തടി പ്രശ്‌നമെങ്കില്‍ രാത്രി ഇവ കഴിയ്ക്കരുത്

Posted By:
Subscribe to Boldsky

നല്ല ഉറക്കം ലഭിയ്ക്കുക എന്നതാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ രാത്രി ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. എത്രയൊക്കെ കഴിക്കണമെന്നാഗ്രഹമുണ്ടെങ്കിലും നല്ല ഉറക്കം ലഭിയ്ക്കണമെങ്കില്‍ പല ഭക്ഷണങ്ങളും രാത്രി കഴിയ്ക്കരുത്.

ഉറക്കത്തിന് വേണ്ടി മാത്രമല്ല തടി കുറയ്ക്കാണമെന്നാഗ്രഹമുണ്ടെങ്കില്‍ രാത്രി കഴിക്കേണ്ടാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ രാത്രിയില്‍ കഴിയ്ക്കുന്നതുകൊണ്ടായിരിക്കും പലര്‍ക്കും ഇപ്പോഴും പൊണ്ണത്തടി എന്ന പ്രശ്‌നം നേരിടേണ്ടി വരുന്നത്. എന്തൊക്കെ ഭക്ഷണങ്ങളാണ് രാത്രി കഴിയ്ക്കാന്‍ പാടില്ലാത്തതെന്നു നോക്കാം. പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ടവ

 പാസ്തയാണ് ആദ്യ വില്ലന്‍

പാസ്തയാണ് ആദ്യ വില്ലന്‍

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പ്രത്യേകിച്ച് നഗരങ്ങളില്‍ പലരും പാസ്തയുടെ ആരാധകരാണ്. അതുകൊണ്ടു തന്നെ രാത്രിയെന്നോ പകലെന്നോ പാസ്ത കഴിക്കുന്നവര്‍ ചിന്തിക്കാറില്ല. എന്നാല്‍ ഇനി മുതല്‍ രാത്രി പാസ്ത കഴിയ്ക്കുന്നത് നിര്‍ത്താം. ഇത് അമിത വണ്ണത്തിന് വഴി വെയ്ക്കും മാത്രമല്ല അനാരോഗ്യവും പ്രദാനം ചെയ്യുന്നു.

പിസയും ഒരേ കുടുംബം

പിസയും ഒരേ കുടുംബം

പാസ്തയുടെ കുടുംബത്തില്‍ ചേര്‍ക്കാവുന്നതാണ് പിസയും. അമിത വണ്ണവും കുടവയറും നല്‍കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു ഭക്ഷണം ഇല്ല. അതുകൊണ്ടു തന്നെ രാത്രിയിലെ പിസയും കട്ട്.

 ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം കഴിയ്ക്കാന്‍ തണുപ്പെന്നോ ചൂടെന്നോ മഞ്ഞെന്നോ മഴയെന്നോ രാത്രിയെന്നോ പകലെന്നോ ഇല്ല. എന്നാല്‍ ഇനി മുതല്‍ രാത്രി ഐ്‌സ്‌ക്രീം കഴിയ്ക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്.ഇതും അമിതവണ്ണത്തിന് കാരണമാകും.

 എരിവധികമുള്ള ഭക്ഷണങ്ങള്‍

എരിവധികമുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിയ്ക്കുന്നത് അമിതവണ്ണത്തെ നമ്മുടെ തലയില്‍ കെട്ടിവെയ്ക്കുന്നതിനു തുല്യമാണ്. അതുകൊണ്ടു തന്നെ എരിവിനും രാത്രിയില്‍ സ്ഥാനം നല്‍കേണ്ട.

എന്നാല്‍ പിന്നെ ചോറാവാം

എന്നാല്‍ പിന്നെ ചോറാവാം

രാത്രി ചോറുകഴിയ്ക്കുന്നവര്‍ നമുക്കിടയില്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇനി മുതല്‍ രാത്രി ചോറു കഴിയ്ക്കുന്നത് നിര്‍ത്തിക്കോളൂ. ഇത് അമിതവണ്ണവും കുടവയറും നല്‍കാന്‍ മിടുക്കനാണ്.

English summary

Weight Loss Secrets 5 Things You Should Never Eat at Night

To keep your motivation going here are the 5 secrets for weight loss.
Subscribe Newsletter