അറിയൂ, പച്ചക്കറി വിശേഷങ്ങള്‍

Posted By:
Subscribe to Boldsky

പച്ചക്കറിയുടെ ആരോഗ്യവശങ്ങളെക്കുറിച്ച്‌ സംശയം വേണ്ട. കാരണം പ്രകൃതിയില്‍ നിന്നും ലഭിയ്‌ക്കുന്നതു കൊണ്ട്‌ പ്രകൃതി ദത്ത ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്ന്‌.

പച്ചക്കറികള്‍ ആരോഗ്യദായകം മാത്രമല്ല, പല അസുഖങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌.

വിവിധ തരം പച്ചക്കറികളുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

സവാള, ഉള്ളി

സവാള, ഉള്ളി

സവാള, ഉള്ളി എന്നിവ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇതിലെ പെപ്‌റ്റൈഡ് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമത്തില്‍ സൂക്ഷിക്കുന്നതിന് സഹായിക്കും. വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവയും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങയില്‍ നാസുനിന്‍ എന്നൊരു ധാതു അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയാന്‍ ഇവയ്ക്കാകും. ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. മസ്തിഷ്‌കാഘാതം, ഡിമെന്‍ഷ്യ എന്നിവ വരാതിരിക്കാന്‍ വഴുതനങ്ങ നല്ലതാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയും ആരോഗ്യസംരക്ഷണത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കരള്‍, വയര്‍, കുടല്‍ എന്നിവയെ ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കവും ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇതില്‍ ലൈകൈഫീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റുകളും.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങില്‍ മാംഗനീസ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഇത് ദഹനേന്ദ്രിയത്തിന് നല്ലതാണ്. ഇരുമ്പും മധുരക്കിഴങ്ങില്‍ ധാരാളമുണ്ട്.

തക്കാളി

തക്കാളി

ഗുണങ്ങളില്‍ ഒന്നാമനാണ് തക്കാളി. ഇതിലെ ലൈകോഫീന്‍ ക്യാന്‍സര്‍ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളതാണ്. തക്കാളിയിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ എന്നിവ ബിപി നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്.

English summary

Vegetables Health Effects

Here are some of the health facts about vegetables. Read more to know about the health facts,