കയ്‌പ്പെന്നു പറഞ്ഞ് മാറ്റി നിര്‍ത്തല്ലേ....

Posted By:
Subscribe to Boldsky

കയ്പ്പു രസത്തിന്റെ റാണി എന്നാണ് പാവയ്ക്ക അറിയപ്പെടുന്നത്. കുട്ടികളാണ് പാവയ്ക്ക അഥവാ കയ്പ്പയ്ക്ക കൂട്ടാന്‍ തയ്യാറാകാത്തതും. മുതിര്‍ന്നവരിലും ചിലരുടെ അവസ്ഥ ഇതു തന്നെയാണ്. എന്നാല്‍ പലപ്പോഴും പാവയ്ക്കയിലുള്ളത്രയും ആരോഗ്യം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ലെന്നത് ശാസ്ത്രീമായി തെളിയിക്കപ്പെട്ട സത്യം. മുടിസംരക്ഷണത്തിന് പാവയ്ക്ക

പാവയ്ക്ക എന്നു പറയുമ്പോള്‍ നമുക്കാദ്യം ഓര്‍മ്മവരുന്നത് അതിന്റെ സഹിക്കാനാവാത്ത കയ്പ്പിനെയാണ്. എങ്കിലും പലര്‍ക്കും പാവയ്ക്ക വളരെ ഇഷ്ടമാണ്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിട്ടാകണം ഈ ഇഷ്ടം എന്നില്ല.

എന്നാല്‍ ഇനി അല്‍പം കൂടുതല്‍ ഇഷ്ടത്തോടെ പാവയ്ക്ക കഴിച്ചോളൂ, കാരണം ഇതിന്റെ ഗുണങ്ങള്‍ കേട്ടാല്‍ ആരും ഈ കയ്പ്പിനെ ഒന്നു സ്‌നേഹിച്ചു പോകും. പാവയ്ക്ക കഴിച്ചാല്‍ തടി കുറയുമോ?

പ്രമേഹം തന്നെ ആദ്യം

പ്രമേഹം തന്നെ ആദ്യം

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്കു സ്ഥാനമുള്ളൂ. ഇത് രക്തസമ്മര്‍ദ്ദം കുറച്ച് ഗ്ലൂക്കോസിന്റെ മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല മസിലിന്റെ ആരോഗ്യത്തിനും പാവയ്ക്ക വളരെ നല്ലതാണ്.

കിഡ്‌നി സ്റ്റോണ്‍ പരിഹാരം

കിഡ്‌നി സ്റ്റോണ്‍ പരിഹാരം

ഡോക്ടറുടെ അടുത്ത് ചികിത്സിക്കാതെ തന്നെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ പാവയ്ക്കയ്ക്ക് പ്രത്യേക കഴിവാ. യാതൊരു വിധത്തിലുള്ള മരുന്നും കഴിക്കേണ്ട കിഡ്‌നി സ്റ്റോണ്‍ ഉണ്ടായതിന്റെ പൊടി പോലും കാണില്ല.

കൊളസ്‌ട്രോള്‍ ലെവല്‍

കൊളസ്‌ട്രോള്‍ ലെവല്‍

കൊളസ്‌ട്രോളിന്റെ കാര്യത്തിലും കയ്പ്പക്ക വിരുതനാണ്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്തുന്നു. ഇത് ഹൃദയാഘാത പ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ പാവയ്ക്ക വിചാരിച്ചാല്‍ കഴിയും. ക്യാന്‍സര്‍ കോശങ്ങളെ ഊക്കോടെ നശിപ്പിക്കാന്‍ പാവയ്ക്ക വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല.

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്ന കാര്യത്തിലും പാവയ്ക്ക പ്രധാനിയാണ്. രക്തം ശുദ്ധീകരിക്കപ്പെടുന്നതിലൂടെ ചര്‍മ്മത്തിനു തിളക്കവും ലഭിയ്ക്കുന്നു.

കരളിനെ കാക്കും

കരളിനെ കാക്കും

കരളിനെ പൊന്നു പോലെ കാക്കാന്‍ കയ്പ്പയ്ക്കക്ക് കഴിയും. മൂത്രാശയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പാവയ്ക്ക പരിഹാരം കാണും.

 വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും പ്രത്യേകതയാണ്. എല്ലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്ക്ക കഴിഞ്ഞേ വെറെ പച്ചക്കറി ഉള്ളൂ.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ അല്‍പം കയ്പ്പ് സഹിക്കുന്നതില്‍ തെറ്റില്ല. ഇത് പക്ഷാഘാതം എന്ന മാരക വിപത്തിനെ തടയുന്നു. മാത്രമല്ല ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന എല്ലാ വിധ അലര്‍ജികളും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു.

English summary

Top 8 Reasons Why Bitter Melon Is Sweet For Your Health

Eating bitter melon on a regular basis helps in the prevention of various diseases and achieving good health.
Story first published: Saturday, December 5, 2015, 15:22 [IST]