For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ക്കും ഫിറ്റ് ശരീരം!!

By Super
|

സ്ത്രീകളെ സംബന്ധിച്ച് ആരോഗ്യക്ഷമതയുള്ള ശരീരത്തേക്കാളും മനസ്സിനേക്കാളും മികച്ചതായി മറ്റൊന്നുമില്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് അമിതമാവാത്ത പരിശ്രമം നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ചുരുക്കി പറഞ്ഞാല്‍ പൂര്‍ണതയ്ക്കു വേണ്ടിയല്ല മറിച്ച് പുരോഗതിയ്ക്ക് വേണ്ടിയാണ് പരിശ്രമിക്കേണ്ടത്.സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധയും 'ഷട്ട് അപ് ആന്‍ഡ് ട്രെയ്ന്‍' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡിയാനി പാന്‍ഡെയുടെ വിലയിരുത്തുന്നത് ഇത്തരത്തിലാണ്.

സ്ത്രീകളുടെ ശാരീരീക ക്ഷമതയും ഭക്ഷണക്രമവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില എളുപ്പ വഴികള്‍ അവര്‍ പങ്കുവയ്ക്കുന്നു.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആഴ്ചയില്‍ 3-4 തവണ വ്യായാമം ചെയ്യുക. ഓരോ ഘട്ടവും 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കണം.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതെ നോക്കുക. വ്യായാമം ചെയ്യുമ്പോള്‍ നഷ്ടമാകുന്ന ജലാംശം തിരികെ ലഭിക്കുന്നതിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ഊര്‍ജപാനീയങ്ങള്‍ കുടിക്കുന്നതിന് പകരം സാധാരണ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ഹൃദയമിടുപ്പ് അറിയുന്നതിനുള്ള ഉപകരണം ധരിക്കുക. വ്യായാമ വേളയിലെ വളരെ ചെറിയ വിശദാംശങ്ങള്‍ പോലും മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ഏത് തരത്തിലുള്ള പ്രശ്‌നങ്ങളടെയും സൂചന ലഭിക്കാന്‍ ഇത് സഹായിക്കും.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ശരീരത്തിന് ഇണങ്ങുന്ന സ്‌പോര്‍ട്‌സ് ബ്രാ ധരിക്കുക. വ്യായാമം ചെയ്യുന്നത് എളുപ്പമാക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ഇത് നിങ്ങളുടെ ശ്രമം എളുപ്പമാക്കും.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

എല്ലായ്‌പ്പോഴും നിങ്ങളുടെ ജിം ബാഗില്‍ ഒരു ഹാന്‍ഡ് സാനിടൈസര്‍, ടൗവല്‍, ഡിയോഡറന്റ് എന്നിവ കരുതുക. ശുചിത്വമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ശരീരക്ഷമത, ശ്വസനം, പൊരുത്തപ്പെടല്‍ എന്നിവയ്ക്ക് ശ്രദ്ധ നല്‍കുക.

ശാരീരികക്ഷമത ഉയര്‍ത്തുന്നതിനായി സ്വയം സമ്മര്‍ദ്ദം ചെലുത്തരുത്. കുറച്ച് ചെയ്താല്‍ മതി പക്ഷെ ചെയ്യുന്നത് ശരിയായിരിക്കണം.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

പതിവായി ചെയ്യുന്ന വ്യായാമങ്ങളില്‍ ശക്തിപ്പെടുത്തുന്നതിനുള്ളവ കൂടി ഉള്‍പ്പെടുത്തുക. പേശികളുടെ ബലം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ക്ഷതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യും.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ഓരോ എട്ട് മാസം കൂടുമ്പോഴും ശരീരം പൂര്‍ണമായി പരിശോധനയ്ക്ക് വിധേയമാക്കുക.

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

ആധുനിക വനിതയുടെ ആരോഗ്യപാലനത്തിന്‌

വ്യായാമത്തെ ഒരു ജോലിയായി കാണരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുക. നൃത്താധിഷ്ഠിത വ്യായാമമോ , ജിമ്മില്‍ പോയുള്ളതോ എന്തും ആകാം ഇത് .

 ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

സമീകൃത ആഹാരം കഴിക്കുക. ഭക്ഷണത്തിലെ ഒരു വിഭാഗവും ഒഴിവാക്കരുത്.

സങ്കീര്‍ണ കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, അവശ്യ കൊഴുപ്പുകള്‍ എന്നിവ കഴിക്കണം.

 ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

ആരോഗ്യദായകമായ മികച്ച പ്രഭാതഭക്ഷണത്തോടെ വേണം ദിവസം തുടങ്ങാന്‍. വൃത്തിയുള്ളതും ജൈവികവുമായ ഭക്ഷണങ്ങള്‍ കഴിക്കുക. സംസ്‌കരിച്ച മാംസങ്ങളും ആഹാരങ്ങളും കഴിവതും ഒഴിവാക്കുക.

 ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

പച്ചക്കറികള്‍ ധാരാളം കഴിക്കുക. ഇവ ഇഷ്ടമല്ലെങ്കില്‍ ഷേക്കിലും മറ്റും ചേര്‍ത്ത് കുടിക്കുക.

 ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

മധുരപലഹാരങ്ങള്‍ക്ക് പകരം പഴം കഴിക്കുക. മധുരപലഹാരങ്ങള്‍ കഴിക്കാന്‍ ആഗ്രഹം തോന്നുമ്പോഴൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പഴങ്ങള്‍ സാലഡില്‍ ചേര്‍ത്ത് കഴിക്കുക.

 ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

ഭക്ഷണങ്ങള്‍ ചെറിയ അളവില്‍ ഇടയ്ക്കിടെ കഴിക്കുക. അങ്ങനെയായാല്‍ വിശപ്പ് തോന്നില്ല. അമിതമായി കഴിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

 ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

നല്ല ജീവിതത്തിന് 12 ആയുര്‍വ്വേദ വഴികള്‍നല്ല ജീവിതത്തിന് 12 ആയുര്‍വ്വേദ വഴികള്‍

English summary

Sure Shot Fitness And Diet Tips For Today's Woman

Here are some sure shot fitness and diet tips for today's woman. Follow this tips and be a strong and healthy woman,
X
Desktop Bottom Promotion