For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജ്യൂസ് കഴിച്ചാല്‍ തടിയോ വയറോ കുറയുന്നത്?

|

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. പല കസര്‍ത്തുകളും കാണിച്ചും തടി കുറഞ്ഞില്ലെന്ന പരാതി മാത്രമാണ് പലപ്പോഴും ബാക്കി. എന്നാല്‍ തടി കുറയ്ക്കാന്‍ കഷ്ടപ്പെട്ട ഡയറ്റ് ചെയ്തു, വ്യായാമം ചെയ്തു മരുന്നുകള്‍ മാറി മാറി കഴിച്ചു എന്നിട്ടും യാതൊരു വിധ മാറ്റവും തടിയുടെ കാര്യത്തില്‍ വന്നില്ലെന്നു മാത്രമല്ല ഇത്രയൊക്കെ ചെയ്തതിന്റെ ഫലമായി ഉള്ള തടി കൂടിയോ എന്നു കൂടി പലര്‍ക്കും സംശയമാകും. തടിയെക്കുറിച്ച് ഈ സംശയങ്ങള്‍ നിങ്ങള്‍ക്കുമുണ്ടോ?

എന്നാല്‍ തടി കുറയ്ക്കുന്നതിന് ജ്യൂസ് കുടിച്ച് ആരെങ്കിലും പരീക്ഷണം നടത്തിയിട്ടുണ്ടോ? എന്നാല്‍ ിനി മുതല്‍ ജ്യൂസ് കഴിച്ച് തടി കുറയ്ക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ. തടിയും വയറും കുറയ്ക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു വഴിയില്ല. ജ്യൂസ് കഴിയ്ക്കുന്നതിലൂടെ എന്തൊക്കെയാണ് നമ്മുടെ തടിയുടെ കാര്യത്തിലുണ്ടാകുന്ന ഗുണങ്ങള്‍ എന്നു നോക്കാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയും

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയും

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയാന്‍ പലപ്പോഴും ജ്യൂസ് സഹായിക്കും. ഇത് സ്വാഭാവികമായിട്ടും നമ്മുടെ തടിയ്ക്കും ആക്കം നല്‍കും. കാരണം ഭക്ഷണത്തോടുള്ള ആര്‍ത്തി കുറഞ്ഞാല്‍ എപ്പോഴും മിതമായ ഭക്ഷണം കഴിയ്ക്കാന്‍ നമ്മള്‍ ശ്രമിക്കും.

ഊര്‍ജ്ജസ്വലതയോടെയിരിക്കാം

ഊര്‍ജ്ജസ്വലതയോടെയിരിക്കാം

ജ്യൂസ് കഴിയ്ക്കുന്നത് നമ്മുടെ മനസ്സിനേയും ശരീരത്തേയും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ സഹായിക്കുന്നു. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്നത് തടി കുറയാനും വയറു കുറയാനും കാരണമാകുന്നു.

എളുപ്പത്തില്‍ ദഹിക്കുന്നു

എളുപ്പത്തില്‍ ദഹിക്കുന്നു

എളുപ്പത്തില്‍ ദഹിക്കുന്നതാണ് ജ്യൂസ്. അതുകൊണ്ട് തന്നെ ദഹനപ്രശ്‌നം എന്ന ഒരു പ്രശ്‌നം ഒരിക്കലും ഉണ്ടാവുകയേ ഇല്ല എന്നതാണ്. ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതിരിയ്ക്കുന്നതും തടിയെ കുറയ്ക്കുന്നു.

എല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു

എല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു

എല്ലുകളെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ജ്യൂസ് കഴിയ്ക്കുന്നത്. പച്ച നിറത്തിലുള്ള ജ്യൂസാണ് പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്നത്.

 തടി കുറയ്ക്കാനുള്ള രുചിയേറിയ മാര്‍ഗ്ഗം

തടി കുറയ്ക്കാനുള്ള രുചിയേറിയ മാര്‍ഗ്ഗം

തടി കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റ് വഴിയാണ് ജ്യൂസ് കഴിയ്ക്കുക എന്നത്. ഇത് നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കിയാല്‍ ആരോഗ്യം മെച്ചപ്പെടുകയും മറ്റു പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

കൊഴുപ്പു കുറയുന്നു

കൊഴുപ്പു കുറയുന്നു

കൊഴുപ്പ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ജ്യൂസ് കഴിയ്ക്കുന്നത്. പ്രത്യേകിച്ച് നാരങ്ങാ വെള്ളമാണെങ്കില്‍ ഏറ്റവും നല്ലത്. നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. ഇതിലൂടെ തന്നെ വയറു കുറയുകയും ചെയ്യുന്നു.

English summary

Amazing Benefits of Juicing for Weight Loss

Juicing, besides promoting weight loss, also fulfills the nutritional requirements of your body. Many years ago, only elite people used to own a juicer and were regarded as...
Story first published: Tuesday, February 16, 2016, 17:21 [IST]
X
Desktop Bottom Promotion