For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക പ്രശ്നങ്ങളകറ്റാന്‍ യോഗ

By Super
|

ലൈംഗിക പ്രശ്നങ്ങള്‍ പലതും ശാരീരികമായ കാരണങ്ങളേക്കാള്‍ മാനസികമായ കാരണങ്ങള്‍ മൂലമായിരിക്കും ഉണ്ടാവുന്നത്. മാനസികസമ്മര്‍ദ്ദം, തളര്‍ച്ച, ആത്മവിശ്വാസമില്ലായ്മ എന്നിവയൊക്കെ ലൈംഗിക തകരാറുകള്‍ക്ക് കാരണമാകും.

ലൈംഗികശേഷിയില്ലായ്മ, ശീഘ്രസ്ഖലനം, ഉദ്ദാരണ വൈഷമ്യങ്ങള്‍ തുടങ്ങിയവയുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചാല്‍ ഈ പ്രശ്നങ്ങളൊക്കെ താല്കാലികം മാത്രമായിരിക്കും. മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതാണ് യോഗ. ലൈംഗിക തകരാറുകളകറ്റാന്‍ യോഗ എങ്ങനെ സഹായിക്കും എന്ന് അറിയുക.

couple

ശീഘ്രസ്ഖലനം - നിങ്ങള്‍ക്ക് ശീഘ്രസ്ഖലനം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് അത് സംബന്ധിച്ച് ആശങ്കപ്പെടാതെയിരിക്കുക എന്നതാണ്. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണമാകാം ഇത്. ആത്മവിശ്വാസം മനസിലുറപ്പിക്കുകയും, കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് എല്ലായ്പോഴും ഓര്‍മ്മിക്കുകയും ചെയ്യുക.

ഉത്കണ്ഠയുടെ അവസരത്തില്‍ ശരീരം ചില രാസവസ്തുക്കളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കും. ഈ അവസ്ഥയില്‍ നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പുറപ്പെടുന്ന ഹോര്‍മോണുകള്‍ ശരീരം രാസഘടകങ്ങളുടെ സന്തുലനത്തിലെത്തുന്നതിന് പ്രതികൂലമാകും. ഇത് ശീഘ്രസ്ഖലനത്തിന് കാരണമാകും. നിങ്ങളുടെ ഉത്കണ്ഠയെ നിയന്ത്രിക്കുകയാണ് ഇതിനുള്ള പോംവഴി.

യോഗാചാര്യന്മാര്‍ പ്രാണ അഥവാ ജീവോര്‍ജ്ജത്തിന് പ്രാധാന്യം നല്കുന്നു. ശ്വസനം നിയന്ത്രിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനാവും. ശ്വസനക്രിയകളോ പ്രാണായാമമോ ചെയ്യുന്നത് ഉത്കണ്ഠയില്‍ നിന്ന് മോചിപ്പിക്കുകയും, ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് രാസഘടകങ്ങള്‍ ലൈംഗികശേഷിയെ ബാധിക്കുന്നത് തടയുകയും ചെയ്യും.

ശീഘ്രസ്ഖലനം പോലുള്ള പ്രശ്നങ്ങള്‍ തടയാനുള്ള മറ്റൊരു മാര്‍ഗ്ഗം യോഗാസനങ്ങളാണ്. അവ രക്തപ്രവാഹം കൂട്ടുകയും അതുവഴി ഉത്കണ്ഠ കുറച്ച് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

yoga

1. സര്‍വ്വാംഗാസനം

1. കൈപ്പത്തികള്‍ ശരീരത്തോട് ചേര്‍ത്ത് തറയില്‍ വെച്ച്, കാല്‍വിരലുകള്‍ പരസ്പരം മുട്ടത്തക്കവിധം മലര്‍ന്ന് കിടക്കുക.

2. നിശ്വാസത്തോടൊപ്പം രണ്ട് കാലുകളും മുട്ട് വളയാതെ മുകളിലേക്കുയര്‍ത്തുക.

3. തുടര്‍ന്ന് ഭാരം ഇരു കൈപ്പത്തികളിലേക്കും ചെലുത്തി ശരീരം സാധിക്കുന്നിടത്തോളം ഉയര്‍ത്തുക. സാധിക്കുന്നിടത്തോളം നിവര്‍ന്നായിരിക്കാന്‍ ശ്രമിക്കുക.

4. ഏതാനും സെക്കന്‍ഡ് സമയം ഇതേ പോലെ നിന്ന് ആദ്യം കാല്‍മുട്ട് മടക്കി ശരീരം തറയിലേക്ക് സാവധാനം താഴ്ത്തി പഴയ നിലയിലേക്ക് വരുക.

ഈ യോഗാസനത്തിന്‍റെ മെച്ചമെന്നത് കോശങ്ങളിലേക്കും, അവയവങ്ങളിലേക്കുമെല്ലാം രക്തപ്രവാഹത്തെ തിരിച്ച് വിടുമെന്നതാണ്.

2. ഊര്‍ദ്ധമുഖ നില

1. കാലുകള്‍ മുന്നിലേക്ക് നീട്ടി നിവര്‍ന്നിരിക്കുക.

2. വലത് കാലിന്‍റെ മുട്ട് മടക്കി ഉപ്പൂറ്റി ഇടത് തുടയ്ക്കടിയില്‍ ഉറപ്പിച്ച് വെയ്ക്കുക.

3. ഗാഡമായി ശ്വസിച്ച് ഇടത് കാലിന് നേരെ മുന്നോട്ട് വളഞ്ഞ് സാവധാനം നിശ്വസിക്കുക. കാല്‍വിരലുകളില്‍ പിടിച്ച് ശിരസ് സാധിക്കുന്നത്ര കാല്‍മുട്ടിനോട് അടുപ്പിക്കുക.

4. അല്പസമയം ഈ നില തുടര്‍ന്ന ശേഷം പഴയ അവസ്ഥയിലേക്ക് വരുക.

5. കാലിന്‍റെ മുട്ട് വളയ്ക്കരുത്.

ഈ യോഗാസനമുറ പ്രത്യുദ്പാദന അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് വളരെ അനുയോജ്യമാണ്.

ഉദ്ദാരണ തകരാറ് - ലൈംഗികശേഷിയില്ലായ്മയുടെ ഈ ലക്ഷണം സാവധാനമോ പെട്ടന്നോ പ്രത്യക്ഷപ്പെടാം. ശീഘ്രസ്ഖലനം പോലെ തന്നെ ഇതും പ്രധാനമായും സംഭവിക്കുന്നത് മാനസികമായ കാരണങ്ങളാലാണ്. ഇത് യോഗകൊണ്ട് പരിഹരിക്കാനാവും.

വയാഗ്ര എത് സമയത്തും നിങ്ങള്‍ക്ക് ഉപയോഗിക്കാനാവും. എന്നാല്‍ മനസിനെയും, ശരീരത്തെയും, ആത്മാവിനെയും ഉയര്‍ത്തിയെടുക്കുന്ന, മികവ് നേടാന്‍ സഹായിക്കുന്ന ഒരു ഒരു ഹോളിസ്റ്റിക് മാര്‍ഗ്ഗമാണ് ആവശ്യമെങ്കില്‍ യോഗതന്നെയാണ് പ്രതിവിധി.

ഖണ്ഡാസനം

1. കാലുകള്‍ മുന്നില്‍ നിവര്‍ത്തി ഇരിക്കുക. തുടര്‍ന്ന് കാലുകള്‍ വശം ചേര്‍ന്ന് മടക്കി ഉപ്പൂറ്റി മൂലാധാരത്തോട് ചേര്‍ത്ത് വെയ്ക്കുക.

2. തുടര്‍ന്ന് കൈകള്‍ ഉപയോഗിച്ച് ഉള്ളങ്കാല്‍ പൊക്കിളിനോട് ചേര്‍ത്ത് വെയ്ക്കുക. ആദ്യത്തെ ചില തവണകള്‍ പാദം വഴുതിപ്പോകും. എന്നാല്‍ ഇത് പിന്നീട് ശരിയായിക്കൊള്ളും.

3. കൈകള്‍ എടുത്ത് മാറ്റുകയും പരസ്പരം അമരുന്ന വിധത്തില്‍ വെയ്ക്കുകയും ചെയ്യുക.

4. നിങ്ങളുടെ പുറക് ഭാഗം എല്ലായ്പോഴും ഉയര്‍ന്നിരിക്കണം. ഈ നില 30 സെക്കന്‍ഡ് നേരത്തേക്ക് തുടരുക.

5. സാവധാനം കാലുകള്‍ തറയിലേക്ക് മാറ്റുക.

ഈ യോഗാസനം പൊക്കിളിന്‍റെ ഭാഗത്തിന് വ്യായാമം നല്കുകയും, ലൈംഗികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നിങ്ങള്‍ ഇവിടെ പറഞ്ഞ യോഗ മുറകള്‍ ആദ്യമായി ചെയ്യുമ്പോള്‍ അവ ശരിയായി ചെയ്യാന്‍ സാധിക്കാതെ വരുകയോ, പ്രയാസം നേരിടുകയോ സംഭവിക്കാം. എന്നാല്‍ പിന്തിരിയരുത്. പരിശീലനം വഴി ക്രമേണ ഇത് ശരിയായി ചെയ്യാനാവും.

English summary

Yoga For Premature Ejaculation And Erectile Dysfunction

Yoga poses are helpful for treating male sexual problems like errection and ejaculation. Read more to know about,
X
Desktop Bottom Promotion