For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് കാല്‍ വിറപ്പിക്കല്‍ ശീലമുണ്ടോ..?

By Sruthi K M
|

പലരിലും കാണുന്ന ഒരു ദുശീലമാണ് കാല്‍ വിറപ്പിക്കല്‍. വെറുതെയിരിക്കുമ്പോള്‍ അറിയാതെ കാലാട്ടി പോകുന്നുണ്ടോ. അത്തരം ദുശീലം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പണ്ട് മുത്തശ്ശിമാര്‍ പറയും മക്കള്‍ കാലാട്ടിയാല്‍ അച്ഛന് ദോഷമാണെന്ന്. എന്നാല്‍ അത്തരം അന്തവിശ്വാസമല്ല ഇവിടെ പറയുന്നത്. ഇത്തരം ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യില്ല. കാലിലെ ഞരമ്പുകള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണ് ഇത്തരം അവസ്ഥകള്‍. ഇതിനെ റെസ്റ്റ്‌ലെസ് ലെഗ്‌സ് രോഗം എന്നു പറയുന്നു.

ഇതൊരു രോഗിയുടെ ലക്ഷണമാണെന്ന് തന്നെ പറയാം. എന്നാല്‍ പേടിക്കണ്ട. ഇതിനു നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നത് ദുഃഖിച്ചിരിക്കുമ്പോഴും മാനസികപിരിമുറുക്കത്തില്‍ ഇരിക്കുമ്പോഴുമാണ്. ഇത് ചികിത്സയിലൂടെ മാറ്റിയേ മതിയാകൂ... അതിനുള്ള ചില ടിപ്‌സുകള്‍ പറഞ്ഞുതരാം...

നടക്കാം

നടക്കാം

കാലുകള്‍ ചലിക്കാതെ വരുമ്പോഴാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് അത്തരം അസ്വസ്ഥതകള്‍ വരുമ്പോള്‍ അല്‍പം നടക്കാം. ഒരു ദിവസം കുറച്ച് നടക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്. കാലിലെ ഞരമ്പുകള്‍ക്ക് ഇത് ഗുണം ചെയ്യും. ആദ്യത്തെ സ്റ്റെപ് ഇതാണ്.

ചീത്ത ശീലം ഒഴിവാക്കാം

ചീത്ത ശീലം ഒഴിവാക്കാം

അമിതമായ മദ്യപാനവും പുകവലിയും ഇത്തരം രോഗം നിങ്ങളില്‍ ഉണ്ടാക്കും. അതുകൊണ്ട് അത്തരം ദുശീലങ്ങള്‍ ഒഴിവാക്കുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തെ അസ്വസ്ഥമാക്കും.

വ്യായാമം

വ്യായാമം

ശരിയായ രീതിയിലുള്ള വ്യായാമം ശീലമാക്കാം. ഇത് നിങ്ങളുടെ ശരീരത്തിന്റെ രൂപവും ആരോഗ്യമുള്ളതുമാക്കുന്നു. ഇത് നിങ്ങളുടെ റെസ്റ്റ്‌ലെസ് കാലിന് നല്ലതാണ്. കാലിന് ഗുണം ചെയ്യുന്ന ചില വ്യായാമങ്ങള്‍ ചെയ്യാം.. കാലിലെ ഞരമ്പുകള്‍ക്ക് ബലവും നല്‍കും

ഉറക്കമില്ലേ

ഉറക്കമില്ലേ

ഉറക്കമില്ലാത്ത അവസ്ഥകളിലും ഇത്തരം ശീലങ്ങള്‍ നിങ്ങളില്‍ ഉണ്ടാകുന്നു. ഇത് ഒഴിവാക്കാന്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്. വേഗം ഉറക്കവും വരും.

സ്‌നേഹം

സ്‌നേഹം

സ്‌നേഹവും സന്തോഷമാര്‍ന്ന നിമിഷങ്ങളും നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. ഇത് നാഡീവ്യൂഹത്തിന് ഗുണം ചെയ്യും. സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരികയുമില്ല.

വെള്ളം കുടിക്കൂ

വെള്ളം കുടിക്കൂ

റെസ്റ്റ്‌ലെസ് കാലിന് മികച്ച വീട്ട് പരിഹാരമാണ് വെള്ളം. നന്നായി വെള്ളം കുടിക്കുക. മൂന്നു ലിറ്ററെങ്കിലും വെള്ളം ഒരു ദിവസം കുടിക്കുക. വെള്ളം നിങ്ങളെ ഊര്‍ജ്ജസ്വലനാക്കും. അലസത അകറ്റും.

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി

ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനാഗിരി ഒഴിച്ച് എന്നും രാവിലെ കുടിക്കുക. ഇത് ഇത്തരം ശീലങ്ങളെ നിര്‍ത്താന്‍ സഹായിക്കും.

ടോണിക് വെള്ളം

ടോണിക് വെള്ളം

ആരോഗ്യകരമായ ടോണിക് വാട്ടര്‍ കുടിക്കുന്നതും നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാം. രാത്രി അര ഗ്ലാസ് ടോണിക് വാട്ടര്‍ കഴിക്കുന്നത് ഇത്തരം ഞരമ്പ് രോഗത്തിന് നല്ലതാണ്.

മെഗ്നീഷ്യം അടങ്ങിയവ

മെഗ്നീഷ്യം അടങ്ങിയവ

മെഗ്നീഷ്യം അടങ്ങിയ അവോക്കാഡോ, നട്‌സ്, വിത്തുകള്‍, ചോക്ലേറ്റ്, ഇലക്കറികള്‍ കഴിക്കുന്നത് അത്യുത്തമമാണ്. ഇത് ദിവസവും കഴിച്ചു നോക്കൂ. നിങ്ങളുടെ കാലാട്ടല്‍ ശീലം ഉണ്ടാകില്ല.

ആയുര്‍വ്വേദ വഴികള്‍

ആയുര്‍വ്വേദ വഴികള്‍

ആയുര്‍വ്വേദ മാര്‍ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാം. കാര്‍മോമൈല്‍ ടീ കുടിക്കുന്നത് ഞരമ്പുകള്‍ക്ക് നല്ലതാണ്. ഇത്തരം രോഗം പെട്ടെന്ന് മാറി കിട്ടും.

ഷോക്‌സ് ഉപയോഗിക്കാം

ഷോക്‌സ് ഉപയോഗിക്കാം

രാത്രി കിടക്കുമ്പോള്‍ ഷോക്‌സ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ പാദം ചൂടാക്കി നിര്‍ത്തുന്നു. ചിലപ്പോള്‍ ഇത്തരം രോഗം നല്ല തണുപ്പുണ സമയവും വരാം. അതാണ് ഷോക്‌സ് ഉപയോഗിക്കാന്‍ പറയുന്നത്.

വൈറ്റമിന്‍ ബി ഭക്ഷണം

വൈറ്റമിന്‍ ബി ഭക്ഷണം

വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. മുട്ടയിലും കൂണിലും ധാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്.

ചൂടുവെള്ളത്തില്‍ കുളിക്കാം

ചൂടുവെള്ളത്തില്‍ കുളിക്കാം

ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് റെസ്റ്റ്‌ലെസ് കാലിന് നല്ലതാണ്. ചുടുവെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് കാല് മുക്കി വെക്കുന്നതും നല്ലതാണ്. ഇതൊക്കെ കാലിന്റെ ഞരമ്പിലുള്ള പ്രശ്‌നത്തിന് പരിഹാരമാകും.

English summary

thirteen home remedies for shaking legs habit

here are some of the best and easy home remedies for restless legs, take a look.
Story first published: Tuesday, February 24, 2015, 18:53 [IST]
X
Desktop Bottom Promotion