കഴുത്തു വേദനയ്ക്ക് കാരണങ്ങള്‍ ഇങ്ങനെയും?

Posted By:
Subscribe to Boldsky

കഴുത്തു വേദന സര്‍വ്വസാധാരണമാണ്. പല കാരണങ്ങള്‍ കൊണ്ടും കഴുത്തു വേദന ഉണ്ടാകാം. പ്രധാനമായും നമ്മുടെ കിടത്തത്തിന്റെ പ്രശ്‌നമാണ് കഴുത്തു വേദനയുടെ പ്രധാന കാരണം. ഇതല്ലാതെ തന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത പല കാരണങ്ങളും കഴുത്തു വേദനയുണ്ടാക്കാം.

എപ്പോള്‍ എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഇതിനുള്ള പരിഹാരവും പലര്‍ക്കും അറിയാന്‍ വഴിയില്ല. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ കഴുത്തു വേദനയെ നമുക്ക് പമ്പ കടത്താം. എന്തൊക്കെ അപ്രതീക്ഷിതമായ കാരണങ്ങളാണ് കഴുത്തു വേദനയ്ക്കു പുറകില്‍ ഉള്ളതെന്നു നോക്കാം.

ജോലി സ്ഥലത്തെ ഇരിപ്പ്

ജോലി സ്ഥലത്തെ ഇരിപ്പ്

പലപ്പോഴും മണിക്കൂറുകളോളം ഉള്ള ജോലി സ്ഥലത്തെ ഇരിപ്പ് കഴുത്തു വേദനയുടെ പ്രധാന കാരണമാണ്. മാത്രമല്ല കമ്പ്യൂട്ടറും കഴുത്തും തമ്മിലുള്ള ഉയരം പലപ്പോഴും കഴുത്തുവേദന ഉണ്ടാക്കുന്നതില്‍ മുന്നിലാണ്.

മുടി കെട്ടുന്നതിലെ അപാകത

മുടി കെട്ടുന്നതിലെ അപാകത

പലപ്പോഴും മുടി കെട്ടുന്നതില്‍ ഉണ്ടാകുന്ന അപാകതയും കഴുത്തു വേദനയുടെ പ്രധാന കാരണമായി മാറുന്നു. പോണി ടെയില്‍ കെട്ടുന്നവര്‍ക്കാണ് ഇത്തരം പണികള്‍ കിട്ടുന്നത്. മുടി വളരെ മുറുക്കിക്കെട്ടുന്നതാണ് ഇതിനു കാരണം

 ഉറങ്ങി എണീക്കുന്നത്

ഉറങ്ങി എണീക്കുന്നത്

പലപ്പോഴും ഉറങ്ങാന്‍ കിടക്കുന്ന പൊസിഷനേക്കാള്‍ അപകടം പിടിച്ചതാണ് ഉറങ്ങി എഴുന്നേല്‍ക്കുന്ന പൊസിഷന്‍. കാരണം തെറ്റായി ദിശയിലേക്കുള്ള എഴുന്നേല്‍ക്കല്‍ അന്നത്തെ ദിവസം തന്നെ പോകാന്‍ കാരണമാകും. ഇതിലൂടെ കഴുത്തു വേദന എന്ന വില്ലന്‍ പിടികൂടും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമാണ് പലപ്പോഴും മറ്റൊരു വില്ലന്‍. ഇത് നമ്മുടെ കഴുത്തിലെ മസിലിനെ കൂടുതല്‍ ടൈറ്റ് ആക്കുന്നു. ഇതിലൂടെ കഴുത്തു വേദന കൂടുന്നു.അതുകൊണ്ട് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് കഴുത്തു വേദനയ്ക്ക് കാരണമാകും.

ഡ്രൈവ് ചെയ്യുന്നതിലെ അപാകത

ഡ്രൈവ് ചെയ്യുന്നതിലെ അപാകത

ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന അപാകതകളും കഴുത്തു വേദനയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് സീറ്റിലെ ഇരുത്തവും അതോടനുബന്ധിച്ച കാര്യങ്ങളും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

കുട്ടികളിലും കഴുത്തു വേദന

കുട്ടികളിലും കഴുത്തു വേദന

പലപ്പോഴും കുട്ടികളിലും കഴുത്തു വേദന എന്ന വില്ലന്‍ പിടി മുറുക്കാറുണ്ട്. കുട്ടികളെ രക്ഷിതാക്കള്‍ കഴുത്തിനു മുകളില് എടുത്ത് കൊഞ്ചിക്കുമ്പോള്‍ അവരില്‍ കൂടുതല്‍ ബലം കഴുത്തിന് നല്‍കേണ്ടതായി വരുന്നു. ഇത് കുട്ടികളില്‍ കഴുത്തു വേദനയ്ക്ക് കാരണമാകുന്നു.

 വെയ്റ്റ് ലിഫ്റ്റിങ്

വെയ്റ്റ് ലിഫ്റ്റിങ്

വെയ്റ്റ് ലിഫ്റ്റിങ് ഇത്തരത്തില്‍ പണി തരുന്ന ഒന്നാണ്. ഇത് ഷോള്‍ഡറിനേയും പുറകു വശത്തേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് കഴുത്തു വേദനയെന്ന വില്ലനെ സമ്മാനിയിക്കുന്നതില്‍ മുന്‍പിലാണ്.

English summary

Causes of neck pain that will surprise you

You can develop neck pain due to a number of reasons. Something as simple as sleeping in the wrong position can trigger neck pain.
Story first published: Monday, February 8, 2016, 17:22 [IST]