ധ്യാനിയ്ക്കുവാന്‍ കാരണങ്ങളും!!

Posted By: Super
Subscribe to Boldsky

പൂര്‍ണ്ണമായ നിശബ്ദതയില്‍, കണ്ണുകള്‍ അടച്ച്, കൈകകള്‍ മലര്‍ത്തി, ഓം എന്ന് ജപിച്ചുകൊണ്ടിരിക്കുന്നതായി നാം കണ്ടിട്ടുള്ളത് സന്യാസിമാരെയാണ്. എന്നാല്‍ ഇത് കാലത്ത് ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ജോലി ചെയ്യുന്ന ലൗകിക ജീവിതം നയിക്കുന്ന ആളുകള്‍ക്കും ചെയ്യാവുന്നതാണ്.

ഇത് നിങ്ങള്‍ക്ക് ജ്ഞാനത്തിനുമപ്പുറത്ത് ഗുണം ചെയ്യും. ധ്യാനത്തിന്‍റെ ഏഴ് ഗുണങ്ങള്‍ അറിയുക.

വേദന കുറയ്ക്കുന്നു

വേദന കുറയ്ക്കുന്നു

അടക്കി നിര്‍ത്തുന്ന ക്രോധമാണ് ശരീരത്തില്‍ വേദനയുണ്ടാക്കുന്നതെന്നാണ് ചില പഠനങ്ങള്‍ കാണിക്കുന്നത്. നിങ്ങളെ തണുപ്പിക്കാന്‍ ധ്യാനത്തിനാവും. അതുപോലെ നടുവിലോ, മറ്റ് ശരീരഭാഗങ്ങളിലോ അനുഭവപ്പെടുന്ന വേദന നിങ്ങളുടെ തലയിലെ വേദനയുടെ ഭാഗമായിരിക്കും. ന്യൂറോസയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് 80 മിനുട്ട് സമയത്തെ ധ്യാനം വേദന പകുതിയോളം കുറയ്ക്കാന്‍ സഹായിക്കും. ഈ പഠനത്തില്‍ വോളണ്ടിയര്‍മാരെ ധ്യാനത്തിന് മുമ്പും പിമ്പും ഒരു വേദനാ പരീക്ഷണത്തിന് വിധേയരാക്കി. മാഗ്നെറ്റിക് റിസോണന്‍സ് ഇമേജിങ്ങ്(എംആര്‍ഐ) ഉപയോഗിച്ച് തലച്ചോര്‍ സ്കാന്‍ ചെയ്തതില്‍ ധ്യാനത്തിന് ശേഷം വേദന അനുഭവപ്പെട്ടിരുന്ന ഭാഗങ്ങളില്‍ വ്യക്തമായ മാറ്റം കാണാനായി.

ലൈംഗിക ജീവിതത്തിന് കരുത്ത്

ലൈംഗിക ജീവിതത്തിന് കരുത്ത്

അല്പം ശ്രദ്ധ കിടക്കയില്‍ നല്ല അനുഭവം നല്കും. അടുത്തകാലത്ത് നടത്തിയ ഒരു ഗവേഷണം അനുസരിച്ച് മൈന്‍ഡ്ഫുള്‍ മെഡിറ്റേഷന്‍ ട്രെയിനിങ്ങ്(ഇതില്‍ ഒരു വ്യക്തി ചിന്തകളെ എങ്ങനെ നിലവിലുള്ള നിമിഷത്തിലേക്ക് കൊണ്ടുവരാമെന്ന് പഠിക്കുന്നു) സ്ത്രീകളുടെ ലൈംഗികാനുഭവം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. സെക്സിനിടെ സ്വയം വിധിക്കുന്ന സംസാരം സ്ത്രീയുടെ മനസ്സില്‍ നിറയുന്നത് പൂര്‍ണ്ണമായ ലൈംഗികാനുഭവത്തെ തടയും. മറ്റൊരു പഠനമനുസരിച്ച് ധ്യാനിക്കുന്ന കോളേജ് പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ചിത്രങ്ങള്‍ കണ്ടപ്പോള്‍ ധ്യാനിക്കാത്തവരേക്കാള്‍ ഉത്തേജനമുണ്ടായി.

മാനസിക തടസ്സങ്ങളെ നീക്കുന്നു

മാനസിക തടസ്സങ്ങളെ നീക്കുന്നു

നിങ്ങള്‍ ഒരു മാനസിക സമ്മര്‍ദ്ധത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയോ, അല്ലെങ്കില്‍ സുഹൃത്തുമായുള്ള കലഹം പരിഹരിക്കാന്‍ ശ്രമിക്കുകയോ ആണെങ്കില്‍ ഒരേ കാര്യം ഒരേ വിധത്തില്‍ ചെയ്യുന്നത് എല്ലായ്പോഴും ഫലം നല്കില്ല.പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങളെ ഒഴിവാക്കാന്‍ ധ്യാനം സഹായിക്കും. ഏതാനും ആഴ്ചത്തെ മൈന്‍ഡ് ഫുള്‍ ട്രെയിനിങ്ങ് വഴി ഇത് പഠിച്ചവര്‍ക്ക് പ്രശ്നപരിഹാരത്തിനുള്ള കഴിവ് അത് പഠിക്കാത്തവരേക്കാള്‍ നേടാനായി.

മാനസികമായ കരുത്ത്

മാനസികമായ കരുത്ത്

ചില വൈകാരിക സംഭവങ്ങള്‍ നമ്മളെ ദുര്‍ബലപ്പെടുത്തുന്നത് തടയാന്‍ ധ്യാനത്തിന് സാധിക്കും. ഒരു പഠനത്തില്‍, സൈനിക വിന്യാസത്തിന് തയ്യാറെടുക്കുന്ന നാവികരെ ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ വീതം എട്ടാഴ്ചത്തേക്ക് ധ്യാനം പരിശീലിപ്പിച്ചു. അത് ചെയ്യാത്ത നാവികരേക്കാള്‍ അവര്‍ക്ക് മാനസിക നിലയില്‍ പുരോഗതിയുള്ളതായും, ഓര്‍മ്മ ശക്തി വര്‍ദ്ധിച്ചതായും കണ്ടു(വിവരങ്ങളുടെ ഹ്രസ്വമായ സമയത്തേക്കുള്ള ശേഖരിക്കലും വീണ്ടെടുക്കലും). ഇത് നിര്‍ണ്ണായ സന്ദര്‍ഭങ്ങളില്‍ വൈകാരികമായി തളരാതെ മാനസികമായ ഒരു പടച്ചട്ടയോടെ ജാഗ്രതയോടെയിരിക്കാന്‍ സഹായിച്ചു.

ശാന്തത

ശാന്തത

നവാഗതരും അനുഭവ സമ്പത്തുള്ളവരുമായവര്‍ കംപാഷന്‍ മെഡിറ്റേഷന്‍ പരിശീലിച്ചു(ടിബറ്റിലെ സന്യാസിമാര്‍ സാധാരണമായി ചെയ്യുന്നത്). ഇത് പ്രിയപ്പെട്ടവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സ്നേഹവും കരുണയും അവരിലേക്ക് തിരിച്ചു വിടുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് അത് വിവേചനമില്ലാതെ എല്ലാവരിലേക്കും വ്യാപിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ വൈകാരികമായ സ്വരം കേള്‍ക്കുമ്പോള്‍, അതായത് ഒരു ദുഖിതയായ സ്ത്രീയുടെ കരച്ചില്‍, ഒരു കുട്ടിയുടെ ചിരി പോലുള്ളവ, അവരുടെ തലച്ചോറിലെ തന്മയീഭാവവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമത കാണിച്ചു. ഇത് ഈ ധ്യാനം ചെയ്യാത്തവരേക്കാള്‍ കൂടുതലായിരുന്നു.

ഏകാഗ്രത

ഏകാഗ്രത

നഗരവാസികള്‍ക്ക് എഡിഎച്ച്ഡി അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, വൈ-ഫി എന്നിവയും ആരെയും എത് സമയത്തും ബന്ധപ്പെടാനുള്ള സാധ്യതയും ശ്രദ്ധ വ്യതിചലിക്കാന്‍ കാരണമാകുന്നു. എങ്ങനെയാണ് ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഏകാഗ്രത ലഭിക്കുക? സെന്‍ രീതിയായ 'ചിന്തിക്കാത്തതിനെക്കുറിച്ച് ചിന്തിക്കുക' എന്നത് നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും മനസ് വ്യതിചലിക്കുന്നത് തടയുകയും ചെയ്യും.

തലച്ചോറിനെ സജീവമാക്കുന്നു

തലച്ചോറിനെ സജീവമാക്കുന്നു

ഓം എന്ന് ജപിക്കുന്നത് നിങ്ങള്‍ക്ക് സാമര്‍ത്ഥ്യം നല്കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ദീര്‍ഘകാലമായി ധ്യാനം ചെയ്യുന്നവര്‍(സമത, വിപാസന, സെന്‍ തുടങ്ങി പല രീതികള്‍ ചെയ്യുന്നവര്‍) ധ്യാനം ചെയ്യാത്തവരേക്കാള്‍ തലച്ചോറിലെ കോര്‍ട്ടെക്സില്‍ ധാരാളം മടക്കുകളുണ്ടാവും. ഈ മടക്കുകള്‍ മറ്റുള്ളവരേക്കാള്‍ കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നു.

Read more about: meditation ധ്യാനം
English summary

Reasons To Practice Meditation

Here are some reasons to practice meditation. Read more to know about,