For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാസ്റ്റ് ഫുഡ് ഹെല്‍ത്തിയാക്കാം

|

ഗുണത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണെങ്കിലും സ്വാദിന്റെ കാര്യത്തില്‍ ഫാസ്റ്റ്ഫുഡ് മുന്‍പനാണ്. ഇതു നല്ലതല്ലെന്നറിയാമെങ്കിലും എല്ലാവര്‍ക്കും ഇതിനോടുള്ള താല്‍പര്യം അടക്കാനാവാത്തതും ഇതു കാരണം തന്നെ.

ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായെങ്കില്‍ എന്നു കരുതുന്നവരുണ്ടാകും. ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ചിക്കന്‍ വിഭവങ്ങള്‍

ചിക്കന്‍ വിഭവങ്ങള്‍

ഫാസ്റ്റ്ഫുഡില്‍ ചിക്കന്‍ വിഭവങ്ങള്‍ പ്രധാനം. ഇവ ബേക്ക്, ഗ്രില്‍ ചെയ്തവ നോക്കി കഴിയ്ക്കുക.

എണ്ണയും ക്രീമുമില്ലാത്തവ

എണ്ണയും ക്രീമുമില്ലാത്തവ

ഫാസ്റ്റ്ഫുഡ് വാങ്ങുമ്പോള്‍ അധികം എണ്ണയും ക്രീമുമില്ലാത്തവ നോക്കി വാങ്ങുക. ഇവയുടെ പുറത്തെ ലേബലുകള്‍ വായിച്ചു നോക്കാം.

ചേരുവകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍

ചേരുവകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചേരുവകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്കാവശ്യപ്പെടാം. ബര്‍ഗറിന് ഗോതമ്പ് ബണ്ണിലുണ്ടാക്കാന്‍ ആവശ്യപ്പെടാം. സോസ്, ഡ്രസിംഗ് എന്നിവ കുറച്ച് പച്ചക്കറികള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടാം.

സാലഡുകള്‍, സാന്റ്‌വിച്ച്

സാലഡുകള്‍, സാന്റ്‌വിച്ച്

സാലഡുകള്‍, സാന്റ്‌വിച്ച് എന്നിവ ആരോഗ്യകരമാകുമെങ്കിലും റെസ്‌റ്റോറന്റുകളില്‍ ഇവയില്‍ സോസും ക്രീമുകളുമെല്ലാം കൂടുതല്‍ ചേര്‍ക്കും. ഇവയൊഴിവാക്കാന്‍ പറയാം.

ഡ്രസിംഗിനു ചേര്‍ക്കുന്നവ

ഡ്രസിംഗിനു ചേര്‍ക്കുന്നവ

ഭക്ഷണങ്ങളില്‍ ഡ്രസിംഗിനു ചേര്‍ക്കുന്നവ ആരോഗ്യകരമാക്കുക. മയോണൈസിനു പകരം കെച്ചപ്പ്, മസ്റ്റാര്‍ഡ് സോസ് എന്നിവ ചേര്‍ക്കാം.

അളവ്‌

അളവ്‌

ഭക്ഷണത്തിന്റെ അളവിന്റെ കാര്യത്തിലും ശ്രദ്ധിയ്ക്കുക. അളവു കുറച്ചു വാങ്ങിയ്ക്കുക.

പഞ്ചസാര, കൊഴുപ്പ്

പഞ്ചസാര, കൊഴുപ്പ്

പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ പാനീയങ്ങള്‍ പകരം ഫ്രഷ് ജ്യൂസ് പോലുള്ളവ ഉള്‍പ്പെടുത്താം.

സൈഡ് ഡിഷുകള്‍

സൈഡ് ഡിഷുകള്‍

സൈഡ് ഡിഷുകള്‍ വാങ്ങുമ്പോള്‍ വറുത്തവ മാത്രം വാങ്ങാതെ ഒന്ന് സാലഡായോ മറ്റോ വാങ്ങാം.

ടാകോ സാലഡുകള്‍

ടാകോ സാലഡുകള്‍

ടാകോ സാലഡുകള്‍ ഒഴിവാക്കുക. ഇവയില്‍ കൊഴുപ്പു കൂടുതലാണ്.

ബേക്ക്, ഗ്രില്‍ ചെയ്തവ മാത്രം

ബേക്ക്, ഗ്രില്‍ ചെയ്തവ മാത്രം

ബേക്ക്, ഗ്രില്‍ ചെയ്തവ മാത്രം കഴിവതും വാങ്ങുക. പച്ചക്കറിയാണെങ്കിലും നോണ്‍ വെജാണെങ്കിലും. എല്ലാം നോണ്‍വെജാക്കാതെ വെജും ഉള്‍പ്പെടുത്തുക.

English summary

Tips To Make Fast Food Healthy

Boldsky will share with you some tips for eating healthy fast food. Have a look at some healthiest fast food options.
Story first published: Friday, April 10, 2015, 23:29 [IST]
X
Desktop Bottom Promotion