ഹൃദ്രോഗികള്‍ക്കും വ്യായാമം അത്യാവശ്യം

Posted By:
Subscribe to Boldsky

പൊതുവേ ഹൃദ്രോഗികളെല്ലാം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നാണ് വീട്ടുകാര്‍ നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ വ്യായാമത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ ഒരിക്കലും അങ്ങനെ പറയില്ല. കൃത്യമായ വ്യായാമമുറകള്‍ നപ്പിലാക്കിയാല്‍ ഹൃദ്രോഗ സാധ്യത തന്നെ വളരെ കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തില്‍ അധികം ഹൃദ്രോഗികളും സൃഷ്ടിക്കപ്പെടുന്നത് വ്യായാമത്തിന്റെ അഭാവം കൊണ്ടാണത്രേ. ഹൃദ്രോഗമുണ്ടാകാതിരിക്കാനും ഇവയുടെ കാഠിന്യം കുറയ്ക്കാനും വ്യായാമത്തിലൂടെ കഴിയും. പലരുടേയും ജീവനെടുക്കുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക്

പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ്. ഒരു തവണ രോഗം ബാധിച്ചവര്‍ക്കും വ്യായാമം ചെയ്താല്‍ പിന്നീട് രോഗസാധ്യത വളരെ കുറവായിരിക്കും.

വ്യായാമത്തിനു പകരം വീട്ടുജോലികള്‍ ചെയ്താല്‍ മതിയെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പെട്ടെന്നൊരു ദിവസം വ്യായാമം ചെയ്തു തുടങ്ങാം എന്നു കരുതുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നിങ്ങള്‍ ഈ സാഹസത്തിനു പുറപ്പെടാവൂ. താഴെ പറയുന്ന വഴികളിലൂടെ വ്യായാമം ചെയ്തു തുടങ്ങാം.

 നടത്തം ഉത്തമം

നടത്തം ഉത്തമം

ഹൃദ്രോഗമുള്ളവരും പാരമ്പര്യമായി രോഗസാധ്യതയുള്ളവരും വ്യായാമം ആരംഭിക്കുന്നതിനു മുന്‍പ് ഡോക്ടറുമായി ഒരു കൂടിക്കാഴ്ച നടതത്ുന്നത് നല്ലതായിരിക്കും. എത്രസമയം നടക്കാം? എപ്പൊ മുതല്‍ നടന്നു തുടങ്ങാം എന്നിവയൊക്കെ ഡോക്ടറുടെ നിര്‍ദ്ധേശ പ്രകാരം ആവുന്നത് നല്ലതായിരിക്കും.

വീട്ടിലിരുന്നും വ്യായാമം

വീട്ടിലിരുന്നും വ്യായാമം

ഹൃദ്രോഗികള്‍ വീട്ടിലിരുന്ന് ചെയ്യുന്ന വ്യായാമവും അത്യുത്തമമായിരിക്കും. വ്യായാമം എന്നു പറയുമ്പോള്‍ ചെടി നനയ്ക്കല്‍ വരെ അതില്‍പെടും. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരിക, തറതുടയ്ക്കുക തുടങ്ങിയവയെല്ലാം വ്യായമത്തിന്റെ ഒരു ഭാഗമാണെന്ന് പറയുന്നതില്‍ അത്ഭുതമില്ല.

സ്‌കൂളില്‍ നിന്നും ആരംഭിക്കാം

സ്‌കൂളില്‍ നിന്നും ആരംഭിക്കാം

എന്തു തുടങ്ങുന്നതും നമ്മള്‍ സ്‌കൂളില്‍ നിന്നാണ്. അതു പോലെ തന്നെ വ്യായാമത്തിന്റെ ആദ്യ പാഠങ്ങള്‍ സ്‌കൂളില്‍ നിന്ന് തന്നെ ആരംഭിക്കുന്നതും നല്ലതാണ്. വളര്‍ന്നു വരുമ്പോള്‍ ഉള്ള ഹൃദ്രോഗ സാധ്യതകളെ പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയും പരിഹാര മാര്‍ഗ്ഗങ്ങളെ പറ്റിയും സ്‌കൂളില്‍ നിന്നും ലഭിക്കുന്ന പഠനം നാം ഒരിക്കലും മറന്നു പോകില്ലെന്നതും പ്രത്യേകതയാണ്.

സമയത്തിനു വിലയുണ്ട്

സമയത്തിനു വിലയുണ്ട്

ആദ്യമായി വ്യായമം ചെയ്യുന്ന ഒരു വ്യക്തി ആദ്യം തന്നെ ഒരു മണിക്കൂറിലധികം വ്യായാമത്തിനായി മിനക്കെടരുത്. ആദ്യം പതുക്കെ പതുക്കെ വേണം വ്യായാമം തുടങ്ങേണ്ടത്. ദിവസം അര മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവെയ്ക്കണം. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ പത്തോ പതിനഞ്ചോ മിനിട്ട് വ്യായാമം ചെയ്യാം. കുറഞ്ഞത് ആഴ്ചയില്‍ അഞ്ചോ ആറോ ദിവസങ്ങളിലെങ്കിലും വ്യായാമം ചെയ്യണം.

എയറോബിക്‌സിന് സ്വാഗതം

എയറോബിക്‌സിന് സ്വാഗതം

എയറോബിക്‌സ് വ്യായാമമുറകള്‍ ഹൃദ്രോഗികള്‍ക്കും ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ്. ഓട്ടം, നീന്തല്‍, ഡാന്‍സ് തുടങ്ങിയവ ഇത്തരത്തിലുള്ള വ്യായാമങ്ങളാണ്. എന്നാല്‍ അമിതഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള എയറോബിക്‌സ് വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ക്ക് ഹാനീകരമാണ്.

 അമിത വ്യായാമം അരുത്

അമിത വ്യായാമം അരുത്

ഒരു തവണ ഹൃദയാഘാതം വന്നവര്‍ കൃത്യമായി വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പിന്നീട് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കുറയും. എന്നാല്‍ വ്യക്തിയുടെ ഹൃദയാരോഗ്യം കണക്കിലെടുത്തു വേണം വ്യായാമമുറകള്‍ ആരംഭിക്കേണ്ടത് എന്നത് പ്രധാനമാണ്.

യോഗയും നല്ലത്

യോഗയും നല്ലത്

യോഗ ചെയ്യുന്നതും ഹൃദ്രോഗസാധ്യതയെ കുറയ്ക്കും. ഇത് മനസ്സിലെ സ്വസ്ഥമാക്കുകയും കൂടുതല്‍ എനര്‍ജി പ്രദാനം ചെയ്യുകയും ചെയ്യും.

English summary

Special Exercise for Heart Patients

Regular Exercise is a great way to remain healthy and reduce your risk of heart disease. Here are some easy exercise to get you into a routine
Story first published: Tuesday, July 21, 2015, 15:23 [IST]
Subscribe Newsletter