ഉയരം കൂടിയാല്‍ ആയുസ്സ് കുറയും?

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ പലപ്പോഴും ഉയരത്തിനു കഴിയും. നമ്മള്‍ ആരോഗ്യമുള്ളവരാണോ ആരോഗ്യം കുറഞ്ഞവരാണോ എന്നെല്ലാം തീരുമാനിയ്ക്കുന്ന കാര്യത്തില്‍ ഉയരത്തിന് വളരെ വലിയ പങ്കാണുള്ളത്.

പുരുഷന്‍മാര്‍ക്കായി ചില 'കഷണ്ടി' ടിപ്‌സ്

ഉയരം കൂടുതലുള്ളവര്‍ക്ക് ആയുസ്സ് കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരക്കാര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം. ഉയരക്കാരെ ബാധിയ്ക്കുന്ന ഇത്തരത്തിലുള്ള രോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉയരം കൂടിയവരെ പെട്ടെന്ന് ബാധിയ്ക്കും. യുകെയിലെ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള ഒരു കണ്ടു പിടുത്തം നടത്തിയതും. ഇവരില്‍ 14 ശതമനത്തോളം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത വളരെ കൂടുതലാണ് ഉയരക്കാരില്‍. ജനിതക തകരാറാണ് പലപ്പോഴും ഇത്തരത്തില്‍ അല്‍ഷിമേഴ്‌സിനു കാരണവും എന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നതും.

 പ്രസവ വേദന

പ്രസവ വേദന

ഉയരം കൂടിയ സ്ത്രീകളില്‍ പ്രസവ വേദന അതികഠിനമായിരിക്കും. 22000 സ്ത്രീകളില്‍ നടത്തിയ പരിശോധനയുടെ ഫലമായാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

 ക്യാന്‍സര്‍

ക്യാന്‍സര്‍

ഉയരക്കാരില്‍ ക്യാന്‍സര്‍ സാധ്യതയും വളരെ കൂടുതലാണ്. ഇത്തരക്കാരില്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസമാണ് പലപ്പോഴും ക്യാന്‍സറിന് വഴി തെളിയ്ക്കുന്നത്.

രക്തം കട്ടപിടിയ്ക്കാന്‍ സാധ്യത

രക്തം കട്ടപിടിയ്ക്കാന്‍ സാധ്യത

ഉയരം കൂടിയവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കാുന്നത് മരണത്തിലേക്ക് നയിക്കുന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഉയരക്കാരില്‍ കൂടുതലായി കണ്ടു വരുന്നു. ഇത് ഹൃദയപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണമാണ്.

 സന്ധിവേദന

സന്ധിവേദന

സന്ധിവേദനയാണ് മറ്റൊരു കാര്യം. ഉയരം കൂടിയവരില്‍ പ്രധാനമായും കണ്ടു വരുന്നതാണ് ഇത്തരത്തിലുള്ള പ്രശ്‌നവും.

English summary

What Your Height Says About Your Health

Being tall or short not only has its bearing on your appearance and discuss what your height says about your health.
Story first published: Wednesday, November 25, 2015, 13:02 [IST]
Subscribe Newsletter