For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരം

|

ഉറക്കമില്ലായമ പലപ്പോഴും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആരോഗ്യപരമായും മാനസികപരമായും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉറക്കമില്ലായ്മ കൊണ്ട് ഉണ്ടാവുന്നത്. ഗുരുതരമായി മാറാവുന്ന പല രോഗങ്ങള്‍ക്കും ഉറക്കമില്ലായ്മ കാരണമാകുന്നു. മുഖം മുന്നറിയിപ്പ് തരും ആരോഗ്യകാര്യങ്ങള്‍

ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ക്ഷീണത്തിന്റെ ഇരട്ടിയാണ് ഉറക്കമില്ലെങ്കില്‍ ഉണ്ടാകുന്നത്. ശരീരത്തിലെ ഓരോ ഭാഗങ്ങളെ വളരെയധികം ഹാനീകരമായിട്ടാണ ഉറക്കമില്ലായ്മ ബാധിയ്ക്കുന്നത്. ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഗുരുതരമായ രോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വെളുത്തുള്ളി ഇല്ലാതാക്കും ഈ ഗുരുതര പ്രശ്‌നങ്ങള്‍

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

മധ്യവയസ്‌കരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉറക്കമില്ലായ്മ സൃഷ്ടിയ്ക്കുന്നത്. ഉറക്കമില്ലാത്തത് അല്‍ഷിമേഴ്‌സിന് കാരണമാകുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഇത് വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്. അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണത്തിനും ഉറക്കമില്ലായ്മ കാരണമാകുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു പ്രശ്‌നം കണ്ടു പിടിച്ചത്. ഉറക്കമില്ലായ്മ പുരുഷന്‍മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത 35 ശതമാനമായാണ് ഉയര്‍ത്തുന്നത്.

പ്രമേഹം

പ്രമേഹം

പ്രമേഹത്തിന് ഉറക്കമില്ലായ്മ കാരണമാകും. ചെറുപ്പക്കാരിലാണ് ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെയധികമെന്ന് കണ്ടെത്തിയത്. അതിന്റെ പ്രധാന കാരണവും ഉറക്കമില്ലായ്മ തന്നെ.

 ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉറക്കമില്ലായ്മ കാരണമാകും. ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും പ്രായപൂര്‍ത്തിയായ ഒരാള്‍ ഉറങ്ങിയിരിക്കണം. അല്ലാത്ത പക്ഷം അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വഴിവെയ്ക്കുന്നു.

മാനസിക നില തകരാറിലാക്കുന്നു

മാനസിക നില തകരാറിലാക്കുന്നു

മാനസിക നില തകരാറിലാക്കാനും ഉറക്കമില്ലായ്മയ്ക്ക് കഴിയുന്നു. കുറഞ്ഞ ഉറക്കം ആത്മഹത്യ ചെയ്യാനുള്ള പ്രവണത വരെ നമ്മളില്‍ ഉണ്ടാക്കുന്നു.

 അള്‍സര്‍

അള്‍സര്‍

അള്‍സറും ഉറക്കവും തമ്മിലെന്ത് ബന്ധം എന്ന് തോന്നാം. എന്നാല്‍ അള്‍സറിനെ ഗുരുതരമാക്കാനും ഉറക്കമില്ലായ്മയിലൂടെ കഴിയും. പലപ്പോഴും ഇത് അസുഖം ഗുരുതരമാക്കുകയാണ് ചെയ്യുന്നത്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസറ്റേറ്റ് ക്യാന്‍സര്‍ പുരുഷന്‍മാരില്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണവും ഉറക്കമില്ലായ്മ തന്നെയാണ്. പ്രത്യകിച്ച് പ്രായമാകുന്തോറും ഉറക്കം നഷ്ടപ്പെടുന്ന അവസഥയാണ് ഉണ്ടാവുക. ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയ്ക്കുന്നു.

English summary

Diseases Your Lack of Sleep Could Be Causing

Proper sleeping helps us survive. Literally. Human body cannot survive without resting, as it fills the body with energy after long, working hours.
Story first published: Saturday, July 23, 2016, 13:32 [IST]
X
Desktop Bottom Promotion