Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചൂടു വയര്‍ കേടു വരുത്തിയോ??
വേനല്‍ക്കാലത്ത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഭക്ഷണം കഴിയ്ക്കുന്നതു ദഹിയ്ക്കാതിരിയ്ക്കുക, ഗ്യാസ് പ്രശ്നങ്ങള്‍ അധികരിയ്ക്കുക എന്നിവയെല്ലം സര്‍വസാധാരണം.
അന്തരീക്ഷത്തിലെ ചൂട് ശരീരത്തേയും ദഹനവ്യവസ്ഥയേയുമെല്ലാം ബാധിയ്ക്കുന്നതാണ് ഇതിനു കാരണം.
വയറിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. വയര്‍ തണുപ്പിയ്ക്കാനുളള ചില വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ, പാലൂട്ടി മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നുവോ?

തൈര്
തൈര് കഴിക്കുന്നത് വയറിന് നല്ലതാണ്. വയറിലെ മ്യൂകസ്, അസിഡോഫിലസ് എന്നിവ നിലനിര്‍ത്താനും അതുവഴി അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനും തൈര് സഹായിക്കും.

തവിടു കളയാത്ത ധാന്യങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ വയറിന് ഏറ്റവും പറ്റിയ ഭക്ഷണങ്ങളാണ്. ബാര്‍ലി, ഓട്സ്, തവിടുള്ള ചുവന്ന അരി എന്നിവ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പെടുന്നു.

ഇലക്കറികളും പച്ചക്കറികളും
ഇലക്കറികളും പച്ചക്കറികളും താരതമ്യേന വയറിന് ദോഷം ചെയ്യാത്തവയാണ്. ഇവ പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുന്‍പ് നല്ലപോലെ കഴുകണം. നാരുള്ള ഭക്ഷണം ദഹനത്തെ എളുപ്പമാക്കുന്നു.

പഴവര്‍ഗങ്ങള്‍
പഴവര്‍ഗങ്ങള്‍ മിക്കവാറും എല്ലാംതന്നെ വയറിന് നല്ലതാണ്പഴവര്ഗങ്ങള് വയര്‍ തണുപ്പിയ്ക്കാന്‍ ഉത്തമമാണ്.

വെളുത്തുള്ളി
വെളുത്തുള്ളി നല്ലൊരു അണുനാശിനിയാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ ഉപാധിയാണിത്.

കോഴിയിറച്ചി
മസാലകളൊന്നും ചേര്‍ക്കാതെ ബേക്ക് ചെയ്ത കോഴിയിറച്ചി ദഹിക്കാന്‍ പ്രയാസമില്ലാത്ത ഭക്ഷണമാണ്. ഇറച്ചി കഴിക്കണമെന്നുള്ളവര്‍ക്ക് ഇതു കഴിക്കാം.

സംഭാരം, കരിക്കിന് വെള്ളം
സംഭാരം, കരിക്കിന് വെള്ളം എന്നിവ വേനലില്‍ വയറിന് സുഖവും ആരോഗ്യവും നല്‍കും.

വെള്ളം
ഭക്ഷണം മാത്രമല്ലാ, വെള്ളവും വയറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ വിഷാംശം നീങ്ങും, വയറിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.



Click it and Unblock the Notifications
