സ്‌ടെസ്സകറ്റാന്‍ എളുപ്പവഴികള്‍

Posted By:
Subscribe to Boldsky

മാനസിക സമ്മര്‍ദ്ദം നേരിടുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ജോലിക്കാര്യത്തിലായാലും കുടുംബപരമായാലും എല്ലാത്തിലും മാനസിക സമ്മര്‍ദ്ദമാണ് പലപ്പോഴും വില്ലനാകുന്നതും. ഇത്തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്കും ഒരിക്കലും തിരിച്ചു വരാന്‍ പറ്റാത്ത തരത്തിലുള്ള ഡിപ്രഷനിലേക്കും നമ്മളെ തള്ളിവിടുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും കരകയറാനുള്ള ചില എളുപ്പവഴികള്‍ നമുക്കു മുന്നിലുണ്ട്.

 Five easy ways to overcome stress

തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ജോലിഭാരവുമാണ് പലപ്പോഴും നമ്മളെ സമ്മര്‍ദ്ദത്തിനടിമയാക്കുന്നത്. ഇന്നത്തെ സമൂഹത്തലെ ഏറ്റവും വലിയ പ്രശ്‌നവും എന്നാല്‍ സാധാരണമായ ഒരു കാര്യവുമാണ് മാനസിക സമ്മര്‍ദ്ദം. മാനസികമായി മാത്രമല്ല ശാരീരികമായും ഇത്തരത്തില്‍ ഉള്ള സമ്മര്‍ദ്ദം നമ്മെ ബാധിയ്ക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഏറ്റവും പ്രധാനമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ ചെയ്താല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം. സ്തനങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍!!

ധ്യാനം

മനസ്സിനെ മറ്റു പ്രശ്‌നങ്ങളില്‍ നിന്നും ഒഴിവാക്കി ദിവസവും 30 മിനിട്ടെങ്കിലും മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറച്ച് ഉന്‍മേഷം നല്‍കും.

നന്നായി ഉറങ്ങുക

ഉറക്കം നമ്മുടെ മാനസിക സമ്മര്‍ദ്ദത്തിന്റെ കൊലയാളിയാണ്. ഉറക്കം മനസ്സിനേയും ശരീരത്തേയും ശാന്തമാക്കുകയും ചെയ്യുന്നു.

നടക്കുക

walking

പലപ്പോഴും നടക്കുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. ഇത് വ്യായാമം എന്ന രീതിയിലും നമുക്ക് ഗുണം ചെയ്യുന്നു. എന്നാല്‍ ഇതിനേക്കാളുപരി മാനസിക സമ്മര്‍ദ്ദമെന്ന വില്ലന്റെ കയ്യില്‍ നിന്നും നമ്മെ മോചിപ്പിക്കാനും ഉറക്കത്തിന് കഴിയുന്നു.

പോസിറ്റീവ് ചിന്ത

നെഗറ്റീവ് ചിന്തകളെ മനസ്സില്‍ നിന്നും ഒഴിവാക്കി പോസിറ്റീവ് ചിന്തകള്‍ കൊണ്ട് മനസ്സ് നിറയ്ക്കുക. ഇത് ഡിപ്രഷനില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കും.

ആരോഗ്യമുള്ള ഭക്ഷണം

egg

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ, അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ഭക്ഷണം കഴിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.

English summary

Five easy ways to overcome stress

Nowadays, stress has become very common and everyone of us experience it at some or other point in life. Here are some easy tips to overcome stress.
Story first published: Saturday, January 16, 2016, 16:30 [IST]
Subscribe Newsletter