കഴിച്ചും തടി കുറയ്‌ക്കാം

Posted By:
Subscribe to Boldsky

പച്ചക്കറികള്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അവയെ നിങ്ങളുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. അവ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതില്‍ സഹായിക്കും. വിപണിയില്‍ ലഭ്യമായ ഏത് മാംസത്തേക്കാളും പ്രോട്ടീനും, കരുത്തും ലഭ്യമാക്കുന്ന ഇവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

പകല്‍ സമയത്ത് പച്ചക്കറികള്‍ കഴിക്കുന്നത് കലോറി ഉയര്‍ന്ന അളവില്‍, വേഗത്തില്‍ എരിച്ച് കളയാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടുക.

1. ഉലുവ

1. ഉലുവ

ഒരു കപ്പ് വെള്ളത്തില്‍ ഉലുവ ഇല ഇട്ട് പത്തുമിനുട്ടെങ്കിലും തിളപ്പിക്കുക. ഈ വെള്ളം വെറും വയറ്റില്‍ കഴിക്കുക. കലോറി വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

2. ഗ്രീന്‍ ടീ

2. ഗ്രീന്‍ ടീ

രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേനോ, ഒരു നാരങ്ങയുടെ നീരോ ഇതില്‍ ചേര്‍ക്കുന്നത് ശരീരത്തില്‍ നിന്ന് കൊഴുപ്പ് വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

3. പച്ചക്കറി സാലഡ്

3. പച്ചക്കറി സാലഡ്

വേഗത്തില്‍ ശരീരഭാരം കുറയ്ക്കുകയും മെറ്റബോളിസം പ്രവര്‍ത്തിക്കുകയും വേണമെങ്കില്‍ ഒരു പാത്രം പുഴുങ്ങിയ പച്ചക്കറികള്‍ കഴിക്കുക. ബ്രൊക്കോളി, ശതാവരി, കാബേജ് തുടങ്ങി പലതരം പച്ചക്കറികള്‍ സാലഡില്‍ ചേര്‍ക്കാം. ഇതിന്‍റെ ഡ്രെസ്സിങ്ങ് ഒഴിവാക്കുകയും ചെയ്യുക. ഡൊളോപ് അല്ലെങ്കില്‍ തൈര് മാത്രം സാലഡില്‍ ചേര്‍ക്കുക.

4. കാബേജ് ജ്യൂസ്

4. കാബേജ് ജ്യൂസ്

ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമായ പച്ചക്കറി വിഭവമാണ് കാബേജ്. പുഴുങ്ങിയ കാബേജ് കഴിക്കുകയോ, രോഗപ്രതിരോധശേഷി കൂട്ടാനും, കൊഴുപ്പ് ഇല്ലാതാക്കാനും കാബേജ് ജ്യൂസ് കഴിക്കുകയോ ചെയ്യുക.

5. മുളകള്‍

5. മുളകള്‍

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി ഇനങ്ങളാണിവ. ഇവ തിളപ്പിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കുകയോ കൂടുതല്‍ ആരോഗ്യകരമായി അവ പച്ചക്ക് തന്നെയോ ഉപയോഗിക്കാം.

6. ചീര

6. ചീര

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ കെ, അസ്ഥികളുടെയും പല്ലിന്‍റെയും ആരോഗ്യത്തിന് ഉത്തമമായ കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയ ചീര ശരീരഭാരം കുറയ്ക്കാനും ഫലപ്രദമാണ്. ചീര മറ്റ് പച്ചക്കറികള്‍ക്കൊപ്പം ജ്യൂസ് ആക്കി ഉപയോഗിക്കുകയോ, കറികളിലും വിഭവങ്ങളിലും ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

English summary

Green Vegetarian Foods That Aid In Weight Loss

Weight loss is one the mind of every first person you come across. Here are some of the few vegetarian foods that aid weight loss with ease,take a look.
Subscribe Newsletter