For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്‌റൂട്ട് ജ്യൂസ് കേമനാണെന്നറിഞ്ഞില്ല

By Sruthi K M
|

ബീറ്റ്‌റൂട്ട് പോഷകങ്ങളുടെ കലവറയാണെന്ന് അറിയാം. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

പച്ച ബദാം കഴിച്ചിട്ടുണ്ടോ...?

ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ഇങ്ങനെ പല ഗുണങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.

കായികതാരങ്ങള്‍ക്ക്

കായികതാരങ്ങള്‍ക്ക്

പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായികക്ഷമത വര്‍ദ്ധിപ്പിക്കും. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് 90 മിനിട്ടും കളം നിറഞ്ഞു കളിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

ഹൃദയത്തിന്

ഹൃദയത്തിന്

രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്.

രക്തക്കുഴലുകള്‍ക്ക്

രക്തക്കുഴലുകള്‍ക്ക്

ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്‌സൈഡായി മാറും. നൈട്രിക് ഓക്‌സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്തചംക്രമണം സുഗമമാകുന്നു.

ബുദ്ധിഭ്രംശം

ബുദ്ധിഭ്രംശം

ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി.

പ്രമേഹം

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്.

പ്രായമായവര്‍ക്ക്

പ്രായമായവര്‍ക്ക്

പ്രായമായവരില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.

ഹെല്‍ത്തി ബീറ്റ്‌റൂട്ട് ജ്യൂസ്

ഹെല്‍ത്തി ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. വെള്ളം, പഞ്ചസാര, ഇഞ്ചി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാല്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. ചൂട് ആറിയതിനുശേഷം കുടിക്കാം. ഇത്തരത്തിലും ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കാം.

English summary

The benefits of beetroot juice are enormous

The benefits of beetroot juice are enormous. The betalain in beet is a powerful antioxidant, anti-inflammatory and fungicidal substance.
X
Desktop Bottom Promotion