For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

15 ദിവസം, 12 സൂത്രം, തടി പോയീ....

|

പൊണ്ണത്തടി സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യത്തിനും ഏറെ ദോഷങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ തടി കൂടാതിരിയ്ക്കാനും വന്നവര്‍ ഇത് കുറയ്ക്കാനും നോക്കേണ്ടത് അത്യാവശ്യം.

തടി കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. ഇത് പുരുഷന്റേയും സ്ത്രീയുടേയും കാര്യത്തില്‍ വ്യത്യാസപ്പെടുകയും ചെയ്യും. ഇതനുസരിച്ചു കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യവും.

ഡയറ്റാണ് തടി കുറയാന്‍ പ്രധാനമെന്നു പറയും. ഇതില്‍ തന്നെ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ തടി കുറയുകയും ചെയ്യും.

ഡയറ്റിലെ 12 സിപിംള്‍ ടിപ്‌സറിയൂ, തടി കുറയും. പരീക്ഷിച്ചു നോക്കൂ.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. തടിയുണ്ടാക്കുന്ന ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കും. അമിതഭക്ഷണമൊഴിവാക്കാനുള്ള ഒരു വഴി കൂടിയാണിത്.

മധുരം, ഉപ്പ്

മധുരം, ഉപ്പ്

മധുരം, ഉപ്പ് എന്നിവയുടെ അളവു കുറയ്ക്കുക. ഇവ മാത്രമല്ല, സ്റ്റാര്‍ച്ചടങ്ങിയ ഭക്ഷണങ്ങളും. വൈറ്റ് ബ്രെഡ്, വെളുത്ത ചോറ് തുടങ്ങിയവയെല്ലാം കഴിവതും ഉപേക്ഷിയ്ക്കുക.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് വിശപ്പു കുറയ്ക്കും. ശരീരത്തിന് ക്ഷീണവും തടിയുമുണ്ടാകില്ല.

അടുക്കള

അടുക്കള

ശരീരം മാത്രമല്ല, അടുക്കളയും ശുദ്ധീകരിയ്ക്കുക. അതായത് ജങ്ക് ഫുഡ്, കോള തുടങ്ങിയ അനാരോഗ്യകരമായ അടുക്കളയില്‍ നിന്നും ഫ്രിഡ്ജില്‍ നിന്നും ഒഴിവാക്കുക. ഇവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് കഴിയ്ക്കാനുള്ള പ്രവണതയും വര്‍ദ്ധിപ്പിയ്ക്കും.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വറുത്ത സ്‌നാക്‌സ് ഒഴിവാക്കി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 കൊഴുപ്പ്

കൊഴുപ്പ്

നിങ്ങളുടെ ശരീരത്തിലുള്ള കൊഴുപ്പിന്റെ കൃത്യകണക്കു സൂക്ഷിയ്ക്കുക. ഇതിന്റെ കണക്കനുസരിച്ച് നിങ്ങള്‍ക്കു ഡയറ്റില്‍ ക്രമീകരണങ്ങള്‍ വരുത്താം.

ഭക്ഷണം

ഭക്ഷണം

തടി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭക്ഷണം പാടെ ഉപേക്ഷിയ്ക്കുന്നതു നല്ലതല്ല. മിതമായ തോതില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഏറെ പ്രധാനം ആരോഗ്യകരമായ പ്രാതലാണ്. യാതൊരു കാരണവശാലും ഇത് ഉപേക്ഷിയ്ക്കരുത്.

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ് കൊഴുപ്പ് ഏറെ വേഗത്തില്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇവ ഉപേക്ഷിയ്‌ക്കേണ്ടതും പ്രധാനം. ഫാസ്റ്റ്ഫുഡ് മാത്രമല്ല, പായ്ക്കറ്റുകളില്‍ തയ്യാറാക്കി വരുന്ന ഭക്ഷണങ്ങളും ഉപേക്ഷിയ്‌ക്കേണ്ടവയാണ്.

ചേരുന്ന ഡയറ്റ്

ചേരുന്ന ഡയറ്റ്

പലരും ഡയറ്റെടുക്കാന്‍ തീരുമാനിയ്ക്കും. പക്ഷേ പാതി വഴിയില്‍ ഉപേക്ഷിയ്ക്കും. ഇതുണ്ടാകരുത്. ഇതുകൊണ്ടുതന്നെ പാലിയ്ക്കാന്‍ പറ്റുന്ന ഡയറ്റ് ശീലമാക്കുക. ഇതുപോലെ തനിക്കു ചേരുന്ന ഡയറ്റും. ഒരാള്‍ക്കു ചേരുന്നത് മറ്റൊരാള്‍ക്കു ചേരണമെന്നില്ല.

കണ്ണാടിയ്ക്കു മുന്നിലിരുന്നു ഭക്ഷണം

കണ്ണാടിയ്ക്കു മുന്നിലിരുന്നു ഭക്ഷണം

കണ്ണാടിയ്ക്കു മുന്നിലിരുന്നു ഭക്ഷണം കഴിയ്ക്കുക. കേള്‍ക്കുമ്പോള്‍ വിചിത്രമായ ഒന്നാണെന്നു തോന്നുമെങ്കിലും ഈ രീതി പരീക്ഷിച്ചവരില്‍ തടി കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനു കാരണം തങ്ങളുടെ തടിയേയും കഴിയ്ക്കുന്ന ഭക്ഷണത്തേയും കുറിച്ചു കൂടുതല്‍ അവബോധമുണ്ടാകുമെന്നതാണ്.

നടക്കുന്നത്

നടക്കുന്നത്

ഭക്ഷണത്തിനു മുന്‍പ് അല്‍പം നടക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കുമെന്നും ഇതുവഴി തടി കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ രീതി പരീക്ഷിയ്ക്കാം.

ഒരുമിച്ചു കഴിയ്ക്കാതെ..

ഒരുമിച്ചു കഴിയ്ക്കാതെ..

ദിവസം മുന്നു തവണ ഒരുമിച്ചു കഴിയ്ക്കാതെ പല തവണകളായി ചെറിയ തോതില്‍ കഴിയ്ക്കുക. തടി കുറയ്ക്കാനുള്ള ഡയറ്റിന്റെ പ്രധാന നിയമമാണിത്. ഇത് അമിതഭക്ഷണം ഒഴിവാക്കാനും കൊഴുപ്പു നിയന്ത്രിയ്ക്കാനുമെല്ലാം നല്ലതാണ്.

English summary

12 Dieting Tips To Reduce Weight In 15 Days

Are you unhappy with your weight? Do you want to lose weight quickly, in a healthy way? Then read about these diet tips that help you reduce weight in 15 days,
X
Desktop Bottom Promotion