ആര്‍ത്തവവിരാമ ശേഷവും അസ്വാദ്യകരമായ സെക്സ് !

Posted By: Staff
Subscribe to Boldsky

ആര്‍ത്തവ വിരാമത്തിലെത്തുന്നതോടെ, ലൈംഗികബന്ധം പ്രശ്നമാകുമോ, തന്‍റെ ലൈംഗിക താല്പര്യം നഷ്ടപ്പെടുമോ എന്നൊക്കെ സ്ത്രീകള്‍ ആശങ്കപ്പെട്ട് തുടങ്ങും. എന്നാല്‍ ആര്‍ത്തവ വിരാമത്തിന് ശേഷവും സജീവമായ ലൈംഗികബന്ധം സാധ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ 'നല്ല സെക്സ്' എന്ന ആശയത്തിന് ആര്‍ത്തവ വിരാമത്തിന് ശേഷം മാറ്റം സംഭവിക്കും. നിങ്ങള്‍ക്ക് എന്താണ് സന്തോഷം നല്കുന്നത് എന്ന് തിരിച്ചറിയുകയും, ലൈംഗികതയെ എത് വിധത്തില്‍ സജീവമാക്കി നിര്‍ത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതുമാണ് ഇതിലെ പ്രധാന ഘടകം. ആര്‍ത്തവ വിരാമത്തിന് ശേഷവും ലൈംഗികബന്ധം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് നോക്കാം.

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമത്തോടെ ലൈംഗിക താല്പര്യമുണ്ടാക്കുന്ന പ്രധാന ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രോജെസ്റ്റീറോണ്‍ എന്നവയുടെ അളവ് കുറയും. കൂടാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ യോനിയില്‍ ചെറിയ മുറിവുകളുണ്ടാകാനും ഇടയാകും. ലൂബ്രിക്കന്‍റുകള്‍ ഉപയോഗിക്കുക, കൂടുതല്‍ സമയം പൂര്‍വ്വകേളികളിലേര്‍പ്പെടുക, അല്പം ഈസ്ട്രജന്‍ ക്രീം ഉപയോഗിക്കുക എന്നിവ വഴി ഈ പ്രശ്നം പരിഹരിക്കാം.

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമം, സെക്‌സ്‌

ടെസ്റ്റോസ്റ്റീറോണിന്‍റെ അളവിലുണ്ടാകുന്ന കുറവ്, പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ വഴി നിങ്ങളുടെ ലൈംഗിക താല്പര്യത്തില്‍ വലിയ ഇടിവ് സംഭവിക്കാം. വൈദ്യശാസ്ത്ര നിര്‍ദ്ദേശമനുസരിച്ച് രതിമൂര്‍ച്ഛ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, പരസ്പരം ശരീര സാമീപ്യം ആസ്വദിക്കുക. അനാവശ്യമായി മരുന്നുകള്‍ ഉപയോഗിക്കരുത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക. ഇത് വഴി ലൈംഗികതയെ അവ ദോഷകരമായി ബാധിക്കുന്നത് തടയാനാകും. സ്വയംഭോഗം, ചുംബനം, ആലിംഗനം, തുറന്ന ആശയവിനിമയം എന്നിവ ലൈംഗിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്നതിന് ആവശ്യമാണ്.

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമം, സെക്‌സ്‌

നിങ്ങള്‍ സ്വയംഭോഗത്തില്‍ ആശ്രയം കണ്ടെത്തിയേക്കാം. സ്വഭാവികമല്ലെന്ന് തോന്നിയാലും വളരെ സഹായകരമായ ഒരു ലൈംഗിക പ്രവൃത്തിയാണിത്. സ്വയം ഭോഗം ചെയ്താല്‍ നിങ്ങള്‍ക്ക് അനുഭൂതി നല്കുന്ന മേഖലകള്‍ കണ്ടെത്താനും അത് പങ്കാളിയോട് പറഞ്ഞ് ലൈംഗിക പങ്കാളിത്തം സജീവമാക്കാനും സാധിക്കും. സ്വയംഭോഗം ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ഇത് അനിയന്ത്രിതമായാല്‍ ഒരു സെക്സോളജിസ്റ്റിന്‍റെ സഹായം ആവശ്യമായി വന്നേക്കാം.

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമം, സെക്‌സ്‌

സെക്സ് തെറാപ്പിയും കൗണ്‍സിലിങ്ങും ഫലപ്രദമാകും. എല്ലാ കാര്യങ്ങളും പരാജയപ്പെടുകയും, നിങ്ങള്‍ക്ക് ലൈംഗിക താല്പര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, സെക്സ് തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിങ്ങിന് വിധേയമാവുക. നിങ്ങളുടെ വൈകാരികതകളെ തെറാപ്പിസ്റ്റുകള്‍ വിശദമായി മനസിലാക്കും. ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ആശയവിനിമയ തകരാറുകള്‍, സുരക്ഷിതത്വമില്ലായ്മ, മറ്റ് സൈക്കോ സെക്ഷ്വല്‍ പ്രശ്നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കൗണ്‍സിലര്‍ അല്ലെങ്കില്‍ തെറാപ്പിസ്റ്റ് സഹായിക്കും. വൈദ്യചികിത്സക്ക് പുറമേ മറ്റ് ചില നിര്‍ദ്ദേശങ്ങളും അവര്‍ തന്നേക്കാം.

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമം, സെക്‌സ്‌

ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പിയും ഫലം നല്കുന്നതാണ്. ആര്‍ത്തവവിരാമത്തെ കൈകാര്യം ചെയ്യുന്നതിന്‍റെ പ്രധാന ഉദ്ദേശം രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കലും ലൈംഗിക ജീവിതത്തിന് ഉത്സാഹം പകരുകയുമാണ്. ജീവിത ശൈലിയിലെ മാറ്റം, ഹോര്‍മോണ്‍ തെറാപ്പി, ഹോര്‍മോണ്‍ സംബന്ധമല്ലാത്ത ചില പ്രത്യേക ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. മറ്റ് ചികിത്സകളഓട് പ്രതികരിക്കാത്ത, ഗുരുതരമായ രോഗങ്ങളുള്ള സ്ത്രീകളില്‍ മാത്രമാണ് ഇന്ന് ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പി(എച്ച്ആര്‍റ്റി) ചെയ്യുന്നത്. ശക്തമായ ഹോട്ട്ഫ്ലാഷ്, രാത്രിയിലെ വിയര്‍ക്കല്‍, മൂഡ് വ്യതിയാനങ്ങള്‍, യോനിയിലെ വരള്‍ച്ച എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ഹോര്‍മോണ്‍ തെറാപ്പിയുടെ ഗുണങ്ങളും ദോഷങ്ങളും വിശദീകരിച്ച് നല്‍കിയതിന് ശേഷം എച്ച്ആര്‍റ്റി നിര്‍ദ്ദേശിക്കാം.

ആര്‍ത്തവവിരാമം, സെക്‌സ്‌

ആര്‍ത്തവവിരാമം, സെക്‌സ്‌

ആരോഗ്യകരമായ ജീവിതശൈലി നിര്‍ബന്ധമുള്ള ഒരു കാര്യമാണ്. തളര്‍ന്ന പേശികളെ ചടുലമാക്കി ചെറുപ്പം ആസ്വദിക്കാന്‍ ഇനിയും വൈകിയിട്ടില്ല. അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ വിശാലമാക്കുമെങ്കില്‍ പിന്നെ മടിക്കുന്നതെന്തിനാണ്? കെഗല്‍ എക്സര്‍സൈസ് വഴി നിങ്ങളുടെ യോനീ ഭിത്തികളും, ഇടുപ്പിലെ പേശികളും ശക്തിപ്പെടുത്തുക. ഇത് മികച്ച രതീമൂര്‍ച്ഛ നല്കാന്‍ സഹായിക്കും. എന്നാല്‍ മൂത്രമൊഴിക്കുമ്പോളോ, മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോളോ കെഗല്‍ വ്യായാമം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അത് പേശികളെ ദുര്‍ബലമാക്കുകയും മൂത്രം പൂര്‍ണ്ണമായി പുറന്തള്ളുന്നതില്‍ പരാജയപ്പെടുകയും, തന്മൂലം മൂത്രാശയ അണുബാധക്ക് കാരണമാവുകയും ചെയ്യും. വരണ്ട യോനി സെക്‌സിനു തടസമോ, പരിഹാരമുണ്ട്‌

Subscribe Newsletter