For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചസാര കൂടുതലാണെങ്കില്‍ ശരീരം കരയും

|

മധുരം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ സൂക്ഷിച്ചും കണ്ടും കഴിച്ചില്ലെങ്കില്‍ നമ്മളെ കൊല്ലാനും അത് മതി എന്നതാണ് സത്യം. പഞ്ചസാര കൂടുതല്‍ കഴിച്ചാല്‍ പ്രമേഹം വരും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പ്രമേഹപരിശോധനയേക്കാള്‍ മുന്‍പ് തന്നെ ശരീരം തരുന്ന സൂചനകള്‍ നമ്മള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. പാചകം ചെയ്താല്‍ വിഷം ചീറ്റുന്ന ഭക്ഷണങ്ങള്‍

മധുരം ഇഷ്ടമാണെന്ന് കരുതി വാരിക്കോരി കഴിയ്ക്കുന്നവര്‍ ഇനി സൂക്ഷിച്ചോളൂ. കാരണം അപകടമാണ് തൊട്ടടുത്തുള്ളത്. പഞ്ചസാര അമിതമായി കഴിച്ചാല്‍ പ്രമേഹം മാത്രമല്ല വേറെന്തൊക്കെ പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാകും എന്ന് നോക്കാം. ഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരും

ആലസ്യം

ആലസ്യം

ആലസ്യവും മയക്കവുമെല്ലാം എല്ലാവര്‍ക്കും ഉണ്ടാവാം. എന്നാല്‍ എല്ലാ സമയവും ഇത്തരം ആലസ്യത്തില്‍ ഇരിയ്ക്കുന്നതിനെക്കുറിച്ചാലോചിച്ചിട്ടുണ്ടോ. ഇവരില്‍ പഞ്ചസാര അതിന്റെ ദോഷഫലം കാണിച്ചു തുടങ്ങി എന്നാണ് അര്‍ത്ഥം.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

മധുരത്തോടും ഭക്ഷണത്തോടും ഉള്ള ആര്‍ത്തി വളരെ കൂടുതലായിരിക്കും. എത്ര ഭക്ഷണം കഴിച്ചാലും മതിയാവാത്ത അവസ്ഥ.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ദിവസവും കുറയുന്നതായി തോന്നും. രോഗങ്ങളെല്ലാം പെട്ടെന്ന് തന്നെ കയറി താമസമാരംഭിയ്ക്കും.

ഉത്കണ്ഠ

ഉത്കണ്ഠ

ശാരീരികമായി മാത്രമല്ല മാനസികമായും നമ്മളെ തളര്‍ത്താന്‍ പഞ്ചസാരയ്ക്ക കഴിയും. ഉത്കണ്ഠയെന്ന അവസ്ഥയെ സൃഷ്ടിയ്ക്കാന്‍ പഞ്ചസാരയുടെ അമിതോപയോഗത്തിന് കഴിയുന്നു.

മുഖക്കുരുവിന്റെ അതിപ്രസരം

മുഖക്കുരുവിന്റെ അതിപ്രസരം

ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ഇത് പ്രതികൂലമായാണ് ബാധിയ്ക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിച്ച് അമിതമായ തോതില്‍ മുഖക്കുരു ഉണ്ടാവാന്‍ കാരണമാകുന്നു.

 പെട്ടെന്ന് ഭാരം വര്‍ദ്ധിക്കുന്നു

പെട്ടെന്ന് ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ ഓരോ ദിവസവും വിഷമിക്കുന്നവരാണ് നിങ്ങളെങ്കില്‍ മധുരം കഴിയ്ക്കുന്നത് കുറച്ചോളൂ. അല്ലെങ്കില്‍ തടിയെ പിടിച്ചാല്‍ കിട്ടില്ല എന്നത് തന്നെ കാര്യം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പ്രമേഹത്തേക്കാള്‍ മുന്‍പില്‍ നമ്മളില്‍ വിരുന്നു വരുന്നയാളാണ് രക്തസമ്മര്‍ദ്ദം. ഇത് വന്നാല്‍ പിന്നെ പ്രശ്‌നങ്ങളെല്ലാം പൂര്‍ത്തിയായി.

 പ്രമേഹം

പ്രമേഹം

ഏറ്റവും ഒടുവിലാണ് പറഞ്ഞതെങ്കിലും ഒട്ടും വൈകാതെ തന്നെയെത്തുന്നയാളാണ് പ്രമേഹം. പഞ്ചസാരയുടെ ഉപയോഗം പിന്നീട് ജീവിതത്തിലൊരിയ്ക്കലും പഞ്ചസാര ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലേക്കാക്കി മാറ്റും.

English summary

Alarming Signs That You Are Eating Too Much Sugar

Here are the warning signs that you might be eating too much sugar.
Story first published: Tuesday, August 2, 2016, 18:11 [IST]
X
Desktop Bottom Promotion