Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
ഗര്‍ഭനിരോധനോപാധികളില്‍ ഒന്നാണ് കോപ്പര്‍ ടി. ടി ഷേപ്പിലെ ചെമ്പുലോഹം സ്ത്രീശരീരത്തില്‍ നിക്ഷേപിയ്ക്കുന്ന രീതിയാണിത്. ഇത് ബീജങ്ങള്‍ യൂട്രസിലേയ്ക്കു കടക്കുന്നതിനു മുന്‍പ് ഇവയെ നശിപ്പിയ്ക്കുന്നു.സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ?
കോപ്പര്‍ ടിയെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളുണ്ട, സംശയങ്ങളുമുണ്ട്, ഇവയക്കുറിച്ചു കൂടുതലറിയൂ.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
പ്രസവിയ്ക്കാത്ത സ്ത്രീകള്‍ ഇത് ഉപയോഗിയ്ക്കാത്തതാണ് നല്ലത്. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഗര്‍ഭാശയമുഖം കൂടുതല്‍ വികസിയ്ക്കുന്നതിനാല്‍ ഇത് ഉള്ളിലേയ്ക്കു കടത്തി വയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ ഗര്‍ഭാശയമോ ഗര്‍ഭാശയ മുഖമോ മുറിവേല്ക്കാന് സാധ്യതയേറെയാണ്. കാരണം ഗര്‍ഭാശയമുഖത്തിന് വികാസമുണ്ടാകാത്തതു തന്നെ. ഇത് ചിലപ്പോള്‍ വന്ധ്യതയ്ക്കു തന്നെ കാരണമായേക്കാം.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
സാധാരണ പ്രസവമാണെങ്കിലും സിസേറിയനെങ്കിലും കോപ്പര്‍ ടി ഉപയോഗിയ്ക്കാം. സിസേറിയനെങ്കില്‍ 4-6 ആഴ്ചകള്‍ക്കു ശേഷം മാത്രം ഇതു നിക്ഷേപിയ്ക്കുക.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
അഞ്ചു വര്‍ഷം വരെ ഒരു കോപ്പര്‍ ടി ഗര്‍ഭധാരണം തടയും. എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. ഇത് കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്. ഒരു മാസം വരെ മറ്റു മുന്‍കരുതലുകളെടുക്കുന്നതും നന്നായിരിയ്ക്കും.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
ഇതിന്റെ താഴ്ഭാഗത്തെ ത്രെഡ് ചിലപ്പോള്‍ സ്ത്രീകളുടെ യോനീഭാഗത്തേയ്ക്കിറങ്ങിക്കിടക്കാറുണ്ട്. ബുദ്ധിമുട്ടു സൃഷ്ടിയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഇത് ഉള്‍ഭാഗത്തേയ്ക്കു തള്ളി വയ്ക്കാം. സാധാരണ ഗതിയില്‍ ഇത് സ്പര്‍ശിയ്ക്കാന്‍ കഴിയാറില്ല.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
കോപ്പര്‍ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിയ്ക്കുന്നതു വഴി ഗര്‍ഭധാരണം തടയും. എന്നു കരുതി മറ്റേതു ഗര്‍ഭനിരോധനോപാധി പോലെയും 100 ശതമാനം ഉറപ്പ് ഇതിനും നല്‍കാനാവില്ല. പ്രത്യേകിച്ച് ഇതിന്റെ സ്ഥാനം മാറിയാല്‍.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
കോപ്പര്‍ ടി തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇത് തടി കൂട്ടുന്നതായി ചില സ്ത്രീകള്‍ പരാതിപ്പെടുന്നതില്‍ വാസ്തവമില്ലെന്നു സാരം.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
മാസമുറയുടെ 4, 5, 6 ദിവസങ്ങളിലാണ് ഇത് നിക്ഷേപിയ്ക്കാന്‍ കൂടുതല്‍ എളുപ്പം. സാധാരണ പ്രസവം കഴിഞ്ഞാല്‍ ഉടന്‍ വയ്ക്കാം. സിസേറിയന് കഴിഞ്ഞാല്‍ 4-6 ആഴ്ചകള്‍ക്കു ശേഷവും.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
കോപ്പര്‍ ടി സെക്സ് ജീവിതത്തിന് യാതൊരു തടസങ്ങളും സൃഷ്ടിയ്ക്കുന്നില്ല. ഇത് ഇട്ട് കഴിഞ്ഞ് അടുത്ത നിമിഷം മുതൽ തന്നെ ലൈംഗിക ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള തടസ്സങ്ങളും നമുക്ക് ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം.

കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
കോപ്പര്‍ ടി നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കില്ല. എന്നാല്‍ ചിലരില്‍ വയറുവേദനയും ആര്‍ത്തവസമയത്ത് കൂടുതല്‍ രക്തസ്രാവവുമുണ്ടാക്കാറുണ്ട്. ഇത് ഊരുന്നതിലൂടെ അത് നിങ്ങളിൽ ഗർഭധാരണത്തിനുള്ള സാധ്യതയെ തിരികെ കൊണ്ട് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
