ശരീര ക്ഷീണം അകറ്റാന്‍ വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

തിരക്കു പിടിച്ച ജീവിതത്തില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ശരീര ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച. ഇത്തരം ക്ഷീണങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം. ഊര്‍ജ്ജസ്വലമായ ജീവിതക്രമമാണ് വേണ്ടത്. ജോലിസ്ഥലത്തും വീട്ടിലും ഉറക്കം തൂങ്ങിയിരിക്കുന്നവരെ കാണാം. ഏപ്പോഴും ക്ഷീണിച്ച് അവശരായപ്പോലെ നില്‍ക്കും. ശരീര ക്ഷീണമാണ് ഇവരുടെ പ്രധാന പ്രശ്‌നം.

ആര്‍ത്രൈറ്റീസ് മാറ്റും ഭക്ഷണങ്ങള്‍

ശരീര ക്ഷീണം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ശരീരത്തിന് വേണ്ട വിധത്തില്‍ വിശ്രമം കിട്ടാതിരിക്കുമ്പോഴും രക്തക്കുറവ്, വിളര്‍ച്ച ഭക്ഷണം എന്നിവയൊക്കെ ക്ഷീണത്തിന് കാരണമാകാം. ക്ഷീണം അകറ്റാനുള്ള ചില വീട്ടുവൈദ്യങ്ങള്‍ പറഞ്ഞുതരാം...

തേന്‍

തേന്‍

ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചെറുചൂടുവെള്ളത്തില്‍ എന്നും കഴിക്കുക.

ഞവര അരി

ഞവര അരി

ഞവര അരി തൈര് ചേര്‍ത്ത വെള്ളത്തില്‍ വേവിച്ച് കഴിക്കുന്നതും ശരീര ക്ഷീണം കുറയ്ക്കും.

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ചെറുപയര്‍, നിലക്കടല എന്നിവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല പ്രതിരോധശേഷി നല്‍കും. ശരീരം തളര്‍ന്നു പോകാതെ നോക്കും.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് നീര് കുടിക്കുന്നതും ശരീര ക്ഷീണം അകറ്റാന്‍ സഹായിക്കും.

അമുക്കുരം

അമുക്കുരം

അമുക്കുരം പൊടിച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുന്നതും ക്ഷീണം അകറ്റും.

നെല്ലിക്ക

നെല്ലിക്ക

അഞ്ച് പച്ചനെല്ലിക്ക ചതച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് അരഗ്ലാസ് വെള്ളം ചേര്‍ത്ത് എന്നും കഴിക്കുക. ശരീര ക്ഷീണം ഉണ്ടാകില്ല.

English summary

how to overcome tiredness

Tiredness or fatigue is a common problem. Often, it is not a medical issue but one that can be reversed by a change of lifestyle.
Subscribe Newsletter