For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മരുന്നുകള്‍ നിങ്ങളെ രോഗിയാക്കും!!

|

അസുഖങ്ങള്‍ മാറാന്‍ മരുന്നുകള്‍ ആവശ്യം. ഇത്‌ ഡോക്ടരുടെ നിര്‍ദേശപ്രകാരം കഴിയ്‌ക്കണമെന്നതാണ്‌ തത്വം. എന്നാല്‍ നാം പലപ്പോഴും മെഡിക്കല്‍ ഷോപ്പുകളില്‍ പോയി തന്നിഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങിക്കഴിയ്‌ക്കുന്നവരാണ്‌.

ഇതു കൊണ്ടു പലപ്പോഴും അസുഖങ്ങള്‍ മാറുമെങ്കിലും ഇവയ്‌ക്കു പലതിനും സൈഡ്‌ ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്‌. മരുന്നു കഴിയ്ക്കുമ്പോള്‍ ഇവ ശ്രദ്ധിയ്ക്കൂ

ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാങ്ങിക്കഴിയ്‌ക്കുന്ന ചില മരുന്നുകള്‍ ഭാവിയില്‍ നിങ്ങളെ രോഗിയാക്കും. ഇത്തരത്തില്‍ ഒഴിവാക്കേണ്ട ചില മരുന്നുകളെക്കുറിച്ചറിയൂ,

നോണ്‍ സ്‌റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍

നോണ്‍ സ്‌റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍

സന്ധിവേദന മാറ്റുവാന്‍ നോണ്‍ സ്‌റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഉപയോഗിയ്‌ക്കാറുണ്ട്‌. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം കിഡ്‌നി, ലിവര്‍ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളും ഇവയുണ്ടാക്കും.

അസെറ്റോമിനോഫെന്‍

അസെറ്റോമിനോഫെന്‍

അസെറ്റോമിനോഫെന്‍ എന്നൊരു പാരസെറ്റമോളുണ്ട്‌. ഇത്‌ പനി, വേദന എന്നിവയ്‌ക്കുപയോഗിയ്‌ക്കാറുണ്ട്‌. ഇത്‌ ലിവര്‍ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും.

അസിഡിറ്റി മരുന്നുകള്‍

അസിഡിറ്റി മരുന്നുകള്‍

അസിഡിറ്റിയ്‌ക്കു വേണ്ടി മരുന്നുകള്‍ കഴിയ്‌ക്കുന്നവരുണ്ട്‌. പ്രോട്ടോണ്‍ ഇന്‍ഹിബിറ്റേഴ്‌സ്‌, എച്ച്‌ 2 ബ്ലോക്കേഴ്‌സ്‌ എന്നിവയാണ്‌ ഇതില്‍ പ്രധാനമായും വരുന്നത്‌. ഇവയുടെ ഉപയോഗം സ്വാഭാവികമായ ദഹനപ്രക്രിയകളെ ബാധിയ്‌ക്കും. ന്യൂമോണിയ, അള്‍സര്‍, പോഷകക്കുറവ്‌ എന്നീ അവസ്ഥകളിലേയ്‌ക്കു വഴി വയ്‌ക്കും.

അന്റാസിഡുകള്‍

അന്റാസിഡുകള്‍

ഗ്യാസ്‌ പ്രശ്‌നങ്ങള്‍ക്ക്‌ മഗ്നീഷ്യം, അലുമിനിയം സാള്‍ട്ടുകള്‍ അടങ്ങിയ അന്റാസിഡുകള്‍ സ്ഥിരമായി ഉപയോഗിയ്‌ക്കുന്നവരുണ്ട്‌. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം കിഡ്‌നി സ്‌റ്റോണ്‍, ശരീരത്തിന്‌ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ വയ്യാത്ത അവസ്ഥ എന്നിവയ്‌ക്കു വഴിയൊരുക്കും.

 സെഡേറ്റീവുകള്‍

സെഡേറ്റീവുകള്‍

ഉറങ്ങാന്‍ സെഡേറ്റീവുകളെ ആശ്രയിക്കുന്നവരുണ്ട്‌. ഇത്‌ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഇതില്ലാതെ പിന്നീട്‌ ഉറങ്ങാനാവില്ലെന്ന അവസ്ഥ വരും. ഡോസ്‌ വര്‍ദ്ധിപ്പിയ്‌ക്കേണ്ടി വരും. ഇവ നിങ്ങള്‍ക്ക്‌ ശരിയായ ഉറക്കമായിരിയ്‌ക്കില്ല നല്‍കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാനും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്‌ വഴിയൊരുക്കും.

കുട്ടികള്‍ക്ക്‌ ചുമ, കോള്‍ഡ്‌ മരുന്നുകള്‍

കുട്ടികള്‍ക്ക്‌ ചുമ, കോള്‍ഡ്‌ മരുന്നുകള്‍

കുട്ടികള്‍ക്ക്‌ ചുമ, കോള്‍ഡ്‌ തുടങ്ങിയ മരുന്നുകള്‍ സ്ഥിരമായും അളവില്‍ കൂടുതലും നല്‍കുന്നത്‌ ഹൃദയ, നാഡീപ്രശ്‌നങ്ങള്‍ വരുത്തി വയ്‌ക്കും.

Read more about: health ആരോഗ്യം
English summary

Medicines That Can Make You Sick

Abuse of non prescription drugs has increased to a greater extent. Today, Boldsky will share with you some harmful effects of over the counter drugs. Have a look at some non prescription drugs that can kill you.
Story first published: Saturday, March 21, 2015, 13:48 [IST]
X
Desktop Bottom Promotion