For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മവിശ്വാസവും ആരോഗ്യവും തമ്മിലെന്ത് ബന്ധം

|

ആത്മവിശ്വാസമുയര്‍ത്താനുള്ള പല വഴികളെക്കുറിച്ചും നമുക്കറിയാം. ഇനിയും അതില്‍ ആവര്‍ത്തനവിരസത അനുഭവപ്പെടും. എന്നാല്‍ ആരോഗ്യവും ആത്മവിശ്വാസവും പരസ്പര പൂരകങ്ങളാണ്.

ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആത്മവിശ്വാസമുള്ള മനസ്സുണ്ടാകൂ. അതിനാല്‍ നാം ആലോചിക്കേണ്ടത് ശാരീരികമായ ഫിറ്റ്‌നസ്സും അതില്‍ നിന്നുണ്ടാകുന്ന ആത്മവിശ്വാസവുമാണ്. പഴമക്കാര്‍ പറയും ആത്മാര്‍ത്ഥമായി നാം ഒരു കാര്യം വിചാരിച്ചാല്‍ അത് അങ്ങനെതന്നെ സംഭവിക്കും എന്ന്. ആരോഗ്യത്തിനായി ശീലിക്കാം ഈ മാറ്റങ്ങള്‍

എന്നാല്‍ അതിലേക്കുള്ള വഴി പലപ്പോഴും വിഷമം പിടിച്ചതായിരിക്കും. നമ്മള്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ജീവിത വിജയം നേടിയ പലരേയും അനുകരിക്കാന്‍ ശ്രമിക്കും. അവര്‍ ചെയ്യുന്ന പോലെ ചെയ്യാനുള്ള ബുദ്ധിമുട്ട് ചിലപ്പോള്‍ നമ്മുടെ മനം മടുപ്പിക്കും. എന്നാല്‍ അതില്‍ നിന്നും രക്ഷ നേടി ആത്മവിശ്വാസവും ആരോഗ്യവുമുള്ള ശരീരം സ്വന്തമാക്കാന്‍ ഇതാ ചില കുറുക്കുവഴികള്‍.

നിരന്തരമായി പ്രയത്‌നിക്കുക

നിരന്തരമായി പ്രയത്‌നിക്കുക

നിരന്തര പ്രയത്‌നം നമ്മുടെ ആത്മവിശ്വാസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കൂടാതെ ഇങ്ങനെ അദ്ധ്വാനിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ആവശ്യമില്ലാത്ത കൊഴുപ്പുകള്‍ക്കും ഗുഡ്‌ബൈ പറയാം. ഇതോടെ ആത്മ വിശ്വാസവും വര്‍ദ്ധിക്കും ആരോഗ്യവും വര്‍ദ്ധിക്കും.

രോഗങ്ങളോട് പറയാം ഗുഡ്‌ബൈ

രോഗങ്ങളോട് പറയാം ഗുഡ്‌ബൈ

ഇന്നത്തെ കാലത്ത് രോഗങ്ങളുടെ പേരില്‍ മാത്രം മനുഷ്യന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. എന്നാല്‍ രോഗങ്ങള്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നതും ഈ ആത്മവിശ്വാസത്തിന്റെ മുന്നിലാണ്. ആരോഗ്യമുള്ള ഒരു ശരീരത്തെ ഒരിക്കലും രോഗങ്ങള്‍ പിടി കൂടുകയില്ല. കൂടാതെ മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും ആത്മവിശ്വാസത്തിനു കഴിയും.

 വ്യായാമം അത്യാവശ്യം

വ്യായാമം അത്യാവശ്യം

വ്യായാമം ചെയ്താല്‍ നല്ല ആരോഗ്യം ലഭിക്കും. ഇതിലൂടെ ഉയര്‍ന്ന ആത്മവിശ്വാസവും ലഭിക്കും. ലിഫ്റ്റ് വെയ്റ്റിംഗ് ചെയ്യുന്നതിലൂടെ നമ്മുടെ മസിലുകള്‍ക്കും പേശികള്‍ക്കും ബലവും കരുത്തും ലഭിക്കും. ഇത് മറ്റുള്ളവരുടെ മുന്നില്‍ താന്‍ എല്ലാം തികഞ്ഞവനാണെന്ന ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കും.

ഭക്ഷണം അത്യാവശ്യ ഘടകം

ഭക്ഷണം അത്യാവശ്യ ഘടകം

നിറയെ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തേയും ആരോഗ്യത്തേയും നല്ല പോലെ ബാധിക്കും. എന്തെന്നാല്‍ നല്ല ഭക്ഷണം നമ്മുടെ തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റം എപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നമ്മളിലുണ്ടാക്കും.

വായന ശീലമാക്കാം

വായന ശീലമാക്കാം

നിങ്ങള്‍ ഒരു പുസ്തകപ്പുഴുവാണോ? എങ്കില്‍ നിങ്ങളുടെ ശരീരം ഒരു പൂജാമുറി പോലെ പവിത്രമായിരിക്കും. എന്തുകൊണ്ടെന്നാല്‍ വായനാ ശീലം വളര്‍ത്തിയെടുക്കുന്നതിലൂടെ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ പവിത്രമാവുകയാണ്. വായിക്കുന്നതിലെ നല്ലതിനെ സ്വീകരിക്കുകയും അത് ശരീരത്തിനെ അനുസരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം നിങ്ങളില്‍ ഉണ്ടായിരിക്കും.

പ്രണയിച്ചു കൊണ്ടേ ഇരിക്കൂ

പ്രണയിച്ചു കൊണ്ടേ ഇരിക്കൂ

പ്രണയം നമ്മുടെ ശാരീരിക മാനസിക അവസ്ഥകളെ ശരിക്കും ഉപയോഗപ്പെടുത്തും. ഒരാളുടെ ജീവിതത്തില്‍ പ്രണയത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പുരുഷന് സ്വയം മതിപ്പും ആത്മവിശ്വാസവും തന്റെ ശാരീരികാരോഗ്യത്തെകുറിച്ചുള്ള ചിന്തയും വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും.

 കുളിക്കാം തണുത്ത വെള്ളത്തില്‍

കുളിക്കാം തണുത്ത വെള്ളത്തില്‍

തണുത്ത വെള്ളത്തിലുള്ള കുളി എന്തുകൊണ്ടും നല്ലതാണ്. വ്യായാമത്തിനു ശേഷം തണുത്ത വെള്ളത്തില്‍ ഉള്ള കുളി പല രോഗങ്ങളോടുമുള്ള പട പൊരുതലാണ്. ഇതിലൂടെ മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും കാത്തു സൂക്ഷിക്കാം.

യാതാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക

യാതാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക

ഞാന്‍ എത്ര ഒരുങ്ങിയാലും പൃഥ്വിരാജോ, നിവിന്‍പോളിയോ ആകില്ലെന്ന സത്യം മേനസ്സിലാക്കുക. തനിക്ക് താനായിരിക്കാനേ കഴിയുകയുള്ളൂ എന്നും എല്ലാ പെണ്‍കുട്ടികളും തന്നിലേക്കാര്‍ഷിക്കപ്പെടണമെന്നുമുള്ള വിചാരവും പുറത്തു നിര്‍ത്തിയാല്‍ തന്നെ നമ്മുടെ ആത്മവിശ്വാസത്തിന്റെ ലെവല്‍ ഉയര്‍ന്നിരിക്കും. ഇത് നമുക്ക ശാരീരിക സന്തോഷവും പ്രദാനം ചെയ്യും.

ചിരിക്കാന്‍ മറക്കല്ലേ

ചിരിക്കാന്‍ മറക്കല്ലേ

ചിരിയാണ് ഇന്ന് ഏറ്റവും വലിയ ഔഷധം. പല അസുഖങ്ങളും ചിരികൊണ്ട് മാറ്റാവുന്നതാണ്. ചിരി മാനസികാരോഗ്യം മാത്രമല്ല നല്‍കുന്നത് ശാരീരികമായും ആരോഗ്യത്തോടെയിരിക്കാന്‍ ഇത് നമ്മെ സഹായിക്കും.

ധ്യാനം, യോഗ

ധ്യാനം, യോഗ

ധ്യാനം യോഗ എന്നിവയ്ക്കും നമ്മുടെ ജീവിതത്തില്‍ ചില അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. കൃത്യമായ സമയത്തുള്ള യോഗ ചെയ്യലും ധ്യാനവും നമുക്ക് ആരോഗ്യമുള്ള മനസ്സു മാത്രമല്ല, ആരോഗ്യമുള്ള ശരീരത്തേയും പ്രദാനം ചെയ്യും.

English summary

How Having Healthy Life Boost Your Self Confidence

Confidence is everything. Our level of confidence any given moment dictates how we feel about ourselves.
X
Desktop Bottom Promotion