For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ മാത്രമല്ല, ഇലയും കൊള്ളാം!!

|

പപ്പായ ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ചേര്‍ന്ന ഒരു ഫലവര്‍ഗമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പപ്പായ മാത്രമല്ല, പപ്പായയുടെ ഇലകളും പോഷകഗുണത്തില്‍ സമ്പുഷ്ടമാണ്.

വൈറ്റമിന്‍ എ, ബി, സി, ഡി, കാല്‍സ്യം തുടങ്ങിയവയെല്ലാം പപ്പായയുടെ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.

പപ്പായ ഇലകളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

പപ്പായ ഇലകള്‍ക്ക് ക്യാന്‍സര്‍ ചെറുക്കാന്‍ കഴിവുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സെര്‍വിക്കല്‍, ലംഗ്‌സ്, പാന്‍ക്രിയാറ്റിക്, ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍ തടയാന്‍ ഇത് സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഫംഗസ്, വിരകള്‍

ഫംഗസ്, വിരകള്‍

പപ്പായയുടെ ഇലകളില്‍ കര്‍പെയ്ന്‍ അടക്കം 50ളം ഘടകങ്ങളടങ്ങിയിട്ടുണ്ട്. ഇവ ഫംഗസ്, വിരകള്‍, പാരസൈറ്റുകള്‍ തുടങ്ങിയവയെയെല്ലാം ചെറുക്കാന്‍ ഫലവത്താണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

കോള്‍ഡ്, ഫഌ തുടങ്ങിയ പല രോഗങ്ങളേയും ചെറുക്കാനുള്ള കഴിവ് പപ്പായ ഇലകള്‍ക്കുണ്ട്. ഇവ രോഗപ്രതിരോധശേഷി നല്‍കുന്ന ശ്വേതാണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയുടെ വര്‍ദ്ധനവിനെ സഹായിക്കും.

മലേറിയ

മലേറിയ

മലേറിയ തടയാനും പപ്പായയുടെ ഇലകള്‍ ഏറെ നല്ലതാണ്.

ഡെങ്കുപ്പനി

ഡെങ്കുപ്പനി

പപ്പായ ഇലകളിലെ എന്‍സൈം ഡെങ്കുപ്പനി തടയാന്‍ നല്ലതാണ്. ഇവ ശ്വേതാണുക്കള്‍ വര്‍ദ്ധിപ്പിയ്ക്കും, ഡെങ്കു വൈറസുണ്ടാക്കാനിടയുള്ള ലിവര്‍ പ്രശ്‌നങ്ങള്‍ തടയും.

 വയറുവേദ

വയറുവേദ

പപ്പായ ഇല, പുളി, ഉപ്പ് എന്നിവ ചേര്‍ത്ത് വെളളം തിളപ്പിച്ച് ഇത് തണുക്കുമ്പോള്‍ കുടിയ്ക്കുന്നത് മാസമുറ സമയത്തെ വയറുവേദന ശമിപ്പിയ്ക്കാന്‍ സഹായിക്കുന്നത്.

രക്തമുണ്ടാകാന്‍

രക്തമുണ്ടാകാന്‍

പപ്പായ ഇലയുടെ ജ്യൂസ് ദിവസവും 2 ടേബിള്‍ സ്പൂണ്‍ വീതം കുടിയ്ക്കുന്നത് രക്തമുണ്ടാകാന്‍ സഹായകമാണ്.

Read more about: health ആരോഗ്യം
English summary

Health Benefits Of Pappaya Leaves

In this article, we at Boldsky are listing out some of the unknown health benefits of papaya leaves. Read on to more.
X
Desktop Bottom Promotion