ശരീരത്തില്‍ കൊഴുപ്പ് കുറഞ്ഞാല്‍ അപകടം

Posted By:
Subscribe to Boldsky

ശരീരത്തില്‍ കൊഴുപ്പ് കുറഞ്ഞാല്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മുടെ ശരീരത്തിന് അനാരോഗ്യമെന്നു പറഞ്ഞാണ് നാം കൊഴുപ്പ് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ശരീരത്തില്‍ കൊഴുപ്പ് കുറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. ബദാം കഴിക്കൂ, കുടവയര്‍ കുറയ്ക്കൂ

കൊഴുപ്പിലൂടെയുള്ള പ്രോട്ടീന്‍ ആവശ്യത്തിന് ലഭിയ്ക്കാതിരുന്നാല്‍ ഇത് ശരീരത്തിലെ പ്രവര്‍ത്തനങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കും. ഇത് പലപ്പോഴും അനാരോഗ്യകരമായ മാറ്റങ്ങളായിരിക്കും ഉണ്ടാക്കുന്നതും. എന്തൊക്കെയാണ് കൊഴുപ്പിന്റെ അഭാവം നമ്മുടെ ആരോഗ്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നു നോക്കാം. ഉരുളക്കിഴങ്ങ് തടി കൂട്ടുമോ?

ചര്‍മ്മത്തിലെ വരള്‍ച്ച

ചര്‍മ്മത്തിലെ വരള്‍ച്ച

നമ്മുടെ ചര്‍മ്മത്തെയാണ് ഇത് പലപ്പോഴും പ്രതികൂലമായി ബാധിയ്ക്കുക. നമ്മുടെ ചര്‍മ്മം വരണ്ടതാവാന്‍ കൊഴുപ്പിന്റെ അഭാവം കാരണമാകും. പ്രത്യേകിച്ച് ശൈത്യകാലങ്ങളില്‍ ഇത് വര്‍ദ്ധിക്കും.

വിശപ്പ് കുറയും

വിശപ്പ് കുറയും

വിശപ്പ് കുറയാനും കൊഴുപ്പിന്റെ അഭാവം കാരണമാകും. ശരീരത്തില്‍ ആവശ്യത്തിന് കൊഴുപ്പില്ലാത്തത് നമ്മുടെ ഊര്‍ജ്ജത്തെ കാര്യമായി തന്നെ ബാധിയ്ക്കും. വിശപ്പില്ലാത്തതും അനാരോഗ്യത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ശാരീരികോര്‍ജ്ജം കുറയുന്നു

ശാരീരികോര്‍ജ്ജം കുറയുന്നു

ശാരീരികോര്‍ജ്ജത്തെ ഇത് കാര്യമായി ബാധിയ്ക്കും. ഹോര്‍മോണിലുണ്ടാകുന്ന മാറ്റം ഊര്‍ജ്ജം കുറയ്ക്കുന്നതിന് കാരണമാകും. ആവശ്യത്തിന് ടെസ്റ്റിറോണ്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടും.

സന്ധി വേദന സ്വാഭാവികം

സന്ധി വേദന സ്വാഭാവികം

സന്ധി വേദനയാണ് കൊഴുപ്പ് കുറയുന്നതിന്റെ മറ്റൊരു ലക്ഷണം. ഇത് പലപ്പോും ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്നു. അതുകൊണ്ടു തന്നെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്.

ഭക്ഷണത്തില്‍ സംതൃപ്തിയില്ലായ്മ

ഭക്ഷണത്തില്‍ സംതൃപ്തിയില്ലായ്മ

ഏത് തരത്തിലുള്ള ഭക്ഷണം കഴിച്ചാലും അത് സംതൃപ്തിയില്ലാത്തതായിരിക്കും. എത്ര ഇഷ്ടമുള്ള ഭക്ഷണമാണെങ്കിലും അത് പലപ്പോഴും കഴിയ്ക്കാന്‍ തോന്നില്ല, കഴിച്ചാലാകട്ടെ സംതൃപ്തി ഉണ്ടാവില്ല എന്നതും സത്യം.

 പച്ചക്കറികള്‍ക്ക് കൂടുതല്‍ പ്രാധാന്യം

പച്ചക്കറികള്‍ക്ക് കൂടുതല്‍ പ്രാധാന്യം

ഭക്ഷണം കഴിയ്ക്കാനുള്ള ആഗ്രഹത്തില്‍ കുറവുണ്ടാകുമെങ്കിലും പച്ചക്കറികള്‍ കഴിയ്ക്കാന്‍ ആഗ്രഹം കൂടുതലായിരിക്കും. എന്നാല്‍ ശരീരത്തില്‍ കൊഴുപ്പ് കുറയുന്നതോടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോട് താല്‍പ്പര്യം കുറയുകയും ചെയ്യും.

മാനസിക നിലയില്‍ മാറ്റം വരും

മാനസിക നിലയില്‍ മാറ്റം വരും

നമ്മുടെ മാനസിക നിലയില്‍ മാറ്റം വരും എന്നതാണ് മറ്റൊരു പ്രശ്‌നം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

വെള്ളം കുടിയ്ക്കാന്‍ ആഗ്രഹം

വെള്ളം കുടിയ്ക്കാന്‍ ആഗ്രഹം

വെള്ളം കുടിയ്ക്കാന്‍ അമിതമായ ആഗ്രഹമാണ് ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞതിന്റെ പ്രധാന ലക്ഷണം. അതുകൊണ്ടു തന്നെ നിര്‍ജ്ജലീകരണം കുറയുമെങ്കിലും ഇത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

English summary

Top Signs You Need to Eat More Fat

By now, we all basically agree that fat is an essential nutrient. Certain fats, like linoleic acid and alpha linolenic acid, are physiologically essential because our bodies cannot produce them.
Story first published: Wednesday, December 23, 2015, 16:05 [IST]