Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലൈംഗിക ബന്ധത്തില്‍ സമയദൈര്‍ഘ്യം കൂട്ടാം
നിങ്ങളുടെ കരുത്ത് കുറവ് മൂലം കിടക്കയില്‍ ഏറെ സമയം പിടിച്ച് നില്ക്കാനാവുന്നില്ലേ?
അങ്ങനെയെങ്കില്‍ ഇവിടെ പറയുന്ന, നിങ്ങളുടെ സ്റ്റാമിന കൂട്ടാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുകയും പങ്കാളിയെ സന്തോഷിപ്പിക്കുകയും ചെയ്യാം.

മനസിനെ സ്വതന്ത്രമാക്കുക
നിങ്ങള്‍ക്ക് ഏറെ സമയം പിടിച്ച് നില്‍ക്കാനാവുന്നില്ലെങ്കില്‍ ലൈംഗികമായ എല്ലാ പ്രതീക്ഷകളില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കുക. പ്രതീക്ഷകള്‍ നിങ്ങളുടെ പ്രകടനത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കും.

നന്നായി ലൂബ്രിക്കേറ്റ് ചെയ്യുക
ദി ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന് നടത്തിയ ഒരു പഠനം അനുസരിച്ച് കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷന് നേടുന്ന പുരുഷന്മാര്ക്ക് അല്ലാത്തവരേക്കാള്‍ ഏറെ സമയം പിടിച്ച് നില്ക്കാനാവും.

രതിപൂര്‍വ്വ ലീലകള്‍
ലൈംഗികബന്ധത്തിലേക്ക് നേരിട്ട് പോകുന്നതിന് പകരം രതിപൂര്‍വ്വ കേളികളും, വദന സുരതവും, ചുംബനവും ആരംഭിക്കുക. പതിയെ തുടങ്ങുന്നത് വഴി നിങ്ങള്‍ക്ക് ഏറെ സമയം തുടരാനാവും.

ഇടക്കിടെയുള്ള സെക്സ്
നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇത് നിങ്ങളെ ഒരു വിദഗ്ദനാക്കുക മാത്രമല്ല ദീര്‍ഘകാലയളവില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സ്വയംഭോഗം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി അനുഭൂതി നല്കുന്ന ശരീരഭാഗങ്ങളേതൊക്കെയെന്ന് മനസിലാക്കുന്നതിന് സ്വയം ഭോഗം ചെയ്ത് നോക്കാം.

വസ്തി പ്രദേശത്തെ പേശികള്‍
ലൈംഗികബന്ധത്തില്‍ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികള്‍ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈര്‍ഘ്യം നല്‍കും.

സ്ക്വാറ്റ്സ്
നിങ്ങളൊരു തുടക്കക്കാരനും, മികവ് നേടാന്‍ ആഗ്രഹിക്കുന്ന ആളുമാണെങ്കില് സ്ക്വാറ്റ്സ് ചെയ്യുക. ബോഡിവെയ്റ്റ് സ്ക്വാറ്റിന് ഒരു ഉപകരണവും ആവശ്യമില്ല. എന്നാല്‍ കൂടുതലായി സ്റ്റാമിന നേടേണ്ടതുണ്ടെങ്കില്‍ ഫുള്‍ സ്ക്വാറ്റോ, വണ്‍ ലെഗ് സ്ക്വാറ്റോ ചെയ്യുക.

ബെഞ്ച് പ്രസ്സ് -
പരന്ന സ്ഥലത്ത് കിടക്കുക. നടുവ് വളയുന്നില്ല എന്ന് ഉറപ്പ് വരുത്തി ബാര്‍ബെല്‍ കൈയ്യില്‍ തോളകലത്തില്‍ പിടിക്കുക. കൈപ്പത്തി പാദത്തിന് അഭിമുഖമായി പിടിച്ച് ബാര്‍ബെല്‍ നേരെ മുകളിലേക്കും താഴേക്കും അമര്‍ത്തുക. ഇത് ചെരിച്ച് ചെയ്യുന്നത് അപ്പര്‍ ചെസ്റ്റിന് കൂടുതല്‍ ഊന്നല്‍ നല്‍കും. താഴ്ത്തി ചെയ്യുന്നത് ലോവര്‍ ചെസ്റ്റിന് ഊന്നല്‍ നല്‍കും.

കെഗല്
കെഗല് വ്യായാമം നിങ്ങളുടെ വസ്തി പ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നതും കിടക്കയില്‍ ഏറെ സമയം പിടിച്ച് നില്ക്കാന് സഹായിക്കുന്നതുമാണ്. വസ്തി പ്രദേശത്തെ പേശികളില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ശക്തമായ ഉദ്ധാരണം ലഭിക്കും. ലളിതമായ വ്യായാമങ്ങള്‍ വഴി ഇത് ആരംഭിക്കാം. ബാത്ത്റൂമില്‍ പോകുമ്പോള്‍ മൂത്രമൊഴിക്കാനും പിടിച്ച് നിര്‍ത്താനും ശ്രമിക്കുക.

വ്യായാമങ്ങള്‍
കിടക്കയില്‍ ഏറെ നേരം പിടിച്ച് നില്‍ക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സാധിക്കും.

മദ്യം ഒഴിവാക്കുക
പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.

സ്ട്രെച്ച്
പേശികളുടെ വലിച്ചില് ഒഴിവാക്കാന്‍ കാലും കയ്യും സ്ട്രെച്ച് ചെയ്യുക. പേശികളില്‍ വേദനയുണ്ടാകാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് സ്ട്രെച്ചിങ്ങ്.

പ്രോട്ടീന്‍
പ്രോട്ടീനുകള്‍ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകള്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.

ശരീരഭാരം
ഉയരത്തിനും, ശരീരഘടനയ്ക്കും അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം.

ഭക്ഷണക്രമം
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെട്ട മികച്ച സന്തുലനമുള്ള ആഹാരക്രമം പിന്തുടരുക. ധാരാളം പഴങ്ങളും, പച്ചക്കറികളും, മാംസവും കഴിക്കുക.

രക്തചംക്രമണം
ദൈര്‍ഘ്യമേറിയ ഉദ്ധാരണത്തിന് നല്ല രക്തചംക്രമണം ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരു മസാജ് ലഭിക്കുന്നത് രക്തയോട്ടം കൂട്ടുകയും സെക്സ് ഹോര്‍മോണുകള്‍ പുറത്ത് വിടുകയും ചെയ്യും.

ഉറക്കം
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നല്ല ഉറക്കം ആവശ്യമാണ്. നല്ല സെക്സിന് മുമ്പേ നല്ല ഉറക്കത്തില്‍ ശ്രദ്ധയൂന്നുക. തുടക്കത്തില്‍ നിങ്ങള്‍ സെക്സില്‍ ശ്രദ്ധ നല്കിയാല് പ്രവര്‍ത്തനത്തിന് ഭംഗം വരികയും ലൈംഗികശേഷി കെടുത്തുന്ന ഉറക്കമില്ലായ്മക്ക് കാരണമാവുകയും ചെയ്യും.

സമ്മര്‍ദ്ദം ഒഴിവാക്കുക
മാനസിക സമ്മര്‍ദ്ദം കാര്യങ്ങളെ മന്ദീഭവിപ്പിക്കും. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടുന്നുവെങ്കില്‍ റിലാക്സ് ചെയ്യുകയും ധ്യാനിക്കുകയും, മൂഡ് മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക.



Click it and Unblock the Notifications
