ആരോഗ്യത്തിന് സിംപിള്‍ യോഗാ രീതികള്‍

Posted By: Super
Subscribe to Boldsky

ആരോഗ്യത്തിന് യോഗ ഏറെ നല്ലതാണ്. പല ആരോഗ്യപ്രശനങ്ങള്‍ക്കുമുള്ള മരുന്നുമാണിത്.

എല്ലാവര്‍ക്കും ലളിതമായി ചെയ്യാവുന്ന, ആരോഗ്യത്തിന് ഉതകുന്ന ചില യോഗാപൊസിഷനുകളെക്കുറിച്ചറിയൂ,

മൌണ്ടൻ പോസ് (താടാസന)

പാദ രക്ഷകൾ ഒന്നും ഉപയോഗിക്കാതെ നിൽക്കുക .കാലുകൾ വിടർത്തി തോള് റിലാക്സ് ചെയ്യുക .നിതംബത്തിലോ ,തോളിലോ , എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ വായ വഴി കുറച്ചു റിലീസ്ചെയ്യുക .സാവധാനം കാലിലേക്ക് ഭാരം കൊടുക്കുക .കാൽ വിരലുകൾ നിവർത്തി ,പിന്നോട്ട് മടക്കുക .തറയോടു അഥവാ മാറ്റിലേക്ക് ഒരു സ്ട്രോങ്ങ്‌ കണക്ഷൻ ഫീൽ ചെയ്യും .

Yoga 1

കണ്ണുകളടച്ച്‌ കാലിൽ നിന്നും തറയിലേക്കു വേര് വരയ്ക്കുന്നതായി ഇമാജിൻ ചെയ്യുക .തറയിൽ സ്ട്രോങ്ങും സ്റ്റെബിൾ ആയതായും തോന്നും .

കൈകൾ രണ്ടും നെഞ്ചിലേക്ക് കൊണ്ട് വരിക . സുഖപ്രദമായി തോന്നുന്നുവെങ്കിൽ തോളുകൾ റിലാക്സ് ചെയ്യുക .

ചെയർ പോസ് (ഉത്കാസന )

മൌണ്ടൻ പോസിൽ നിന്നും തുടങ്ങി ,കാൽ രണ്ടും ഒരുമിച്ചു കൊണ്ട് വന്നു പെരുവിരലുകൾ ചേർത്ത് വയ്ക്കുക .ശ്വാസം അകത്തേക്ക് വലിച്ചു കൈകൾ ഉയർത്തുക .കൈ പത്തി മുഖാ മുഖം വരണം .കൂടാതെ കൈകൾ ചെവിക്കു നേരെയും ആയിരിക്കണം .

yoga 2

നിശ്വസിച്ചു , വളഞ്ഞു കൈകൾ മുട്ടിൽ തൊടുക .ഒരു കസേരയിൽ ഇരിക്കുന്നത്പോലെ ഇരിക്കുക .മുട്ടുകൾ കാൽ വിരലിനു മുകളിൽ വരാതെ നോക്കുക .ഭാരം കാലിനും വിരലിനും ഇടയിൽ സ്പ്രെഡ് ചെയ്യുക .ടോർസോ തുടയുമായി ശരിയായ കോണിൽ ആയിരിക്കണം ബാക്ക് നിവർന്നും ഇരിക്കണം .

തോളുകൾ ഒരേ ലെവലിൽ ആക്കുക , എന്നിട്ട് താഴ്ത്തുക .രണ്ടു മുഴം കാലുകളും ഒരേ രീതിയിൽ മുന്നോട്ടു നിവർത്തുക

.നിസ്വസിക്കുമ്പോൾ നിങ്ങൾ കുറച്ചു താഴ്ന്നിരിക്കുന്നതായി കാണാം .നിങ്ങൾ റെഡി ആകുമ്പോൾ പതിയെ ശ്വാസം അകത്തേക്ക് വലിച്ചു മൌണ്ടൻ പൊസിഷനിൽ എത്തിച്ചേരുക .

ക്യാമൽ പോസ് (ഉസ്ത്രാസന )

ഇരു കാലുകളും ഒരേ രീതിയിൽ വിരിച്ചു മുട്ട് മടക്കുക .കാലും വിരലും വളയ്ക്കുക ഒപ്പം കൈ ലോവെർ ബാക്കിലേക്ക്‌ കൊണ്ട് വരിക .കൈ പെൽവിസിലും വിരലുകൾ മുതുകിലും ആയിരിക്കണം .ശ്വാസം അകത്തേക്ക് വലിക്കുക , തോളുകൾ ഒരേ ലെവലിൽ ആക്കുക ,നെഞ്ചു തുറക്കുക .അതിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടു കൈകൾ പെൽവിസിൽ അമർത്തി പുറകിലേക്ക് ചെറുതായി വളയുക .

yoga 3

കഴുത്തിന്റെ അതേ വരിയിൽ തല വരുത്തുക . എന്നാൽ തോളും ചെവിയും മാറി നിൽക്കണം .

നിങ്ങൾ ഇവിടെ കംഫർട്ട് ആകുമ്പോൾ നിങ്ങളുടെ ശരീരം വാം അപ് ആയിക്കഴിഞ്ഞു .നെഞ്ചു മുകളിലേക്ക് ഉയർത്തുമ്പോൾ വലതു കൈ കൊണ്ട് വലതു കാലും ഇടതു കൈ കൊണ്ട് ഇടതു കാലും പിടിക്കുക

മടങ്ങി വരുമ്പോൾ , നിശ്വസിക്കുക , സാവധാനം കാല് താഴെ വരത്തക്കവിധം ബട്ടക്സിനെ താഴ്ത്തുക .നെഞ്ചിൽ നിന്നും മുന്നോട്ടു മാറുന്നതിനു മുൻപ് തലയും കഴുത്തും ഒരേ വരിയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക .

Read more about: yoga യോഗ
English summary

Different Yoga Poses For Health

Here are different Different Yoga Poses For Health. Read more to know about,
Story first published: Monday, June 13, 2016, 16:12 [IST]