ബീജാരോഗ്യത്തെക്കുറിച്ചു കൂടതലറിയൂ

Posted By: Super
Subscribe to Boldsky

പുരുഷന്മാരിലെ ബീജത്തിന്‍റെ ശരാശരി അളവ് കുറയുന്നത് കഴിഞ്ഞ അര നൂറ്റാണ്ടായി 40-50 ന് ഇടയിലാണെന്ന് വിദഗ്ദര്‍ പറയുന്നു. ശരാശരി ബീജത്തിന്‍റെ അളവ് എന്നത് ക്യുബിക് സെന്‍റിമീറ്ററിന് 120 മുതല്‍ 350 മില്യണ്‍ വരെയാണ്. ബീജസംഖ്യ കുറവ് എന്ന് പറയുന്നത് ക്യുബിക് സെന്‍റിമീറ്ററിന് 40 മില്യണില്‍ താഴെയാണ്.

ബീജസംഖ്യ

വെള്ള അല്ലെങ്കില്‍ ചാര നിറമുള്ള, ചിലപ്പോള്‍ മഞ്ഞ നിറത്തിലും കാണപ്പെടുന്ന സ്രവമാണ് ബീജം. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമുള്ള ബീജം രക്തത്തിന്‍റെ സാന്നിധ്യമാണ് കാണിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാവും. സാധാരണയായി ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ മില്യണ്‍ കണക്കിന് സ്പെര്‍മാറ്റോസ(ബീജം) അടങ്ങിയിരിക്കുന്നു. എന്നാല്‍ അതിന്‍റെ അളവില്‍ ഏറിയ പങ്കും പുരുഷലൈംഗികാവയവങ്ങളിലെ ഗ്രന്ഥികളില്‍ നിന്നുള്ള സ്രവങ്ങളാണ്. ശുക്ലത്തിന്‍റെ ജോലിയെന്നത് ബീജത്തെ സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയിലേക്ക് വഹിച്ച് കൊണ്ട് പോവുക എന്നതാണ്.

സാധാരണ ബീജസംഖ്യക്ക് ലോകാരോഗ്യ സംഘടന നിര്‍വ്വചനം നല്കുന്നുണ്ട്. ഇതനുസരിച്ച് ഒരു മില്ലിയില്‍ ബീജസംഖ്യ കുറഞ്ഞത് 20 മില്യണായിരിക്കണം. ആകെ ശുക്ലത്തിന്‍റെ അളവ് കുറഞ്ഞത് 2 മില്ലി ആയിരിക്കണം. സ്ഖലനത്തിലൂടെയെത്തുന്ന ആകെ ബീജസംഖ്യ കുറഞ്ഞത് 40 മില്യണായിരിക്കണം. ബീജത്തില്‍ 75 ശതമാനമെങ്കിലും ജീവനുള്ളവയായിരിക്കണം(സാധാരണയായി ഇതില്‍ 25 ശതമാനം വരെ മൃതമായിരിക്കും). കുറഞ്ഞത് 30 ശതമാനം ബീജവും സാധാരണ രൂപത്തിലും ആകൃതിയിലുമായിരിക്കണം. 25 ശതമാനം ബീജമെങ്കിലും വേഗത്തില്‍ ചലിക്കുന്നവയായിരിക്കണം. 50 ശതമാനം ബീജമെങ്കിലും സാവധാനമാണെങ്കിലും മുന്നോട്ട് ചലിക്കുന്നവയാകണം.

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

ഇടക്കിടെയുള്ള സ്ഖലനങ്ങള്‍ ബീജ സംഖ്യ കുറയ്ക്കുകയും ഉത്പാദനശേഷിയില്ലാതാക്കുകയും ചെയ്യും. രണ്ട് തുടര്‍ച്ചയായ സ്ഖലനങ്ങള്‍ക്ക് ശേഷം മൂന്ന് ദിവസത്തെ ഇടവേള നല്കുന്നത് കൂടുതല്‍ പ്രത്യുദ്പാദനശേഷി നല്കും.

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

പുകവലി, അമിതമായ മദ്യപാനം, സിങ്കിന്‍റെ കുറവ്, അമിതമായ ശാരീരിക മാനസിക ആയാസം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അണുബാധ, ലൈംഗികാവയവങ്ങളുടെ തെറ്റായ രൂപം, മാംസപേശികള്‍ ദൃഡമാക്കാനുള്ള സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ശുക്ലത്തിലെ അണുബാധ , ഇറുകിയ അടിവസ്ത്രം, അധികം ചൂട് വെള്ളത്തിലെ കുളി, അനേകം മണിക്കൂറുകള്‍ ഒരേ ഇരിപ്പിരിക്കുക, അമിതഭാരമുള്ളവരുടെ വൃഷണത്തിന് മേല്‍ കൊഴുപ്പുള്ള പാളി ഉണ്ടാവുക എന്നിവയൊക്കെ ബീജസംഖ്യ കുറയാനിടയാക്കുന്നവയാണ്. ലൂബ്രിക്കന്‍റുകള്‍, യോനിയില്‍ വെയ്ക്കുന്ന ടാബ്ലെറ്റുകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഇവ ബീജങ്ങളുടെ മരണത്തിനും കാരണമാകും.

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

സെല്‍ഫോണ്‍ പാന്‍റിന്‍റെ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക. ലാപ്ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കരുത്. വൃഷണങ്ങള്‍ അമിതമായി ചൂടാകരുത്. അയഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കുക.

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍

സ്ഖലനത്തിന്‍റെ എണ്ണം കുറയ്ക്കുക. ഇടക്കിടെയുള്ള സ്ഖലനം ബീജ സംഖ്യ കുറയ്ക്കും. ഓരോ ദിവസവും നിങ്ങളുടെ ശരീരത്തില്‍ ലക്ഷക്കണക്കിന് ബീജങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷേ ബീജത്തിന്‍റെ അളവ് കുറവാണെങ്കില്‍ സ്ഖലനത്തിന്‍റെ എണ്ണം കുറയ്ക്കുക. ദിവസവും ലൈംഗികബന്ധം അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് കുറയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണ്‍ പുറത്ത് വിടുകയും ബീജോത്പാദനത്തിന് സഹായിക്കുകയും ചെയ്യും. വിവിധതരം വ്യായാമങ്ങള്‍ ചെയ്യുകയും, കൂടുതല്‍ ഭാരം ഉയര്‍ത്തുകയും ചെയ്യുക. എന്നാല്‍ എല്ലാ ദിവസവും ഒരേ പേശികള്‍ക്ക് വേണ്ടി തന്നെ വ്യായാമം ചെയ്യരുത്. പേശികള്‍ക്ക് വിശ്രമിക്കാനും പുനര്‍ നിര്‍മ്മിക്കാനും സമയം നല്കുന്നത് ടെസ്റ്റോസ്റ്റീറോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അമിതമായി വ്യായാമം ചെയ്യരുത്. അമിതമായ വ്യായാമം ആഡ്രിനല്‍ സ്റ്റീറോയ്ഡ് ഹോര്‍മോണ്‍ പുറത്ത് വിടുകയും ടെസ്റ്റോസ്റ്റീറോണ്‍ അപര്യാപ്തതക്ക് കാരണമാവുകയും ചെയ്യും. ഇക്കാര്യത്തില്‍ ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പേശികളുടെ വളര്‍ച്ചക്കുള്ള സ്റ്റീറോയ്ഡുകള്‍ ഉപയോഗിക്കാതിരിക്കുക. ഇവ പേശിവളര്‍ച്ചക്ക് സഹായിക്കുമെങ്കിലും, വൃഷണത്തെ ചുരുക്കുകയും വന്ധ്യതക്ക് ഇടയാക്കുകയും ചെയ്യും.

ഭക്ഷണം മെച്ചപ്പെടുത്തുക

ഭക്ഷണം മെച്ചപ്പെടുത്തുക

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കും. പുകയില, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്, കാപ്പി, ചായ, മദ്യം, കൃത്രിമ ചേരുവകളടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ഭക്ഷണത്തിന്‍റെ അപര്യാപ്തത പുരുഷന്മാരിലെ ലൈംഗികതയെ തളര്‍ത്തുകയും പ്രത്യുത്പാദന ടിഷ്യുകളിലെ ഘടനാപരമായ മാറ്റത്തിനും, വന്ധ്യതക്കും ഇടയാക്കും. അതേ സമയം അമിതവണ്ണത്തോടൊപ്പമുള്ള ബീജത്തിന്‍റെ കുറവും, ലൈംഗികശേഷി ഇല്ലായ്മയ്ക്കും പിന്നില്‍ ശരീരത്തിലെ അമിതമായ കൊഴുപ്പ് മൂലം വൃഷണത്തിലേല്‍ക്കുന്ന ചൂടാവാം കാരണം. ഇത് പരിഹരിക്കാന്‍ ധാരാളം മത്സ്യം, മാംസം, മുട്ട, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക.

ബീജസംഖ്യ കൂട്ടുന്ന ഭക്ഷണങ്ങള്‍ - കക്ക, ഡാര്‍ക്ക് ചോക്കലേറ്റ്, വാഴപ്പഴം, ശതാവരി, വാല്‍നട്ട്, വെളുത്തുള്ളി, അവൊക്കാഡോ, കശുവണ്ടി, ചീര, മുട്ട, ബദാം എന്നിവ ബീജസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.

വിറ്റാമിന്‍

വിറ്റാമിന്‍

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, സിങ്ക് എന്നിവ പതിവായി കഴിക്കുക. റിയാക്ടീവ് ഓക്സിജന്‍ സ്പീഷിസ്(ആര്‍ഒഎസ്) ശുക്ലത്തിലടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന അളവിലായിരിക്കുമ്പോള്‍ ശുക്ലത്തിന് നാശം സംഭവിക്കും. വിറ്റാമിനുകള്‍ക്ക് ആര്‍ഒഎസിനെ കുറയ്ക്കാനാവും. സാധാരണ ബീജങ്ങളുടെ സമന്വയം, വികാസം, സംരക്ഷണം എന്നിവയ്ക്ക് വിറ്റാമിനുകള്‍ സഹായിക്കുകയും ബീജം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും.

റിലാക്സിങ്ങ് ടെക്നിക്കുകള്‍

റിലാക്സിങ്ങ് ടെക്നിക്കുകള്‍

റിലാക്സിങ്ങ് ടെക്നിക്കുകള്‍ ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. യോഗ, ധ്യാനം എന്നിവ വഴി ശരീരവും മനസ്സും ആരോഗ്യത്തോടെ സംരക്ഷിക്കുക.

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുന്നത് ബീജസംഖ്യ കുറയുന്നത് തടയാന്‍ സഹായിക്കും. ശാസ്ത്രജ്ഞര്‍ക്ക് എന്തുകൊണ്ടാണ് അമിതവണ്ണം ബീജസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നറിയില്ല.

എന്നാല്‍ അടുത്ത കാലത്ത് ഫ്രാന്‍സില്‍ നടന്ന ഒരു പഠനമനുസരിച്ച് അമിതവണ്ണമുള്ള പുരുഷന്മാരില്‍ 42 ശതമാനത്തിനും അല്ലാത്തവരേക്കാള്‍ ബീജസംഖ്യയില്‍ കുറവാണ്. അതേ പഠനമനുസരിച്ച് തന്നെ അമിതവണ്ണമുള്ളവരില്‍ 81 ശതമാനം പേര്‍ക്കും സ്ഖലനത്തില്‍ ബീജം ഇല്ലാ എന്നും കണ്ടെത്തിയിട്ടുണ്ട്.

മസാജ്

മസാജ്

ശരീരം ഹെര്‍ബല്‍ ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും.

അതിരാവിലെയോ ഉച്ചകഴിഞ്ഞോ

അതിരാവിലെയോ ഉച്ചകഴിഞ്ഞോ

അതിരാവിലെയോ ഉച്ചകഴിഞ്ഞോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. രാവിലെ ബീജത്തിന്‍റെ അളവ് കൂടുതലായിരിക്കും.

സോയ

സോയ

സോയ അടിസ്ഥാനമാക്കിയ ഭക്ഷണങ്ങളും, ഫ്രൂട്ട്കോസ് അമിതമായി അടങ്ങിയ കോണ്‍ സിറപ്പും കഴിക്കാതിരിക്കുക. സോയ ചെറിയ അളവില്‍ ശരീരത്തില്‍ ഈസ്ട്രജന്‍റെ പ്രവര്‍ത്തനമുണ്ടാക്കുന്നതാണ്. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് അനുയോജ്യമായിരിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് ഇത് ഗുണകരമാവില്ല. ഫ്രൂട്ട്കോസ് സിറപ്പുകള്‍ ഇന്‍സുലിന്‍ പ്രതിരോധിക്കുന്നവയാണ്. അവ പ്രത്യുദ്പാദനശേഷി കുറയ്ക്കും. സ്ഥിരമായി ഒരു ക്വാര്‍ട്ടര്‍ കൊക്കൊക്കോള കുടിക്കുന്ന പുരുഷന്മാരില്‍ അല്ലാത്തവരേക്കാള്‍ ബീജസംഖ്യ 30 ശതമാനമുണ്ടാവും.

ചൂട് വെള്ളത്തിലുള്ള കുളി

ചൂട് വെള്ളത്തിലുള്ള കുളി

ചൂട് വെള്ളത്തിലുള്ള കുളിയും, ഹോട്ട് ടബ്ബും ഒഴിവാക്കുക. 102 ഡിഗ്രി ഫാരന്‍ ഹീറ്റിലുള്ള(40 ഡിഗ്രി സെല്‍ഷ്യസ്) വെള്ളത്തില്‍ 30 മിനുട്ടിലേറെ ചെലവഴിക്കുന്നത് ബീജ സംഖ്യ കുറയാനിടയാക്കും.

കീടനാശിനി

കീടനാശിനി

ദോഷകരമായ വസ്തുക്കളില്‍ നിന്നും വിഷങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക(കീടനാശിനികള്‍, ലെഡ്, പെയിന്‍റ്, റേഡിയേഷന്‍, റേഡിയോ ആക്ടീവ് വികിരണമുള്ള വസ്തുക്കള്‍, മെര്‍ക്കുറി, ബെന്‍സീന്‍, ബോറോണ്‍, ഘന ലോഹങ്ങള്‍ തുടങ്ങിയവ).

 മദ്യത്തെ അകറ്റി നിര്‍ത്തുക

മദ്യത്തെ അകറ്റി നിര്‍ത്തുക

പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം മദ്യത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. പുകവലിയും ഒഴിവാക്കുക.

മസാല

മസാല

മസാല, ചവര്‍പ്പ്, ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ലൈംഗിക ആരോഗ്യം നന്നായി സംരക്ഷിക്കേ​ണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരം പങ്കാളിക്കൊപ്പമുള്ള ലൈംഗികബന്ധം രോഗബാധകള്‍ക്കുള്ള സാഹചര്യം കുറയ്ക്കുന്നതിനൊപ്പം പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മോണിംഗ് സെക്‌സ് ഗുണങ്ങള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: health ആരോഗ്യം
  English summary

  Know More About Sperm Health

  Here are some important informations about sperm health. Read more to know about,
  Story first published: Saturday, February 14, 2015, 8:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more