For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട യോനി സെക്‌സിനു തടസമോ, പരിഹാരമുണ്ട്‌

|

പല സ്ത്രീകളിലും ലൈംഗിക ബന്ധം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് യോനീയിലുണ്ടാകുന്ന വരള്‍ച്ച. സെക്‌സിനു മാത്രമല്ല, യോനിയുടെ ആരോഗ്യത്തിനും ഇത് അത്ര നല്ലതല്ല. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ലൈംഗികബന്ധം അസുഖകരമാകാന്‍ ഈ പ്രശ്‌നം ഇട വരുത്തും.

യോനിയിലെ വരള്‍ച്ചയ്ക്കു പല കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചും ഇതിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ,

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

യോനിയിലുണ്ടാകുന്ന ചൊറിച്ചില്‍, സെക്‌സില്‍ വേദന, ബ്ലീഡീംഗ്, മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന നീറ്റല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

കാരണങ്ങള്‍

കാരണങ്ങള്‍

ഡയഫ്രം,കോണ്ടംസ്, ടാമ്പൂണ്‍, ചിലതരം ആന്റിഡിപ്രസന്റുകളും ആന്റിബയോട്ടിക്കുകളും, റേഡിയേഷന്‍, കീമോതെറാപ്പി, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, സോപ്പുകളുടേയും ലോഷനുകളുടേയും ഉപയോഗം തുടങ്ങി ഇതിന് വിവിധയിനം കാരണങ്ങളുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

ഈസ്ട്രജന്‍ ഹോര്‍മോണാണ് യോനിയില്‍ ലൂബ്രിക്കേഷന്‍ നല്‍കുന്നത്. മെനോപോസ്, ഓവറി, ഗര്‍ഭപാത്രം എന്നിവ നീക്കം ചെയ്യുക, ഹോര്‍മോണല്‍ കോണ്‍ട്രാസെപ്റ്റീവുകള്‍, സ്‌ട്രെസ്, പുകവലി തുടങ്ങിയവ ഹോര്‍മോണ്‍ തകരാറിലാക്കും. ഇതും കാരണമാകാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ഒലീവ് ഓയില്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു യോനീഭിത്തികളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

കറ്റാര്‍വാഴയുടെ ജെല്‍ ഇതിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണെന്നു പറയാം. ഇത് പാലില്‍ കലര്‍ത്തി പുരട്ടാം. ഇതു കുടിയ്ക്കുന്നതും നല്ലതാണ്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

മഞ്ഞള്‍, പാല്‍ എന്നിവയുടെ മിശ്രിതം യോനിയില്‍ പുരട്ടുന്നതും കുടിയ്ക്കുന്നതും ഗുണം ചെയ്യും.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് മറ്റൊരു പ്രതിവിധി.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

എള്ളെണ്ണ അല്‍പം ഒരു പഞ്ഞിയിലെടുത്ത് യോനീഭാഗത്തു പുരട്ടുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്യണം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് യോനീഭാഗത്തു നനവു നല്‍കാന്‍ പ്രധാനമാണ്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

അല്‍പം ടീ ട്രീ ഓയില്‍ പുരട്ടുന്നതും ഗുണം നല്‍കും.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

നല്ല വൃത്തിയുള്ള കോട്ടന്‍ അടിവസ്ത്രങ്ങള്‍, അതും നല്ല പോലെ ഉണക്കിയത് മാത്രം ഉപയോഗിയ്ക്കുക. ഇത് ദിവസം രണ്ടു തവണ മാറുന്നതും നല്ലത്. ഇവ അധികം വീര്യമുള്ള ഡിറ്റെര്‍ജെന്റുകള്‍ ഉപയോഗിച്ചു കഴുകരുത്. നല്ലപോലെ വെയിലിലിട്ടുണക്കുകയും വേണം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

കെമിക്കലുകള്‍, രാസവസ്തുക്കള്‍ എന്നിവ യോനിയില്‍ ഉപയോഗിയ്ക്കരുത്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

യോനീഭാഗം അമിതമായി കഴുകരുത്.

ഡയറ്റ്

ഡയറ്റ്

നട്‌സ് കഴിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള ഒരു സ്വാഭാവിക പരിഹാരമാണ്. ഇതിലെ ഫാറ്റി ആസിഡുകളാണ് സഹായിക്കുന്നത്.

ഡയറ്റ്

ഡയറ്റ്

എല്ലാ തരം ഫ്രൂട്‌സും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി യോനീവരള്‍ച്ച ഒഴിവാക്കുകയും ചെയ്യും.

ഡയറ്റ്

ഡയറ്റ്

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കും.

ഡയറ്റ്

ഡയറ്റ്

സോയ ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് ഡയറ്റിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

Read more about: health ആരോഗ്യം
English summary

Natural Tips For Vaginal Dryness

Here are some natural tips for vaginal dryness. Try these tips,
Story first published: Friday, February 20, 2015, 23:11 [IST]
X
Desktop Bottom Promotion