വെയിലു കൊണ്ട് ക്യാന്‍സര്‍ കുറയ്ക്കാം

Posted By:
Subscribe to Boldsky

വെയിലു കൊണ്ടാല്‍ ക്യാന്‍സര്‍ സാധ്യത കുറയുമെന്ന് പുതിയ പഠനങ്ങള്‍. സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നവരില്‍ ക്യാന്‍സര്‍ സാധ്യത പകുതിയിലധികം കുറയുമെന്നാണ് പറയപ്പെടുന്നത്. 172 രാജ്യങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ ബാധിതരെ പഠന വിധേയമാക്കിയാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ സാന്‍ ഡിഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് വിറ്റാമിന്‍ ഡി യുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്താര്‍ബുദമടക്കമുള്ളമാരകമായ ക്യാന്‍സറിനെ ചെറുക്കുന്നു. എന്നാല്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ അമിത സാന്നിധ്യം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ വിറ്റാമിന്‍ ഡിയുടെ ഉത്പാദനം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

Exposure To Sunlight Will Reduce Vulnerability To Cancer

എന്നാല്‍ ത്വക്ക് ക്യാന്‍സറിന് അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണമാകുമെന്ന ധാരണ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം തിരുത്തിയെഴുതിയിരിക്കുകയാണ് ഇതിലൂടെ. താരതമ്യേന സൂര്യപ്രകാശം കുറച്ചു മാത്രം പതിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ലഭിയ്ക്കുന്ന രാജ്യങ്ങളില്‍ ക്യാന്‍സര്‍ നിരക്ക് വളരെ കുറവാണ്. ഓസ്‌ട്രേലിയ, ചിലി, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ലുക്കീമിയ കൂടുതലായി കണ്ടു വരുന്നത്. ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താം..

English summary

Exposure To Sunlight Will Reduce Vulnerability To Cancer

Persons residing at higher latitudes, with higher sunlight exposure and greater prevalence of vitamin D deficiency, are at reduce risk of developing cancer.
Story first published: Saturday, January 9, 2016, 10:28 [IST]
Subscribe Newsletter