For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിനെപ്പോഴും കനം, എങ്കില്‍ കാര്യം ഗുരുതരം!!

ഇതു കൊണ്ടുതന്നെ ഇതെക്കുറിച്ചു കൂടുതലറിയേണ്ടതും ഈ പ്രശ്‌നം നിസാരമാക്കിയെടുക്കുന്നതും നല്ലതല്ല.

|

വയറിന് കനവും വയര്‍ എപ്പോഴും വീര്‍ത്തിരിയ്ക്കുന്നതുമെല്ലാം പലര്‍ക്കുമുള്ള പ്രശ്‌നങ്ങളാണ്. ഇതിന് കഴിയ്ക്കുന്ന ഭക്ഷണങ്ങളും വ്യായാമക്കുറവും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളുമെല്ലാം കാരണങ്ങളാകാം.

എന്നാല്‍ ഇത്തരം കനവും വീര്‍ത്തിരിയ്ക്കുന്നതുമെല്ലാം എപ്പോഴും മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുമാത്രമാകണമെന്നില്ല. ക്യാന്‍സറുള്‍പ്പെടെയുള്ള പലതരം രോഗങ്ങളുടെ ലക്ഷണം കൂടിയാകാമിത്.

ഇതു കൊണ്ടുതന്നെ ഇതെക്കുറിച്ചു കൂടുതലറിയേണ്ടതും ഈ പ്രശ്‌നം നിസാരമാക്കിയെടുക്കുന്നതും നല്ലതല്ല. പ്രത്യേകിച്ചും സ്ഥിരം ഈ പ്രശ്‌നം അനുഭവപ്പെടുന്നുവെങ്കില്‍. കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ

ഒവേറിയന്‍ ക്യാന്‍സര്‍

ഒവേറിയന്‍ ക്യാന്‍സര്‍

വയറ്റില്‍ അടിക്കടി കനവും വീര്‍ത്തതുമായ തോന്നല്‍, പെല്‍വിസ് ഭാഗത്തെ വേദന എന്നിവയുണ്ടെങ്കില്‍ ഇത് ഒവേറിയന്‍ ക്യാന്‍സര്‍ ലക്ഷണമാകാം. 50ല്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് സ്ാധാരണ ഈ പ്രശ്‌നമുണ്ടാകാറ്.

 യൂട്രസ് ക്യാന്‍സര്‍

യൂട്രസ് ക്യാന്‍സര്‍

വയറ്റിലെ കനത്തോടൊപ്പം വജൈനല്‍ ബ്ലീഡിംഗ്, പെല്‍വിസ് വേദന, വജൈനല്‍ ഡിസ്ചാര്‍ജ്, സെക്‌സ് സമയത്തും മൂത്രമൊഴുിയ്ക്കുമ്പോഴുമുള്ള വേദന തുടങ്ങിയവ യൂട്രസ് ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ കനവും ദഹനക്കേടും തൂക്കം കുറയുന്നതും ഛര്‍ദിയുമെല്ലാം വയറ്റിലെ ക്യാന്‍സര്‍ ലക്ഷണമാണ്.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

ഇതോടൊപ്പം വയറിന്റെ മുകള്‍ഭാഗത്തു വേദന, വിശപ്പു കുറവ്, മഞ്ഞപ്പിത്തം, തൂക്കക്കുറവ് തുടങ്ങിയവയുണ്ടെങ്കില്‍ ഇത് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണവുമാകാം.

വയറ്റിലെ ട്യൂമര്‍

വയറ്റിലെ ട്യൂമര്‍

പ്രത്യേകിച്ചു കാരണങ്ങളില്ലാതെ 10 ശതമാനം തൂക്കം കുറയുന്നതും വയററിലെ കനവുമെല്ലാം വയറ്റിലെ ട്യൂമര്‍ ലക്ഷണമാണ്. കുറച്ചു ക്ഷണം കഴിച്ചാല്‍ തന്നെ വയറ്റില്‍ കനമനുഭവപ്പെടും.

പെല്‍വിക്

പെല്‍വിക്

പെല്‍വിക് ഭാഗത്തെ ബാധിയ്ക്കുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ് വയറ്റിലെ കനം. ഇതിനൊപ്പം പനി, വജൈനല്‍ ഡിസ്ചാര്‍ജ് പോലുള്ളവയുണ്ടെങ്കില്‍ പ്രത്യേകിച്ചും. ലൈംഗികജന്യ രോഗങ്ങള്‍ കൊണ്ടും ഇതുണ്ടാകാം.

കുടല്‍ ക്യാന്‍സര്‍

കുടല്‍ ക്യാന്‍സര്‍

കുടല്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയാനുള്ള ഒരു വഴിയാണ് വയറു വീര്‍ത്തതു പോലെയും വയറ്റില്‍ കനമുള്ളതുപൊലെയുമുള്ള തോന്നല്‍. രോഗം ഗുരുതരമാകുമ്പോള്‍ മലബന്ധം, ബ്ലീഡിംഗ് എന്നിവയുമുണ്ടാകാം.

വെള്ളം കെട്ടിക്കിടക്കുന്നത്

വെള്ളം കെട്ടിക്കിടക്കുന്നത്

പെല്‍വിക് ഏരിയ, വയര്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വയറ്റില്‍ കനവും വയറിന് വീര്‍പ്പുമുണ്ടാക്കാം.

ട്യൂമര്‍, ടിഷ്യൂ

ട്യൂമര്‍, ടിഷ്യൂ

ട്യൂമര്‍, ചിലതരം ടിഷ്യൂ എന്നിവ കാരണം വയറ്റില്‍ തടസമുണ്ടാകുമ്പോഴും ഇത്തരം അവസ്ഥയുണ്ടാകാം.

ക്രോണ്‍സ് ഡിസീസ്

ക്രോണ്‍സ് ഡിസീസ്

ക്രോണ്‍സ് ഡിസീസ് എന്നൊരു ഓട്ടോഇമ്യൂണ്‍ രോഗമുണ്ട്. ചെറുകുടലിനെ ബാധിയ്ക്കുന്ന ഒന്ന്. വയറ്റിലെ കനത്തോടൊപ്പം ബ്ലീഡിംഗോടു കൂടിയ വയറിളക്കം, മനംപിരട്ടല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ഐബിഎസ്, സീലിയാക് ഡിസീസ്, അള്‍സറേറ്റീവ് കൊളൈറ്റിസ്

ഐബിഎസ്, സീലിയാക് ഡിസീസ്, അള്‍സറേറ്റീവ് കൊളൈറ്റിസ്

ഐബിഎസ്, സീലിയാക് ഡിസീസ്, അള്‍സറേറ്റീവ് കൊളൈറ്റിസ് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണം കൂടിയാണ് വയറ്റിലെ ഈ കനവും വയര്‍ വീര്‍ത്തതായുള്ള തോന്നലും.

ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ് പോലുള്ള ലിവര്‍ രോഗങ്ങളും വയറ്റില്‍ കനമുണ്ടാകാന്‍ കാരണമാകാറുണ്ട്. യോനീഭാഗത്തെ കറുപ്പ്, ആരോഗ്യവാസ്തവങ്ങള്‍

English summary

Bloated Stomach May Have A Warning Sign Of These Diseases

Bloated Stomach May Have A Warning Sign Of These Diseases,
X
Desktop Bottom Promotion