For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ!!

By Super
|

ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പോഷകപ്രദമായ ആഹാരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. നോണ്‍ വെജിറ്റേറിയന്‍മാര്‍ക്കുള്ള ഒരു തെറ്റായ സങ്കല്പമാണ് കോഴിയിറച്ചി, മത്സ്യം, മുട്ട തുടങ്ങിയവ വഴി മാത്രമേ ശരീരത്തിന് അനിവാര്യമായ, വളര്‍ച്ചക്ക് ആവശ്യമായ അടിസ്ഥാന പോഷകങ്ങള്‍ ലഭ്യമാക്കുകയുള്ളു എന്നത്. നിയന്ത്രിതമായ രീതിയില്‍ ഇവ ഉപയോഗിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ വെജിറ്റേറിയന്‍ ആഹാരവും സഹായിക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇവ ലഭ്യമാക്കുകയും ചെയ്യും. അവഗണിക്കാനാവാത്ത തരത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് ഒട്ടേറെ അനുകൂലതകളുണ്ട്.

സസ്യാഹാരത്തിന്‍റെ ഗുണങ്ങള്‍ - കൊളസ്ട്രോള്‍ കുറയ്ക്കുന്നു, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും കുറയ്ക്കുന്നു, ഹൃദയസംബന്ധമായ തകരാറുകളെ തടയുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, കലോറിയുടെ അളവ് കുറയ്ക്കുന്നു, അനാവശ്യമായ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു എന്നിവ സസ്യാഹാരത്തിന്‍റെ ഗുണങ്ങളാണ്.

ശരീരഭാരം കുറയ്ക്കുന്ന സസ്യാഹാരങ്ങള്‍.

ഇലക്കറികള്‍

ഇലക്കറികള്‍

ഇവ വിറ്റാമിനുകള്‍, മിനറലുകള്‍, ഫൈറ്റോന്യൂട്രിയന്‍റുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറകളാണ്. ഇരുണ്ട പച്ച നിറമുള്ള ഇലക്കറികളായ ബ്രൊക്കോളി, ചീര, മല്ലിയില, കാബേജ് തുടങ്ങിയവ കലോറി കുറഞ്ഞവയും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ളവയുമാണ്.

പരിപ്പുകളും വിത്തുകളും

പരിപ്പുകളും വിത്തുകളും

ഇവയില്‍ ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍, മിനറലുകള്‍ എന്നിവയും അവശ്യ കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു. ചണവിത്ത്, എള്ള്, ബദാം, വാല്‍നട്ട്, നിലക്കടല, സൂര്യകാന്തിക്കുരു, മത്തങ്ങക്കുരു തുടങ്ങിയവ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുക മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കുകയും അസ്ഥികളെയും, തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ശക്തിപ്പെടുത്തുകയും ചെയ്യും.

സോയ ഉത്പന്നങ്ങളും പയറുകളും

സോയ ഉത്പന്നങ്ങളും പയറുകളും

പ്രോട്ടീന്‍ സമ്പന്നമായ കോഴിയിറച്ചി, മത്സ്യം എന്നിവ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഒഴിവാക്കപ്പെടും. എന്നാല്‍ ഇതിന് പകരം പാലുത്പന്നങ്ങളും, സോയ ഉത്പന്നങ്ങളും, പയറുകളും ആവശ്യത്തിന് പ്രോട്ടീന്‍, ന്യൂട്രിയന്‍റുകള്‍, ലയിക്കുന്ന ഫൈബര്‍ എന്നിവ അടങ്ങിയവയാണ്. അവ ശരീരത്തിലെ കൊഴുപ്പ് നിലനിര്‍ത്തും. സോയ ഉത്പന്നങ്ങളായ സോയ ബീന്‍സ്, ടോഫു, കിഡ്നി ബീന്‍സ്, ബേക്ക്ഡ് ബീന്‍സ്, ചിക്ക്പീസ്, ലെന്‍റില്‍സ്, ബ്ലാക്ക് ബീന്‍സ് എന്നിവ മെറ്റബോളിസത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഹോള്‍ വീറ്റ് ബ്രഡ്, മ്യുസ്‍ലി, ഉണക്കലരി, ഓട്ട്സ്, പോറിഡ്ജ്, ഗോതമ്പ് നുറുക്ക്, ബാര്‍ലി എന്നിവ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ഇരുമ്പ്, സിങ്ക് എന്നിവയുടെ മികച്ച ശേഖരമാണ്. ഇവ ശരീരത്തിന് കരുത്ത് പകരും.

പഴങ്ങള്‍

പഴങ്ങള്‍

കലോറി കുറഞ്ഞവയും വലിയ തോതില്‍ ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, മറ്റ് ന്യൂട്രിയന്‍റുകള്‍ എന്നിവ അടങ്ങിയ പഴങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഇവ ഉത്തമമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് വെള്ളം ധാരാളമായി അടങ്ങിയ പഴങ്ങളായ തണ്ണിമത്തങ്ങ, തയ്ക്കുമ്പളം, ആപ്പിള്‍, പപ്പായ, ഓറഞ്ച്, ബെറികള്‍ എന്നിവ കഴിക്കുക.

വെജിറ്റേറിയന്‍ ആഹാര ക്രമം

വെജിറ്റേറിയന്‍ ആഹാര ക്രമം

വെജിറ്റേറിയന്‍ ആഹാരത്തിലേക്ക് മാറുമ്പോള്‍ അത് കൃത്യമായി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അത് വഴി വിശപ്പകറ്റുകയും എല്ലാ ന്യൂട്രിയന്‍റുകളും ലഭ്യമാക്കുകയും ചെയ്യുമെങ്കിലും ശരീരഭാരം കൂട്ടുകയുമില്ല. ശരീരഭാരം കുറയ്ക്കാനായി ഇനി പറയുന്ന ആഹാരരീതി പിന്തുടരാം. പയര്‍ വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, പച്ചക്കറികള്‍ എന്നിവ സമയാസമയങ്ങളില്‍ മാറ്റിക്കൊണ്ടിരിക്കണം.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

രാവിലെ(വെറും വയറ്റില്‍) - ചെറുചൂടുള്ള വെള്ളത്തില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഇത് വളരെ ഫലപ്രദമാണ്.

പ്രാതല്‍

പ്രാതല്‍

ബ്രൗണ്‍ ബ്രെഡ്, പാട നീക്കിയ പാല്‍, ഗോതമ്പ് തവിട്/ഓട്ട്സ്/കോണ്‍ഫ്ലേക്സ്, മുളപ്പിച്ചവ, അല്ലെങ്കില്‍ ഫ്രൂട്ട് സാലഡ് കഴിക്കുക. ഒരു ആംഗ്ലിക്കന്‍ പ്രാതലില്‍ താല്പര്യമില്ലെങ്കില്‍ വെജിറ്റബിള്‍ പോഹ/ഉപ്പുമാവ്/ഇഡ്‍ലി/വെജിറ്റബിള്‍ ഡാലിയ പാടനീക്കിയ പാലിനൊപ്പം എന്നിവ കഴിക്കാം.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

രാവിലത്തെ ലഘുഭക്ഷണം - ഒരു പിടി ബദാം അല്ലെങ്കില്‍ വാള്‍നട്ട്‌ ചായ/കാപ്പി/ജ്യൂസിനൊപ്പം കഴിക്കാം. നിങ്ങള്‍ ഓഫീസില്‍ ആയിരിക്കുമ്പോള്‍ ഒരു ചെറിയ ഇടവേളക്ക് ഇത് സഹായിക്കും.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

ഉച്ചഭക്ഷണം - എണ്ണ ചേര്‍ക്കാത്ത ചപ്പാത്തി, ചോറ്(സ്റ്റാര്‍ച്ച് ഇല്ലാതെ), പച്ചക്കറി, പരിപ്പ്, തൈര് എന്നിവ ഉച്ചഭക്ഷണത്തിന് കഴിക്കാം.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വൈകുന്നേരത്തെ ലഘുഭക്ഷണം - മുളകള്‍/ആപ്പിള്‍/വെള്ളരിക്ക/കാരറ്റ്/അണ്ടിവര്‍ഗ്ഗങ്ങള്‍/ചായയും ബിസ്കറ്റും എന്നിവ കഴിക്കാം.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

അത്താഴം - എണ്ണ ചേര്‍ക്കാത്ത ചപ്പാത്തി, ചോറ്(സ്റ്റാര്‍ച്ച് ഇല്ലാതെ)അല്ലെങ്കില്‍ ഉണക്കലരിച്ചോറ്, സാലഡ്, തിളപ്പിച്ച സോയാബീന്‍ ന്യൂട്രേല/സൂപ്പ്, പച്ചക്കറികള്‍, പരിപ്പ്, തൈര് എന്നിവ കഴിക്കാം.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് - പാട നീക്കിയ ചൂടുള്ള പാല്‍ ഒരു ഗ്ലാസ് കുടിക്കുക. രാവിലെ പാല്‍ കുടിച്ചെങ്കില്‍ ഇത് ഒഴിവാക്കാവുന്നതാണ്. പകരം പഴങ്ങള്‍‌ കഴിക്കാം.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

ഇവ കൂടാതെ ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. നിങ്ങള്‍ വെജിറ്റേറിയന്‍ ഭക്ഷണക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുക.

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു മെലിയൂ

ചെറിയ അളവില്‍ പല തവണ ഭക്ഷണം കഴിക്കുക. പ്രാതല്‍ ഒഴിവാക്കാതിരിക്കുക. ദിവസം 30 മിനുറ്റെങ്കിലും നടക്കുകയോ, ഓടുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ആവശ്യത്തിന് ഫൈബര്‍ ലഭിക്കാന്‍ രണ്ട് പഴവും 2-3 തവണ പച്ചക്കറികളും കഴിക്കുക. വെള്ളം ധാരാളമായി കുടിക്കുകയും ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുകയും ചെയ്യുക. ജങ്ക് ഫുഡ്, വറുത്തവ, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

English summary

Weight Loss Through Vegetarian Diet

Vegetarina diet is also helpful for reducing weight. Try this method for reducing body weight,
X
Desktop Bottom Promotion