For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍.....

|

അണുബാധകള്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും നമുക്ക് ആന്റിബയോട്ടിക്‌സിനെ ആശ്രയിക്കേണ്ടി വരും. ആന്റിബയോട്ടിക്‌സിന്റെ പൊതുവായ ഗുണം ലഭിയ്ക്കണമെങ്കില്‍ ആ ഒരു കോഴ്‌സ് മുഴുവനും കഴിയ്ക്കണമെന്നു പറയും.

ഇതല്ലാതെയും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിലൊന്നാണ് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളുടെ കാര്യം. ഭക്ഷണം നിയന്ത്രിക്കാം ചില പുതുമകളോടെ.

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കണം. ആന്റിബയോട്ടിക്‌സിനൊപ്പം ഇവ കഴിയ്ക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും.

മദ്യം

മദ്യം

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ മദ്യം കഴിയ്ക്കുന്നതും ഒഴിവാക്കണം. ഇതും മരുന്നിന്റെ ഗുണം കുറയ്ക്കുന്ന ഒന്നാണ്.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

തൈരൊഴികെയുള്ള എല്ലാ പാലുല്‍പ്പന്നങ്ങളും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കണം. കാരണം പാലിലെ കാല്‍സ്യം ആന്റിബയോട്ടിക്‌സ് കഴിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. തൈരില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ഇൗ പ്രശ്‌നമില്ല.

നാരുകള്‍

നാരുകള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണവും ഒഴിവാക്കുകയാണ് നല്ലത്. ഇവയും ആന്റിബയോട്ടിക്‌സിന്റെ ഗുണങ്ങള്‍ കുറയ്ക്കാന്‍ ഇട വരുത്തുന്ന ഒന്നാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കഫീന്‍

കഫീന്‍

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ കഫീന്‍ കൂടുതലടങ്ങിയ ഭക്ഷണവസ്തുക്കളും ഒഴിവാക്കുന്നതാണ് നല്ലത്. ഉയര്‍ന്ന തോതിലുള്ള കഫീനും മരുന്നും ചേരുമ്പോള്‍ വിഷാംശം ശരീരത്തിലുണ്ടാകുന്നു.

അയേണ്‍

അയേണ്‍

അയേണ്‍ കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കളും ഒഴിവാക്കുക. ഇത് മരുന്നാഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കും.

English summary

Foods To Avoid While Taking Antibiotics

Here are a handful of foods to avoid when on antibiotics. If you strictly prevent these foods, there will be no adverse affect on the medication you intake,
X
Desktop Bottom Promotion