ആര്‍ത്തവ കാലത്തെ ശുചിത്വം

Posted By: Super
Subscribe to Boldsky

ആര്‍ത്തവം ഒരു പ്രശ്‌നമായി കണ്ടു തുടങ്ങിയാല്‍ ലോകത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് കരുതാം. ലോകത്തെ പകുതിയോളം വരുന്ന ജനതയുടെ അന്തസ്സിന്റെയും ക്ഷേമത്തിന്റേയും നേര്‍ ആനുപാതികമായ ജൈവ പ്രക്രിയയാണിത്.

സ്ത്രീ ശരീരത്തെ കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ഉള്ള തെറ്റായ ധാരണകള്‍ മൂലമാണ് ആര്‍ത്തവത്തെ സംബന്ധിച്ച് ഇത്രയധികം കെട്ടുകഥകള്‍ പ്രചരിക്കുന്നത്. ആര്‍ത്തവ സമയത്ത് പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല, അടുക്കളയില്‍ കടക്കരുത് എന്ന തുടങ്ങി പൂര്‍ണമായും മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കണം എന്നുവരെയുള്ള നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. കാലം ഏറെ മാറി അതിനാല്‍ നമ്മളും മാറണം. ക്യാന്‍സര്‍ വരുത്തും ഭക്ഷണങ്ങള്‍

ആര്‍ത്തവകാല വേദന കുറയ്ക്കുന്നതിനായി ഈ കാലയളവില്‍ വൃത്തിയോടെയും ശുചിത്വത്തോടെയും ഇരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

സാനിട്ടറി നാപ്കിന്‍, ടാംമ്പണ്‍

സാനിട്ടറി നാപ്കിന്‍, ടാംമ്പണ്‍

ആദ്യപടിയായി ആര്‍ത്തവ കാലത്തെ ശുചിത്വത്തിന് വേണ്ട അനുയോജ്യമായ മാര്‍ഗമാണ് തിരഞ്ഞെടുക്കേണ്ടത്. ആര്‍ത്തവ ദിനങ്ങളില്‍ വൃത്തിയോടെയും ശുചിത്വത്തോടെയും ഇരിക്കുന്നതിന് സാനിട്ടറി നാപ്കിന്‍, ടാംമ്പണ്‍ എന്നിവ ഉള്‍പ്പടെ പലതും ഉപയോഗിക്കാന്‍ ഇന്ന് കഴിയും. ഇന്ത്യയില്‍, അവിവാഹിതകളായ പെണ്‍ കുട്ടികളിലേറെ പേരും സാനിട്ടറി നാപ്കിന്‍ ആണ് മുന്‍ഗണന നല്‍കുന്നത്. ടാംമ്പണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങളുടെ ഒഴുക്കിനായി ഏറ്റവും താഴ്ന്ന ആഗിരണ നിരക്കുള്ളത് വേണം തിരഞ്ഞെടുക്കാന്‍. സാനിട്ടറി നാപ്കിന്‍ ആയാലും ടാംമ്പണ്‍ ആയാലും ശീലമാകുന്നതിന് സമയം എടുക്കും എന്ന കാര്യം തിരിച്ചറിയണം. നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങുന്നതാണോ എന്നറിയുന്നത് വരെ ഒരു തരത്തിലുള്ള സുരക്ഷയ്ക്കായി ഒരു ബ്രാന്‍ഡ് തന്നെ പരീക്ഷിച്ച് നോക്കുക. പല ബ്രാന്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥത നല്‍കും. ഓരോന്നും പലര്‍ക്കും പല രീതിയിലായിരിക്കും ഇണങ്ങുക.

പതിവായി മാറ്റുക

പതിവായി മാറ്റുക

സാനിട്ടറി പാഡ്, ടാംമ്പണ്‍ എന്നിവ പതിവായി മാറ്റേണ്ടത് വളരെ പ്രധാനമാണ്. സാനിട്ടറി നാപ്കിന്‍ ആണെങ്കില്‍ ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും ടാംമ്പണ്‍ ആണെങ്കില്‍ ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും മാറ്റണമെന്നാണ്. ചില സ്ത്രീകള്‍ക്ക് അമിതമായി ഒഴുക്കുണ്ടാകണം, അങ്ങനെയുള്ളവര്‍ കൂടുതല്‍ തവണ മാറ്റണം. അല്ലാത്തവര്‍ പതുക്കെ മാറ്റിയാല്‍ പതി.

സാനിട്ടറി നാപ്കിന്‍ പഞ്ഞി, ജെല്‍ എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കന്നത്. ഒരു തവണ ഇതിലേക്ക് രക്തം ഒഴുകിയാല്‍ രക്തം വലിച്ചെടുക്കും, എന്നാല്‍ ചില പരിധി കഴിഞ്ഞാല്‍ പാഡ് നിറയുകയും ഒലിച്ചിറങ്ങുകയും ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ആര്‍ത്തവരക്തം -ഒരിക്കല്‍ ശരീരത്തില്‍ നിന്നും പോന്നു കഴിഞ്ഞാല്‍ അവ ശരീരത്തിന്റെ മറ്റ് അവയവങ്ങളെ മലിനപ്പെടുത്തും

പതിവായി കഴുകുക

പതിവായി കഴുകുക

പുതിയ പാഡ് വയ്ക്കുന്നതിന് മുമ്പ് യോനിയും ചുറ്റുമുള്ള ഭാഗങ്ങളും വൃത്തിയായി കഴുകണം.നിങ്ങള്‍ക്ക് സ്വയം കഴുകാന്‍ കഴിയില്ല എങ്കില്‍ ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയെങ്കിലും ചെയ്യണം. ആര്‍ത്തവം തുടങ്ങി കഴിഞ്ഞാല്‍ യോനിക്ക് ചുറ്റുമുള്ള ചെറു പ്രദേശങ്ങളിലും ചര്‍മ്മങ്ങളിലും രക്തം പ്രവേശിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ എപ്പോഴും ഈ അധിക രക്തം കഴുകി കളയാന്‍ ശ്രദ്ധിക്കണം. യോനീ പ്രദേശത്തെ ദുര്‍ഗന്ധം അകറ്റാനും ഇത് സഹായിക്കും.

സോപ്പോ മറ്റ് ഉത്പന്നങ്ങളോ ഉപയോഗിക്കരുത്

സോപ്പോ മറ്റ് ഉത്പന്നങ്ങളോ ഉപയോഗിക്കരുത്

ഈ സമയത്ത് സ്വയം നന്നായി കഴുകണം എന്നത് വളരെ പ്രധാനമാണ്, ചെറു ചൂട് വെള്ളം ഇതിനായി ഉപയോഗിക്കാം. പുറമെ ഉള്ള ഭാഗങ്ങളില്‍ സോപ്പ് ഉപയോഗിക്കാം എന്നാല്‍ യോനിക്ക് അകത്ത് സോപ്പ് ഉപയോഗിക്കരുത്.

ഉപയോഗിച്ച സാനിട്ടറി ഉത്പന്നങ്ങള്‍ കളയുക

ഉപയോഗിച്ച സാനിട്ടറി ഉത്പന്നങ്ങള്‍ കളയുക

സാനിട്ടറി നാപ്കിന്‍, ടാംമ്പണ്‍, മെന്‍സ്ട്രുവല്‍ കപ്പ് എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ ഇവ ഉപയോഗ ശേഷം നീക്കം ചെയ്യേണ്ടത് എങ്ങനെയാണന്നും അറിഞ്ഞിരിക്കണം.

ഉപയോഗിച്ച ശേഷം ഇവ എല്ലായ്‌പ്പോഴും ഒരു പേപ്പറില്‍ പൊതിഞ്ഞോ പ്ലാസ്റ്റിക് ബാഗില്‍ ഇട്ടോ വേണം കളയാന്‍. ഉപയോഗിച്ച് സാനിട്ടറി നാപ്കിന്‍ ആണന്ന് മനസ്സിലാവാതിരിക്കാന്‍ തുറന്നു പോകാത്ത വിധം പൊതിഞ്ഞ് വേണം ഇവ കളയാന്‍.

തിണര്‍പ്പ്

തിണര്‍പ്പ്

അമിതമായ ഒഴുക്കുള്ള ദിവസങ്ങളില്‍ ആയിരിക്കും ഇത് അനുഭവപ്പെടുക. ഏറെ നേരം പാഡ് നനഞ്ഞിരിക്കുകയും തുടകളില്‍ ഉരസുകയും ചെയ്യുന്നത് ഈ പ്രദേശത്ത് ചുവന്ന പാടുകളും തിണര്‍പ്പും ഉണ്ടാകാന്‍ കാരണമാകും. ഇത് ഉണ്ടാകുന്ന തടയുന്നതിന് നനവ് വരാതെ ശ്രദ്ധിക്കുക. തിണര്‍പ്പ് ഉണ്ട് എങ്കില്‍ ഇടയ്ക്കിടെ പാഡ് മാറ്റി നനവ് ഒട്ടും വരാതെ ശ്രദ്ധിക്കുക. കിടക്കുന്നതിന് മുമ്പ് കുളികഴിഞ്ഞ് ആന്റിസെപ്റ്റിക് ഓയ്ന്‍മെന്റുകള്‍ പുരട്ടുക. ഇത് നിലവിലുള്ളവയെ ഭേദമാക്കുകയും തുടര്‍ന്നുണ്ടാവാതെ നോക്കുകയും ചെയ്യും.

പ്രശ്‌നം വഷളാവുകയാണെങ്കില്‍ ഡോക്ടറെ കാണുക. ഈ പ്രദേശത്തെ നനവ് ഒഴിവാക്കുന്നതിന് സഹായിക്കുന്ന മരുന്നടങ്ങിയ പൗഡറുകള്‍ നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിന് കഴിയും.

പതിവായി കുളിക്കുക

പതിവായി കുളിക്കുക

തെറ്റായ നിര്‍ദ്ദേശമാണ് ഇതെന്ന് ചിലര്‍ കരും, കാരണം ചിലരുടെ ആചാര പ്രകാരം ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ കുളിക്കരുതെന്ന് വിശ്വാസമുണ്ട്. പണ്ട് കാലത്ത് തുറന്ന പ്രദേശങ്ങളിലും പൊതുവായുള്ള ജലാശയങ്ങളിലും മറ്റും ആയിരുന്നു സ്ത്രീകളും കുളിച്ചിരുന്നത് എന്നതു കൊണ്ടാവാം ഇങ്ങനെ പറഞ്ഞിരുന്നത്. എന്നാല്‍, വീട്ടില്‍ സ്വന്തം മുറിയോട് ചേര്‍ന്ന്

ആര്‍ത്തവകാലത്തെ ശുചിത്വം

ആര്‍ത്തവകാലത്തെ ശുചിത്വം

കുളിക്കുമ്പോള്‍ ശരീരം മാത്രമല്ല ശരീരത്തിലെ രഹസ്യഭാഗങ്ങള്‍ കൂടി വൃത്തിയാക്കാനുള്ള അവസരം ഉണ്ടാകും. കൂടാതെ ആര്‍ത്തവ കാലത്തെ വലിച്ചിലുകള്‍, പുറം വേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാനും മാനികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ആര്‍ത്തവം അടുത്തു കഴിഞ്ഞാല്‍ ഇതിനായി തയ്യാറായിരിക്കണം. സാനിട്ടറി നാപ്കിന്‍, ടാംമ്പണ്‍ എന്നിവ ഒരു വൃത്തിയുള്ള ബാഗില്‍ വേണ്ടവിധം എടുത്തു വയ്ക്കുക, ടൗവല്‍, പേപ്പര്‍ ടിഷ്യു, ഹാന്‍ഡ് സാനിട്ടൈസര്‍, ആരോഗ്യ ദായകങ്ങളായ ലഘു ഭക്ഷണങ്ങള്‍, കുടിക്കാനുള്ള വെള്ളം, ആന്റിസെപ്റ്റിക് മരുന്നുകള്‍( നിങ്ങള്‍ ഉപയോഗിക്കുന്നത്) എന്നിവ കരുതുക.

പാഡും ടാംമ്പണും പതിവായി മാറ്റേണ്ട് അത്യാവശ്യമാണ്, അതിനാല്‍ ഇവ അധികം കരുതിയിരിക്കണം. ശരിയായ രീതിയില്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം അങ്ങനെയെങ്കില്‍ ഇവ മലിനപ്പെടാതിരിക്കും.

പാഡും ടാംമ്പണും വൃത്തിയായല്ല ബാഗിലും മറ്റും സൂക്ഷിക്കുന്നത് എങ്കില്‍ യുടിഐ പോലെ യോനിയില്‍ വിവിധതരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകാം.

ഗര്‍ഭധാരണശേഷിയുടെയും നല്ല ആരോഗ്യത്തിന്റെയും തെളിവാണ് ആര്‍ത്തവം എന്ന് മനസ്സിലാക്കുക. അതിനാല്‍ ഇതിന്റെ വൃത്തിയും സുരക്ഷയും നമ്മള്‍ ഉറപ്പ് വരുത്തണം. ഇരുന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍??

English summary

Menstrual Hygiene Tips

Menstrual hygiene is very important for women for keeping their body healthy. Here are some of the tips for menstrual hygiene,