For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗത്തെയല്ല, ഈ രോഗലക്ഷണങ്ങളെയാണ് ഭയക്കേണ്ടത്

|

ആരോഗ്യകരമല്ലാത്ത അവസ്ഥയാണെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ ശരീരം പല വഴികളും തുറന്ന് കാണിയ്ക്കുന്നു. പക്ഷേ ഇതൊന്നും പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.

അതുകൊണ്ട് തന്നെ ശരീരം പ്രകടിപ്പിക്കുന്ന പല കാര്യങ്ങള്‍ക്കും നമ്മള്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ പിന്നീട് അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചുംബനത്തില്‍ പതിയിരിക്കുന്ന അപകടം....

ഇത്തരത്തില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഉറപ്പിച്ചോളൂ ശരീരം ക്ലീന്‍ ചെയ്യാന്‍ സമയമായി എന്ന്. എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ശരീരം മുന്നറിയിപ്പായി നല്‍കുന്നതെന്ന് നോക്കാം.

കുറഞ്ഞ എനര്‍ജി

കുറഞ്ഞ എനര്‍ജി

എപ്പോഴും ഉയര്‍ന്ന എനര്‍ജി ലെവലില്‍ ഇരിയ്ക്കുന്ന ഒരാള്‍ പെട്ടെന്ന് ഡൗണ്‍ ആയാല്‍ കാര്യമായി എന്തോ ആരോഗ്യപ്രശ്‌നം ഉണ്ടെന്നതു തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ശരീരം റിഫ്രെഷ് ചെയ്യാന്‍ സമയമായി എന്ന് കരുതിക്കോളൂ.

തലവേദന

തലവേദന

തലവേദന വന്നാല്‍ ഉടന്‍ തന്നെ മരുന്ന് കഴിയ്ക്കും. എന്നാല്‍ പല തലവേദനകളും ശരീരത്തിന്റെ മറ്റു ചില പ്രശ്‌നങ്ങള്‍ക്ക് മുന്‍പുള്ള മുന്നോടിയാണെന്നതാണ് സത്യം.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ പലതും അമിതമായ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടോ ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടോ മാത്രമല്ല ഉണ്ടാവുന്നത്. പല പ്രശ്‌നങ്ങളും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ മുന്നോടിയാണ്.

 സൈനസ് പ്രശ്‌നം

സൈനസ് പ്രശ്‌നം

ശരീരം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ പ്രധാന ലക്ഷണമാണ് സൈനസ്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാണ് ഇതില്‍ മുന്നില്‍.

 അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്‌നം. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായല്ല പോകുന്നത് എന്ന് കാണിയ്ക്കാനാണ് അമിത വിയര്‍പ്പ് കാരണമാകുന്നത്.

 മഞ്ഞ നിറത്തിലുള്ള നാവ്

മഞ്ഞ നിറത്തിലുള്ള നാവ്

നാവിന്റെ മഞ്ഞ നിറമാണ് മറ്റൊന്ന്. മഞ്ഞ നിറത്തിലുള്ള നാവ് വായ് നാറ്റം ഉണ്ടാക്കുന്നു മാത്രമല്ല ശരീരം സൂക്ഷിക്കേണ്ട സമയമായി എന്നതും സത്യമാണ്.

 അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പാണ് മറ്റൊരു പ്രശ്‌നം. മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിക്കുകയും അമിത വണ്ണം എന്ന പ്രശ്‌നത്തിലേക്ക് ശരീരം നീങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും വരാന്‍ പോകുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും.

 ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ

ഉറക്കമില്ലായ്മയാണ് പ്രധാന പ്രശ്‌നം. ഇത് ശരീരത്തിന് ആവശ്യത്തിന് വിശ്രമം കിട്ടാത്തതിന്റേയും ശരീരത്തിന്റെ മൊത്തം ആരോഗ്യാവസ്ഥയേയും പ്രതികൂലമായി ബാധിയ്ക്കുന്ന അവസ്ഥയാണ്.

English summary

Detoxify your body immediately if you notice of these warning signs

A healthy lifestyle and a healthy diet should be a priority for everyone, However a balanced and healthy diet does not necesarily mean that your body will be free toxins as our environment are loaded with toxins which negatively affect the health.
X
Desktop Bottom Promotion