമടങ്ങും

ക്യാന്‍സര്‍ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

|

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. എത്രയൊക്കെ വൈദ്യശാസ്ത്രത്തിന് പുരോഗമനം സംഭവിച്ചാലും ക്യാന്‍സര്‍ എന്ന പ്രശ്‌നത്തെ നേരിടുന്നതിനു മുന്നില്‍ ശാസ്ത്രം പോലും തോറ്റുപോകുന്ന അവസ്ഥയാണ് ഉള്ളത്. ഒരു മാസം കൊണ്ട് കേടായ കരള്‍ ശരിയാവും

എന്നാല്‍ പലപ്പോഴും പല രോഗങ്ങളേയും മുളയിലേ നുള്ളിക്കളയാന്‍ ഭക്ഷണത്തിന് കഴിയും. ക്യാന്‍സറിനെ മരുന്നു പോലും ഇല്ലാതെ മാറ്റാനും ക്യാന്‍സര്‍ സാധ്യതകളെ ഇല്ലാതാക്കാനും സഹായിക്കുന്നതിന് ഏതൊക്കെ ഭക്ഷണത്തിന് കഴിയും എന്ന് നോക്കാം.

 ബ്രൊക്കോളി

ബ്രൊക്കോളി

നമ്മുടെ നാട്ടില്‍ വിദേശിയാണെങ്കിലും ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ് ബ്രൊക്കോളി. ഇതിലുള്ള എന്‍സൈമുകളാണ് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിയ്ക്കുന്നത്. ട്യൂമറിന്റെ വളര്‍ച്ചയേയും തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ബ്രൊക്കോളി.

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ. നിരവധി തരത്തിലുള്ള ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ മു്ന്നിലാണ് ഗ്രീന്‍ ടീ. ഇത് ക്യാന്‍സര്‍ കോശങ്ങളെ സ്ഥിരമായ ഉപയോഗത്തിലൂടെ നശിപ്പിക്കുന്നു.

തക്കാളി

തക്കാളി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തക്കാളി എന്നും മുന്നിലാണ്. ലിക്കോപൈനിന്റെ ഉറവിടമാണ് തക്കാളി. ഇത് ക്യാന്‍സര്‍ കോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂബെറിയാണ് മറ്റൊന്ന്. ആന്റി ഓക്‌സിഡന്റും പൈതോന്യൂട്രിയന്റ്‌സും ധാരാളം ഉള്ളതാണ് ബ്ലൂബെറി. ബ്ലൂബെറിയില്‍ ധാരാളം ആന്റി ക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ഉണ്ട്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊന്ന്. ഇത് ഓവേറിയന്‍ ക്യാന്‍സറിനെ ഇല്ലാതാക്കുന്നു. കൂടാതെ നിരവധി ഔഷധഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയമില്ല.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും ഗുണങ്ങളില്‍ മുന്നിലാണ്. ഫ്‌ളവനോയ്ഡുകള്‍ സെലനിയം തുടങ്ങിയവ ക്യാന്‍സറിനെ ഇല്ലാതാക്കുന്നു. അതിലുപരി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും ഇല്ലാതാക്കുന്നു.

 ചീര

ചീര

ചീര കഴിയ്ക്കുന്നത് അമൃത് കഴിയ്ക്കുന്നതിന് തുല്യമാണ്. കാരണം അത്രയേറെ ഗുണങ്ങളാണ് ചീരയില്‍ അടങ്ങിയിട്ടുള്ളത്. വായ, ശ്വാസകോശം, വയറ് തുടങ്ങിയവയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ പെട്ടെന്ന് ഇല്ലായ്മ ചെയ്യാന്‍ ചീര മുന്നിലാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയാണ് മറ്റൊന്ന്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് തന്നെയാണ് ക്യാന്‍സറിനെ തോല്‍പ്പിയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സ്തനാര്‍ബുദ സാധ്യത വളരെയധികം കുറയ്ക്കുന്നു.

English summary

food treatment for cancer

Here are the top eight cancer-fighting superfoods, read to know more.
Story first published: Tuesday, December 20, 2016, 15:37 [IST]
X
Desktop Bottom Promotion