For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലകറക്കം ഉണ്ടോ? പരിഹാരമുണ്ട്..

By Sruthi K M
|

തലകറക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം.. ഓക്കാനം, ഛര്‍ദ്ദി,ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, ക്ഷീണം, അബോധാവസ്ഥ എന്നിവയൊക്കെ തലകറക്കം ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്നു. തലകറക്കം ചിലപ്പോള്‍ ആഘാതത്തിനും, അസ്വസ്ഥതയും, നിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം എന്നിവയൊക്കൊക്കെ കാരണമാകാം. അതുകൊണ്ടുതന്നെ തലകറക്കം ചെറിയൊരു രോഗമായി കരുതാനും പറ്റില്ല.

ഈ രോഗത്തിന് പ്രകൃതിദത്ത പരിഹാരമാണ് വേണ്ടത്. വീട്ടില്‍ നിന്ന് തന്നെ വഴികള്‍ കണ്ടെത്താം. തലചുറ്റല്‍, ബാലന്‍സ് കിട്ടാതെ വരിക, ഒരു വശത്തേക്ക് വീഴുക, ഓക്കാനം, ഛര്‍ദ്ദി, കണ്ണിന് മങ്ങല്‍, ചെവിയില്‍ ഒരു തരം മുഴക്കം, തലവേദന എന്നിവയ്‌ക്കൊയാണോ നിങ്ങളുടെ പ്രശ്‌നം?. ശരീരത്തിനുള്ളിലെ ചെവിക്ക് ഇന്‍ഫക്ഷന്‍ വരുമ്പോള്‍ തലകറക്കം ഉണ്ടായേക്കാം.

രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ അല്ലെങ്കില്‍ കൂടുമ്പോള്‍, പ്രമേഹം ഉണ്ടാകുമ്പോള്‍, ബ്രൊയ്ന്‍ ട്യൂമര്‍, തലയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍, കൊളസ്‌ട്രോള്‍ അളവ് കൂടുമ്പോള്‍ ഇങ്ങനെ പല കാരണങ്ങളാവാം തലകറക്കം ഉണ്ടാകുന്നത്. തലകറക്കത്തിനുള്ള ചില വീട്ടുവൈദ്യങ്ങള്‍ അറിയാം.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

തലകറക്കത്തിനും ഓക്കാനത്തിനും ഛര്‍ദ്ദിക്കുമുള്ള ഒന്നാന്തരം മരുന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് കഴിക്കുക.

കുരുമുളകും, ചെറുനാരങ്ങയും

കുരുമുളകും, ചെറുനാരങ്ങയും

തലകറക്കത്തിന്റെ ലക്ഷണങ്ങളായ തലവേദന, ഓക്കാനം, മയക്കം എന്നിവയ്‌ക്കൊക്കെ ഒഴിവാക്കാം. ഉപ്പോ, കുരുമുളകോ ചേര്‍ത്ത ചെറുനാരങ്ങ ജ്യൂസ് കുടിക്കുക. ഇതൊക്കെ ഇല്ലാതാക്കാം.

സെലറി ജ്യൂസ്

സെലറി ജ്യൂസ്

ഓക്കാനത്തിനും ക്ഷീണം തോന്നുന്നതിനും ഉപയോഗിക്കാവുന്ന ഒരു മരുന്നാണിത്. നിങ്ങളുടെ ശരീരത്തിന് നല്ല പോഷകം ആവശ്യമാണ്. സെലറി ജ്യൂസ് കഴിക്കുക.

ഇഞ്ചി

ഇഞ്ചി

തലകറക്കത്തിനുള്ള മറ്റൊരു പരിഹാരമാണിത്. ഛര്‍ദ്ദിയും ഓക്കാനവും ഒഴിവാക്കാം. ഇഞ്ചി രക്തപ്രവാഹത്തെ നല്ല രീതിയിലാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇഞ്ചി ടീ കുടിക്കുക.

എള്ളെണ്ണ

എള്ളെണ്ണ

പെട്ടെന്ന് തലകറക്കം മാറ്റാന്‍ പറ്റുന്ന വഴിയാണിത്. ഏലക്ക പൊടിയില്‍ അല്‍പം എള്ളെണ്ണ ചേര്‍ത്ത മിശ്രിതം നിങ്ങളുടെ തലയില്‍ പുരട്ടുക. ഇത് തലയില്‍ കൂടുതല്‍ രക്തം പ്രവഹിക്കാന്‍ സഹായിക്കുന്നു. അങ്ങനെ തലകറക്കം ഒഴിവാക്കാം.

ഗിന്‍ക്കോ ബിലോബ

ഗിന്‍ക്കോ ബിലോബ

ഈ ഔഷധച്ചെടിയും മരുന്നായി ഉപയോഗിക്കാം. തലകറക്കത്തിന്റെ ലക്ഷണങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിവുള്ളവയാണിത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ബദാം

ബദാം

പോഷകഗുണങ്ങള്‍ അടങ്ങിയ ബദാം മറ്റൊരു മരുന്നാണ്. ഇതിലടങ്ങിയ ഫാറ്റി ആസിഡ്, വൈറ്റമിന്‍, മിനറല്‍സ് എന്നിവ ഇതിനു സഹായിക്കും. നിങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച, തലവേദന എന്നിവയൊക്കെ മാറ്റി തരും. ചൂടുപാലില്‍ ബദാം പൊടി ചേര്‍ക്കുക. ഇത് രാവിലെ കുടിക്കുക.

വെള്ളം

വെള്ളം

ഇത്തരം തളര്‍ച്ചയും ശരീരത്തിന് ബാലന്‍സ് കിട്ടാതെയൊക്കെ വരുന്നത് ജലാംശം കുറഞ്ഞിട്ടുമാകാം. ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. തലകറക്കം തോന്നുമ്പോള്‍ നാല് ഗ്ലാസ് പച്ചവെള്ളം കുടിക്കുക.

ഇരിക്കുകയോ കിടക്കുകയോ ചെയ്യുക

ഇരിക്കുകയോ കിടക്കുകയോ ചെയ്യുക

തലകറക്കം അനുഭവപ്പെടുമ്പോള്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. നില്‍ക്കുമ്പോള്‍ തലമുതല്‍ കാല്‍ വരെ നിങ്ങളുടെ രക്തം കുറയുകയാണ്.

ഒരു വസ്തുവിനെ ഫോക്കസ് ചെയ്യുക

ഒരു വസ്തുവിനെ ഫോക്കസ് ചെയ്യുക

ഇത്തരം ലക്ഷണങ്ങള്‍ വരുമ്പോള്‍ അഞ്ച് മിനിട്ട് എതെങ്കിലും ഒരു വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തലകറക്കം ഇതു വഴി ഇല്ലാതാക്കാം.

English summary

ten home remedies for vertigo

some effective home remedies for vertigo symptoms. Have a look at some natural ways to treat vertigo.
Story first published: Wednesday, March 11, 2015, 10:51 [IST]
X
Desktop Bottom Promotion