സ്‌ട്രെസ്‌ വരുത്തും രോഗങ്ങള്‍

Posted By: Staff
Subscribe to Boldsky

മാനസികസമ്മര്‍ദ്ദമില്ലാതെ ഈ ലോകത്ത് ജീവിക്കുക സാധ്യമല്ല. ഇന്ന് ആളുകള്‍ എന്നത്തേക്കാളും സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. കുട്ടികള്‍ പോലും കൂടുതല്‍ ഹോംവര്‍ക്കും, പാഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹികമായ സമ്മര്‍ദ്ദവും അനുഭവിക്കുന്നുണ്ട്.

ക്യുവിലായാലും, കുട്ടികളെ ശകാരിക്കുന്നതിലായാലും, വൃത്തിയില്ലാത്തതിന്‍റെ പേരില്‍ ഭാര്യയെ ശകാരിക്കുന്നതായാലും, എന്തിന് റോഡില്‍ പൊടിയാണെങ്കില്‍ പോലും എല്ലാവരും വേഗത്തില്‍ കോപത്തിന് അടിപ്പെടുന്നു. ഇവയ്ക്കെല്ലാം മാനസികമായും ശാരീരികമായും സ്വാധീനിക്കുന്ന ഒരു നെഗറ്റീവ് ഇഫക്ടുണ്ട്. ഇവയുടെ ഫലമോ, മാനസികസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന രോഗങ്ങളും.

മാനസികസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ചില പ്രധാന രോഗങ്ങളെ അറിയുക.

വിഷാദം

വിഷാദം

മാനസികസമ്മര്‍ദ്ദം വിഷാദത്തിന് കാരണമാവുകയോ, അല്ലെങ്കില്‍ ഇതിനകം വിഷാദമുള്ളവരില്‍ സ്ഥിതി മോശമാക്കുകയോ ചെയ്യും. ഉറക്കത്തിന്‍റെ അപര്യാപ്തതയും ചിലരില്‍ വിഷാദത്തിന് കാരണമാകും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

മാനസികസമ്മര്‍ദ്ദം ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കും. ശാരീരിക പ്രവര്‍ത്തനങ്ങളിലെ പോരായ്മ രോഗങ്ങള്‍ക്ക് കാരണമാകും. നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദ്ദം ദീര്‍ഘകാലയളവിലോ, ഹ്രസ്വകാലയളവിലോ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

തലവേദനയും മൈഗ്രെയ്നും

തലവേദനയും മൈഗ്രെയ്നും

മാനസികസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം സംഘര്‍ഷഭരിതമാവുകയും അതിനെ കൈകാര്യം ചെയ്യാന്‍ നമ്മുടെ അക്രമവാസനയെ തടയാനായി കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് തലവേദനയ്ക്ക് കാരണമാകുന്നതാണ്.

ഉദരസംബന്ധമായ പ്രശ്നങ്ങള്‍

ഉദരസംബന്ധമായ പ്രശ്നങ്ങള്‍

ശരീരത്തില്‍ തുടര്‍ച്ചയായി അധിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണ്‍ ഉദരത്തെയും കുടലിനെയും ബാധിക്കും. ഉദരത്തിലെ ആസിഡുകള്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുകയും അത് വയറിനുള്ളിലെ പാളി, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുകയും അള്‍സറിന് കാരണമാവുകയും ചെയ്യും. അമിതമായ മാനസികസമ്മര്‍ദ്ദം അമിത ഭക്ഷണത്തിനും കാരണമാകുന്നതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ നമ്മളെ രോഗികളാക്കും. ശരിയല്ലാത്ത ഉറക്കശീലങ്ങള്‍ മാനസികസമ്മര്‍ദ്ദത്തിന്‍റെ സാധാരണമായ ലക്ഷണമാണ്. ഉത്കണ്ഠ അനുഭവിക്കുമ്പോള്‍ നമുക്ക് ഉറങ്ങാന്‍ സാധിക്കാതെ വരും.

പ്രമേഹം -

പ്രമേഹം -

ശരീരത്തിലെ സമ്മര്‍ദ്ദം പ്രമേഹത്തെ ദോഷകരമായി ബാധിക്കും. പ്രമേഹരോഗികള്‍ക്ക് ശാരീരിക വൈഷമ്യങ്ങളില്‍ നിന്ന് മുക്തി നേടുന്നത് പ്രയാസമാണ്. അതും സമ്മര്‍ദ്ദത്തിന് കാരണമാകും.

നടുവ് വേദന

നടുവ് വേദന

മാനസികസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഒരു പ്രധാന രോഗമാണ് നടുവ് വേദന ഉള്‍പ്പടെയുള്ള ശരീര വേദന. പേശികളുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം തെറ്റായ ശാരീരിക നിലകളിലേക്കും അവ ശരീരര വേദനയ്ക്കും കാരണമാകും.

 ഹൃദയരോഗങ്ങള്‍ -

ഹൃദയരോഗങ്ങള്‍ -

അമിതമായ മാനസികസമ്മര്‍ദ്ദം ദീര്‍ഘകാലയളവില്‍ ഹൃദമിടിപ്പ് നിരക്ക് ഉയരാന്‍ കാരണമാകും. മാനസികസമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം മൂലം രക്തസമ്മര്‍ദ്ദം തുടര്‍ച്ചയായി ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദയാഘാതത്തിനും കൊറോണറി തകരാറുകള്‍ക്കും കാരണമാകും.

ജലദോഷവും മറ്റ് സാംക്രമിക രോഗങ്ങളും

ജലദോഷവും മറ്റ് സാംക്രമിക രോഗങ്ങളും

നിങ്ങള്‍ക്ക് ഇടയ്ക്കിടെ ജലദോഷം പിടിപെടാറുണ്ടെങ്കില്‍ അത് മാനസികസമ്മര്‍ദ്ദം കാരണമാകാം. സമ്മര്‍ദ്ദം രോഗപ്രതിരോധശേഷി കുറയ്ക്കും.

വന്ധ്യതാ പ്രശ്നങ്ങള്‍ -

വന്ധ്യതാ പ്രശ്നങ്ങള്‍ -

ശക്തമായ മാനസികസമ്മര്‍ദ്ദം ആര്‍ത്തവചക്രം വൈകിക്കുക വഴി പ്രത്യുദ്പാദന ശേഷിയെ ബാധിക്കും.

Read more about: stress, disease
English summary

Top Stress Related Diseases

Here are some of the top stress related disease that you should be aware of. Read more to know about,
Story first published: Wednesday, October 7, 2015, 14:30 [IST]
Subscribe Newsletter