എളുപ്പത്തില്‍ നിങ്ങളുടെ വയര്‍ കുറയും

Posted By:
Subscribe to Boldsky

നമ്മുടെയെല്ലാം ശരീരത്തില്‍ പ്രശ്നങ്ങളുള്ള ചില ഭാഗങ്ങളുണ്ടാവും. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ തങ്ങളുടെ ആകാരഭംഗിയില്‍ തൃപ്തിയുണ്ടാകൂ. എന്നിരുന്നാലും ചില ലളിതമായ കാര്യങ്ങള്‍ വഴി നമുക്ക് ശരീരത്തിന്‍റെ രൂപഭംഗിയും ആരോഗ്യവും മൊത്തത്തിലുള്ള സൗഖ്യവും മെച്ചപ്പെടുത്താനാവും.

കൊഴുപ്പ് ടിഷ്യുക്കളുടെയും, കൊഴുപ്പിലടങ്ങിയ ടോക്സിനുകളുടെയും, മലബന്ധത്തിന്‍റെയും, അയഞ്ഞ പേശികളുടെയും സംയോജനമാണ് വയറിലടിഞ്ഞ് കൂടുന്ന കൊഴുപ്പ്. അത് നീക്കം ചെയ്യാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‌ പരിചയപ്പെടുക. പെനൈല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ജങ്ക് ഫുഡ് ഒഴിവാക്കുക

ജങ്ക് ഫുഡ് ഒഴിവാക്കുക

വയര്‍ കുറയ്ക്കുന്നതില്‍ ഏറെ ഫലപ്രദമായ കാര്യമാണ് ജങ്ക് ഫുഡ് ഒഴിവാക്കുന്നത്. ആളുകളില്‍ കൊഴുപ്പ് വര്ദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ് ജങ്ക് ഫുഡുകള്‍. ഇത് സംഭവിച്ച് കഴിയുമ്പോള്‍ അത് നീക്കം ചെയ്യാനായുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് തുടങ്ങുകയും ചെയ്യും.

ഉദരപേശികളിലുള്ള ശ്രദ്ധ

ഉദരപേശികളിലുള്ള ശ്രദ്ധ

നിങ്ങള്‌ ക്രഞ്ചുകളും വളഞ്ഞുള്ള വ്യായാമങ്ങളും ചെയ്യുമ്പോള്‍ വയറ്റിലെ പേശികളെയും അവയവങ്ങളെയും പിന്തുണയ്ക്കുന്ന വലിയ പേശിയെ ഭാവനയില്‍ കാണുക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ വയറും പിന്നിലെ പേശികളും തമ്മിലുള്ള ബന്ധം കൂടുതലായി മനസിലാകുകയും നിങ്ങളുടെ വയര്‍ കുറയ്ക്കേണ്ടതായി ബോധ്യപ്പെടുകയും ചെയ്യും.

കോര്‍ട്ടിസോള്‍

കോര്‍ട്ടിസോള്‍

ഉയര്‍ന്ന സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനത്തിന് കാരണമാകും. ശരീരത്തിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതിനാല്‍ ഉടന്‍ തന്നെ വ്യായാമങ്ങള്‍ ആരംഭിക്കണം.

മതിയായ ഉറക്കം

മതിയായ ഉറക്കം

മതിയായ ഉറക്കം ലഭിക്കുക എന്നത് നി​ര്‍ബന്ധമുള്ള കാര്യമാണ്. നമുക്ക് ക്ഷീണം തോന്നുമ്പോള്‍ ഭക്ഷണം കഴിക്കാനും അത് അമിതമാകാനും കാരണമാകുകയും തുടര്‍ന്ന് വയര്‍ ചാടാന്‍ ഇടയാവുകയും ചെയ്യും. മതിയായ ഉറക്കം ലഭിച്ചാല്‍ അമിതഭക്ഷണം ഒഴിവാക്കാനാവും.

വെള്ളം

വെള്ളം

ടോക്സിനുകള്‍ ശേഖരിച്ച് വെയ്ക്കുന്നതാണ് വയറിലെ കൊഴുപ്പ്. കൊഴുപ്പും ടോക്സിനുകളും ശരീരത്തിലെ കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ബിഇവി ജലം(ബയോ-ഇലക്ട്രോണിക് വിന്‍സെന്‍റ്) അല്ലെങ്കില്‍ റിവേഴ്സ് ഓസ്മോസിസ് ഫില്‍റ്ററിംഗ് നടത്തിയ ജലം കുടിക്കണം. ഇത് കൊഴുപ്പിലടങ്ങിയ വലിയ ടോക്സിനുകളെ ആകര്‍ഷിക്കുകയും ശരീരത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്യും.ജലത്തില്‍ മിനറലുകളും മെറ്റലുകളും എത്രത്തോളം കുറവുണ്ടോ അത്രത്തോളം മാലിന്യങ്ങള്‍ വയറ്റില്‍ നിന്ന് പുറന്തള്ളാനാവും.

മസാജ്

മസാജ്

ശരീരത്തില്‍ അടിഞ്ഞ് കൂടിയ ടോക്സിനുകളും മാലിന്യവും മൃദുവായ മസാജ് വഴി നീക്കം ചെയ്യാനാവും. വയറ്റില്‍ ഘടികാര ദിശയില്‍ നെഞ്ചിന്‍റെ വലത് ഭാഗത്ത് നിന്ന് മസാജ് ആരംഭിക്കാം. ഉള്ളം കൈയ്യും വിരലുകളും ഉപയോഗിച്ച് വയറിന്‍റെ ഭാഗം മുഴുവന്‍ മസാജ് ചെയ്യണം.

ക്രമീകൃതമായ ഭക്ഷണം

ക്രമീകൃതമായ ഭക്ഷണം

ഭക്ഷണം ക്രമീകൃതമായി കഴിക്കുകയും കഫീന്‍/പഞ്ചസാര കൂടുതലായി അടങ്ങിയവ ഒഴിവാക്കുകയും ചെയ്യുക. പോഷകങ്ങളും ഫൈബറും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ഇതിന് പച്ചക്കറികള്‍/പഴങ്ങള്‍/ഓട്ട്മീല്‍/ധാന്യങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ നില സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. വിശപ്പ് നിയന്ത്രിക്കാനും അത് വഴി വേഗത്തില്‍ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

മദ്യം -

മദ്യം -

കലോറി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ (ഒരു ഗ്രാമില്‍ 7 കലോറി) മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കണം. മദ്യം ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

എല്ലാ ദിവസവും രാവിലെ വ്യായാമം ചെയ്യുക. 30 മിനുട്ട് അല്ലെങ്കില്‍ 1 മണിക്കൂര്‍ സമയം ജോഗ്ഗിങ്ങ് അല്ലെങ്കില്‍ ബ്രിസ്ക് വോക്ക് ചെയ്ത് ഇത് ആരംഭിക്കാം. അതിരാവിലെ വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ സഹായിക്കും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്.

പ്രാതല്‍

പ്രാതല്‍

കുറെ മണിക്കൂറുകള്‍ ഉറങ്ങിയ ശേഷം നിങ്ങള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരം പട്ടിണി കിടക്കുന്ന അവസ്ഥയിലേക്ക് പോകും. കലോറി എരിയ്ക്കുന്നത് കുറയ്ക്കാനും ഊര്‍ജ്ജം സംരക്ഷിക്കാനുമായി തുടര്‍ന്ന് ശരീരം മെറ്റബോളിസത്തിന്‍റെ നിരക്ക് കുറയ്ക്കും. പ്രഭാതഭക്ഷണം ഉയര്‍ന്ന അളവിലാകാം എന്നാണ് ഏറെ ഡയറ്റീഷ്യന്‍മാരും ശുപാര്‍ശ ചെയ്യുന്നത്.

ഉപ്പ്, പഞ്ചസാര

ഉപ്പ്, പഞ്ചസാര

ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. വയര്‍ കൂട്ടുന്നവയാണ് ഇവ.

ഇരിയ്ക്കരുത്‌

ഇരിയ്ക്കരുത്‌

ഭക്ഷണം കഴിഞ്ഞാലുടനെ ഇരിയ്ക്കുന്നതും നല്ലതല്ല. അല്‍പനേരം നടക്കുകയോ മറ്റോ ചെയ്യുക.

English summary

Easy Ways To Shed Your Belly Fat Fast

Here are some of the easy tips to reduce your belly fat easily. Read more to know about,