യോഗയില്‍ ഈ തെറ്റുകള്‍ ഒഴിവാക്കൂ

Posted By: Super
Subscribe to Boldsky

രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്‌ വരാതെ സൂക്ഷിക്കുന്നതാണ്‌', 'വേണ്ട സമയത്ത്‌ ഒന്നു തുന്നിയാല്‍ ഒമ്പതെണ്ണം ഒഴിവാക്കാം', 'പിന്നീട്‌ വിഷമിക്കാന്‍ ഇടവരുത്തുന്നതിലും നല്ലത്‌ ഇപ്പോള്‍ മുന്‍കരുതല്‍ എടുക്കുന്നതാണ്‌ ' ഇത്തരത്തിലുള്ള നിരവധി ചൊല്ലുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്‌. വ്യായാമം , യോഗ എന്നിവ ചെയ്യുന്നവര്‍ക്കാണ്‌ ഈ ചൊല്ലുകള്‍ കൂടുതല്‍ ഗുണകരമാവുക.

ഏറെ നാളായി യോഗ ചെയ്യുന്നവരും ആദ്യമായി ചെയ്യുന്നവരും ഒരു പോലെ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. യോഗ ചെയ്യുമ്പോള്‍ ശരീരത്തിന്റെ സ്ഥിതി, ശ്വസന രീതികള്‍ എന്നിവയില്‍ പിഴവുകള്‍ വരുന്നത്‌ ഒഴിവാക്കണം എന്നതാണ്‌ ഇതില്‍ ആദ്യം. മറിച്ചാണെങ്കില്‍ ഇത്‌ ശരീരത്തിന്‌ ഏറെ ദോഷം ചെയ്യും.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

ഓരോരുത്തരുടേയും ശരീരത്തിന്‌ ഇണങ്ങുന്ന തരത്തില്‍ യോഗ ക്രമീകരിക്കാനും പരിഷ്‌കരിക്കാനും കഴിയും. ചിലരുടെ ശരീരം നന്നായി വഴങ്ങുന്നതാണെങ്കില്‍ മറ്റു ചിലരുടേത്‌ അങ്ങനെ ആയിരിക്കില്ല. സ്വന്തം ശരീരത്തിന്‌ ഇണങ്ങുന്ന തരത്തിലുള്ള യോഗ ആസനങ്ങള്‍ പരിഷ്‌കരിച്ച്‌ തരാന്‍ വിദഗ്‌ധരോട്‌ പറയാം.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

അധികം വഴിങ്ങാത്ത ശരീരമാണ്‌ നിങ്ങളുടേതെങ്കില്‍ അധികം വലിഞ്ഞ്‌ ചെയ്യുന്ന യോഗ മുറകള്‍ കൂടുതല്‍ ചെയ്യരുത്‌. നിങ്ങളെ പരിശീലിപ്പിക്കുന്നവര്‍ ഒരു പക്ഷേ അങ്ങനെ ചെയ്യുന്നുണ്ടാവാം കൂടാതെ ഇതേ കുറിച്ച്‌ നിങ്ങള്‍ ഏറെ വായിച്ചിട്ടും ഉണ്ടാകാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിന്‌ അത്‌ ഇണങ്ങിയെന്നു വരില്ല.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

യോഗ ചെയ്യുമ്പോള്‍, പ്രത്യേകിച്ച്‌ തുടക്കത്തില്‍, ചെറിയ രീതിയില്‍ അസൗകര്യങ്ങള്‍ അനുഭവപ്പെടുക സാധാരണമാണ്‌. സ്വയം ശരീരത്തെ ശ്രദ്ധിക്കുക. എങ്കില്‍ വേദനയും അസൗകര്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയും. വേദന നീണ്ടു നില്‍ക്കും, അസൗകര്യം കുറച്ചു നേരത്തേക്കേ ഉണ്ടാകൂ. ചെറിയ അസൗകര്യങ്ങള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ഇല്ല. അതേസമയം വേദന നിലനില്‍ക്കുകയാണെങ്കില്‍ യോഗ ആസനങ്ങള്‍ ചെയ്യുന്നത്‌ സാവധാനം നിര്‍ത്തി യോഗവിദഗ്‌ധരുടെയോ ഫിസിഷന്റെയോ നിര്‍ദ്ദേശം തേടുക.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

ബുദ്ധിമുട്ടുള്ള മുറകള്‍ ചെയ്യാന്‍ യോഗപരിശീലകന്‍ നിങ്ങളെ കൂടുതല്‍ നിര്‍ബന്ധിക്കാന്‍ അനുവദിക്കരുത്‌. അത്‌ അവര്‍ക്ക്‌ ചെയ്യാന്‍ കഴിഞ്ഞേക്കും എന്നാല്‍ നിങ്ങളെ ഏറെ വ്യത്യസ്‌തമായിട്ടായിരിക്കും ഇത്‌ ബാധിക്കുക.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

നിങ്ങളുടെ സുഹൃത്ത്‌ 100 സൂര്യ നമസ്‌കാരം ചെയ്‌തു എന്നു കരുതി നിങ്ങളും അത്‌ അനുകരിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാത്രം ചെയ്യുക. എല്ലിന്‌ തേയ്‌മാനം, ഡിസ്‌ക്‌ തിരിയല്‍, നടുവേദന എന്നിവയായിരിക്കും അല്ലെങ്കില്‍ ഫലം. എന്തും അമിതമായി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ ഫിസിഷന്റെ നിര്‍ദ്ദേശം തേടുക.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ശരിയായ രീതിയില്‍ പിന്തുടരാതെ പല പുതിയ പ്രാണായാമങ്ങളും ചെയ്യുന്നത്‌ ഓര്‍മ്മ നഷ്ടപ്പെടുന്നതിന്‌ വരെ കാരണമാകുമെന്ന്‌ പല പഠനങ്ങളിലും പറയുന്നുണ്ട്‌. ഇവ ചെയ്യുന്നതിന്‌ മുമ്പ്‌ യോഗ പരിശീലകന്റെയും ഡോക്ടറുടെയും നിര്‍ദ്ദേശം തേടുക.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

അടിസ്ഥാനപരമായി അറിയേണ്ട കാര്യങ്ങള്‍ ആദ്യം പഠിച്ചിട്ട്‌ വേണം പുതിയ പാഠങ്ങളിലേക്ക്‌ പ്രവേശിക്കാന്‍. അല്ലെങ്കില്‍ അസംതൃപ്‌തിയും ക്ഷതങ്ങളും അനുഭവിക്കേണ്ടി വരും.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

അടിസ്ഥാന മുറകള്‍ ഒഴിവാക്കി പുതിയ ആസനങ്ങള്‍ പഠിക്കാന്‍ പലരും ധൃതി കാണിക്കാറുണ്ട്‌. ഇത്‌ വലിയ തെറ്റാണ്‌ , കാരണം എല്ലാ യോഗ മുറകളും പരസ്‌പരം സമന്വയിച്ചിരിക്കുന്നതാണ്‌. അതിനാല്‍ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുന്നത്‌ വികസിതമായ ഉയര്‍ന്ന മുറകള്‍ മനസ്സിലാക്കാന്‍ ആവശ്യമായ ബലം, സന്തുലനം, വഴക്കം തുടങ്ങിയവ നിങ്ങള്‍ക്കുണ്ടോ എന്ന്‌ ഉറപ്പ്‌ വരുത്താന്‍ സഹായിക്കും. പെട്ടെന്ന്‌ കൂടുതല്‍ വികസിതമായ മുറകളിലേക്ക്‌ കടന്നാല്‍ ഇവ ശരിയായ രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ശരിയായ പേശികള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരികയും ക്ഷതങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യും. കൂടാതെ അടിസ്ഥാന മുറകള്‍ പേശികളെ ബലപ്പെടുത്തുന്നവയാണ്‌ . ഇവയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുക.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

യോഗ സിഡികള്‍ വാങ്ങി അതില്‍ കാണുന്നത്‌ അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ അപകടകരമാണ്‌. ജലനേതി പോലുള്ള യോഗ മുറകള്‍ ശരിയായ രീതിയില്‍ ചെയ്‌തില്ലെങ്കില്‍ ന്യുമോണിയക്കും ചിലപ്പോള്‍ ശ്വസനനാളം തകരുന്നതിനും കാരണമായേക്കാം. ഇത്തരം യോഗ തനിയെ ചെയ്‌ത്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ വിദഗ്‌ധരില്‍ നിന്നും ഇതിന്റെ വിദ്യകള്‍ പഠിക്കുകയും അവരുടെ മേല്‍നോട്ടത്തില്‍ ചെയ്‌ത്‌ ശീലിക്കുകയും വേണം.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

ചില യോഗ ആസനങ്ങള്‍ ദഹനത്തിന്‌ സഹായിക്കുന്നതാണെങ്കിലും വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ യോഗ ചെയ്യുന്നത്‌ ഒഴിവാക്കുക.( വജ്രാസനം ദഹനത്തിന്‌ സഹായിക്കും). പശ്ചിമോത്താസന, ഹലാസന എന്നിവ വയറ്റിലെ മര്‍ദ്ദം ഉയര്‍ത്തുകയും ചിലരില്‍ അസിഡിറ്റിക്ക്‌ ഉണ്ടാക്കുകയും ചെയ്യും. അങ്ങനെയുള്ളവര്‍ യോഗ ചെയ്യുന്നത്‌ അവസാനിപ്പിച്ചു എന്നു വരും. ഇങ്ങനെയുള്ളവര്‍ക്ക്‌ ആവശ്യം ഇത്‌ സംബന്ധിച്ച്‌ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്‌.

തെറ്റുകള്‍ ഒഴിവാക്കൂ

തെറ്റുകള്‍ ഒഴിവാക്കൂ

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം , എല്ലുകള്‍ക്ക്‌ തേയ്‌മാനം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ശീര്‍ഷാസന ഒഴിവാക്കണം. ആസനങ്ങള്‍ ശരിയായ രീതിയിലല്ല ചെയ്യുന്നതെങ്കില്‍ ആരോഗ്യത്തെ വളരെ പ്രതികൂലമായി അത്‌ ബാധിക്കും. നേരത്തെ പറഞ്ഞ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ സര്‍വാംഗാസന, ഹലാസന പോലുള്ളആസനങ്ങള്‍ ഒഴിവാക്കുക.സൂര്യനമസ്‌കാരം ചെയ്യാന്‍ പഠിയ്ക്കൂ

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: yoga യോഗ
    English summary

    Yoga Mistakes To Avoid

    Yoga is a safest way of body and mind's health. Here are some tips to avoid yoga mistakes,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more