For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കൂടുന്നതിനു കാരണമറിയണോ?

|

കൊഴുപ്പടിഞ്ഞു കൂടിയാല്‍ ഇതു പോകുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ശരീരഭാഗമാണ് വയര്‍. ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും. മാത്രമല്ല, വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാനും സാധ്യതയേറെയാണ്. കംപ്യൂട്ടര്‍ ജോലികള്‍ക്കിടെ ധ്യാനം ചെയ്യാം

എന്താണെന്നറിയില്ല, വയര്‍ ചാടുന്നുവെന്നു പലരും പരാതി പറയുന്നതു കേട്ടു കാണും. ഇതിനു ചിലപ്പോള്‍ താഴെപ്പറയുന്നവയായിരിയ്ക്കും കാരണങ്ങള്‍.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതിലെ കൊഴുപ്പ് നേരിട്ടു വയറ്റില്‍ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത് വയര്‍ ചാടുവാന്‍ ഇടയാക്കും.

നല്ല കൊഴുപ്പിന്റെ കുറവ്‌

നല്ല കൊഴുപ്പിന്റെ കുറവ്‌

നല്ല കൊഴുപ്പ് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ അകറ്റാന്‍ ഏറെ പ്രധാനമാണ്. വയര്‍ ചാടാതിരിയ്ക്കാനും ഇത് പ്രധാനം. സാല്‍മണ്‍, അവോക്കാഡോ, ഒലീവ് ഓയില്‍, വാള്‍നട്ട്, സണ്‍ഫഌവര്‍ സീഡ് എന്നിവ നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍

വയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ ശരിയായ വ്യായാമരീതികള്‍ ചെയ്യേണ്ടതും പ്രധാനം. കാര്‍ഡിയോ, വെയ്റ്റ് ട്രെയ്‌നിംഗ് വ്യായാമങ്ങള്‍ ചെയ്യണം. ഇത് വയറ്റിലെ മസിലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കാന്‍ സഹായിക്കും.

പ്രായമേറുന്നത്

പ്രായമേറുന്നത്

പ്രായമേറുന്നത് വയര്‍ ചാടാനുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ചു സ്ത്രീകളില്‍ മെനോപോസാകുമ്പോള്‍. പ്രായമേറുന്തോറും അപചയപ്രക്രിയ കുറയുന്നും മെനോപോസില്‍ സംഭവിയ്ക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ് കാരണം. നല്ല ഡയറ്റും വ്യായാമവും ഗുണം നല്‍കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. സ്‌ട്രെസ് ഒഴിവാക്കുക.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കം വയറിനെ സ്വാധീനിയ്ക്കും. കുറവ് ഉറങ്ങുമ്പോള്‍ ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് വയര്‍ ചാടാന്‍ ഇടയാക്കും. ഉറക്കക്കുറവ് അമിത ഭക്ഷണത്തിലേയ്ക്കും വഴിയൊരുക്കും.

ഹൈപ്പോതൈറോയ്ഡ്, ഓവറി സിസ്റ്റ്

ഹൈപ്പോതൈറോയ്ഡ്, ഓവറി സിസ്റ്റ്

ഹൈപ്പോതൈറോയ്ഡ്, ഓവറി സിസ്റ്റ് തുടങ്ങിയ രോഗങ്ങളും വയര്‍ ചാടാന്‍ ഇടയാക്കും. ഇതിന് ചികിത്സ തേടുക.

മദ്യപാനം

മദ്യപാനം

മദ്യപാനം, പ്രത്യേകിച്ചു ബിയര്‍ വയര്‍ ചാടാനിട വരുത്തുന്ന ഒന്നാണ്. ഈ ശീലം നിയന്ത്രിയ്ക്കുക.

സോഡ

സോഡ

സോഡ പോലുള്ള പാനീയങ്ങള്‍ കുടിയ്ക്കുന്ന ശീലമുണ്ടെങ്കില്‍ വയര്‍ ചാടാന്‍ സാധ്യതയേറെയാണ്. ഇതിലെ മധുരമാണ് വില്ലന്‍. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Reasons Of Your Belly Fat You Don't Know

There are many reasons of fat belly. It is hard to lose belly fat. Know the reasons why you cant melt the belly fat easily.
Story first published: Tuesday, December 1, 2015, 11:36 [IST]
X
Desktop Bottom Promotion